17.1 C
New York
Wednesday, November 30, 2022
Home Literature നെൽസൺ ഹോലിഹ്ഷാഹ്മാ മണ്ടേല (മാഡിബ)

നെൽസൺ ഹോലിഹ്ഷാഹ്മാ മണ്ടേല (മാഡിബ)

✍ഹരിദാസ് പല്ലാരിമംഗലം .

Bootstrap Example

മണ്ടേല നീയെൻ്റെ ഗാന്ധി
കാണാൻ കഴിയാത്ത ശാന്തി
കണ്ണീരുവറ്റി വരണ്ടോരവർണ്ണർക്ക്
കണ്ണായിരുന്നൊരാ ഗാന്ധി!.

കാർമേഘവർണ്ണം
കരുത്തിൻ്റെ വർണ്ണം
ഊഴിയിലുൺമ തൻ ശബ്ദം

നിൻ സിംഹനാദം
നിലയ്ക്കാത്ത ഗർജ്ജനം
മാറ്റൊലിക്കൊള്ളുന്നു ദിക്കിൽ
എങ്ങും മാറ്റൊലിക്കൊള്ളുന്നു നിത്യം.

നിൻ കൃഷ്ണമേനിയിൽ
സ്വാമ്രാജ്യ ശക്തികൾ
ചിത്രം വരച്ചു രസിച്ചു
കാലമാം ചിത്രം വരച്ചു രസിച്ചു!.

നിൻ ക്ഷുഭിത യൗവ്വനം
നിൻ സഹന മന്ത്രണം
നിൻ ഹൃദയ സ്പന്ദനം
നിൻ ചടുല ഭാവവും
രുധിരമായ് മോന്തിക്കുടിച്ചു
രുധിരമായ് മോന്തിക്കുടിച്ചു!.

വർഷങ്ങളെത്രയോ കാരാഗൃഹത്തിലായ്
കാലം കഴിയ്ക്കാൻ ശ്രമിച്ചു
കാലം കഴിക്കാൻ ശ്രമിച്ചു!.
ആരും കാണാത്ത ജ്വാലയായ്
തീക്കനൽ കട്ടയെ
പാഴ്മുറം കൊണ്ടു മറച്ചു
പാഴ്വേല നന്നായ് നിനച്ചു
പാഴ്വേല നന്നായ് നിനച്ചു!.

ഇല്ല! കഴിഞ്ഞില്ല
തീജ്വാല തൻ ശക്തി
ആഴികൾ താണ്ടി കടന്നു
സേതുഹിമാചലം താണ്ടി
നീറി പുകയുമാ സൂര്യൻ്റെ തീഷ്ണത
മാരുതാ മായ്ക്കുവാനാമോ?
മന്ദമാരുതാ മായ്ക്കുവാനാമോ?!.

കാലചക്രത്തിൻ രഥമുരുളുമ്പൊഴും ഗാന്ധിയായ്,കൃഷ്ണനായ്,
ക്രിസ്തുവായ്, അള്ളാഹു,
ബുദ്ധൻ, ഭഗത്‌സിംഗ്,
ചെഗുവേര, ഏ.കെ.ജി., ഇ.എം.എസ്.
നൻമതൻ തേജസ്സായ്
മന്നിൽ നീ ജീവിയ്ക്കുമെന്നും
എൻ ഹൃത്തിൽ നീ ജീവിയ്ക്കുമെന്നും
എൻ ഹൃത്തിൻ നീ ജീവിയ്ക്കുമെന്നും.

എങ്കിലും അർപ്പിപ്പു എൻ പ്രിയ മാഡിബ
ആയിരം ബാഷ്പാഞ്ജലികൾ!
ആയിരം അശ്രു പുഷ്പങ്ങൾ
ആയിരം രക്തപുഷ്പങ്ങൾ!.

✍ഹരിദാസ് പല്ലാരിമംഗലം .

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: