17.1 C
New York
Wednesday, August 10, 2022
Home Special നെഗറ്റീവ് എനർജി ദോഷമാണ്..(ലേഖനം)

നെഗറ്റീവ് എനർജി ദോഷമാണ്..(ലേഖനം)

രഘു കല്ലറയ്ക്കൽ ✍

അമേരിക്കയിൽ ഒരു തടവുകാരനെ വധശിക്ഷയ്ക്ക് വിധിച്ചു, ചില ശാസ്ത്രജ്ഞർ ഈ തടവുകാരനെക്കുറിച്ച് ഒരു പരീക്ഷണം നടത്തണമെന്ന് തീരുമാനിച്ചു.

തൂക്കിക്കൊല്ലുന്നതിനുപകരം ഉഗ്രവിഷമുള്ള കൊബ്രയുടെ കടിയാൽ കൊല്ലാൻ തീരുമാനിച്ചതായി തടവുകാരനോട് പറഞ്ഞു:

ഒരു സർപ്പത്തെ അവന്റെ മുന്നിൽ കൊണ്ടുവന്നു കാണിച്ച ശേഷം അവർ തടവുകാരന്റെ കണ്ണുകൾ അടച്ച് കെട്ടി ഒരു കസേരയിൽ ഇരുത്തി.
അവൻ അറിയാതെ സർപ്പത്തെ മാറ്റി..

രണ്ടുപേര് ഒരേ സമയം രണ്ട് സേഫ്റ്റി പിൻ കൊണ്ട് അവന്റെ കാലിലെ പെരുവിരലിൽ ചെറുതായി കുത്തി. പരിഭ്രാന്തനായ തടവുകാരൻ
രണ്ട് സെക്കൻഡിനുള്ളിൽ മരിച്ചു.

സർപ്പം അവന്റെ മുൻപിൽ കൊണ്ടുവന്നിട്ടേയുള്ളൂ –
അത് അവനെ സ്പർശിച്ചില്ല.

തടവുകാരന്റെ ശരീരത്തിൽ പാമ്പിന്റെ വിഷത്തിന് സമാനമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടി കണ്ടെത്തി.

അപ്പോൾ ഈ വിഷം എവിടെ നിന്ന് വന്നു, അല്ലെങ്കിൽ തടവുകാരന്റെ മരണത്തിന് കാരണമായത് എന്തുകൊണ്ടാണ്?

വിഷം അവന്റെ മാനസ്സാൽ ശരീരത്തിനുള്ളിൽ സ്വന്തമായി നിർമ്മിതമായതാണ്.!

നാം എടുക്കുന്ന ഓരോ തീരുമാനവും പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉൽപാദിപ്പിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ ശരീരത്തിൽ ഉപയുക്തമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യപ്പെടുന്നു.

90% രോഗങ്ങൾക്കും മൂലകാരണം നെഗറ്റീവ് ചിന്തകൾ സൃഷ്ടിക്കുന്ന നെഗറ്റീവ് ഊർജ്ജമാണ്.

നാം ആകുലതയാൽ തന്റെ തെറ്റായ ചിന്തകളാൽ
ക്ഷമയില്ലാത്ത പരിഭ്രാന്തിയാൽ സ്വയം നശിക്കുകയും ചെയ്യുന്നു

ആകുലതയോടെ കൊറോണയുടെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് വിറങ്ങലിച്ച് ഇമ്യൂണിറ്റി കുറയ്ക്കാതിരിക്കുക.. കാരണം 90% ത്തിലധികം ആളുകൾ സുഖമായിരിക്കുന്നു, മാത്രമല്ല മരണങ്ങൾ കൊറോണ രോഗം മൂലമല്ല, അവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ രോഗങ്ങളെ നേരിടാൻ കഴിഞ്ഞില്ല.

കൊറോണ കാരണം ആരും വീട്ടിൽ മരിച്ചിട്ടില്ലെന്ന് ഓർമ്മിക്കുക.
മരിച്ച എല്ലാ രോഗികളും ആശുപത്രികളിൽ മാത്രമായിരുന്നു.

ആശുപത്രിയിലെ ഭയാനക അന്തരീക്ഷവും മനസ്സിലെ പെടിയുമാണ് കാരണം.

പോസിറ്റീവ് ആറ്റിറ്റ്യൂഡുമായി ആശുപത്രിയിൽ പ്രവേശിച്ച കൊറോണ ബാധിച്ചവരെല്ലാം സുഖം പ്രാപിച്ചുവെന്ന് ഓർക്കുക.

എല്ലായ്പ്പോഴും നിങ്ങളുടെ കാര്യങ്ങൾ പോസിറ്റീവായി നിലനിർത്തൂ..

ഞാൻ എപ്പോഴും രോഗിയാണ് ,

എനിക്കു വയ്യ,

എനിക്ക് കാലു വേദനയാണ്,

എനിക്ക് വയറുവേദനയാണ്

എന്ന് ചിന്തിക്കുന്നതിന് പകരം

ഇന്നു മുതൽ

ഞാൻ ആരോഗ്യവാനാണ്

ഞാൻ സന്തോഷവാനാണ്
എന്ന് നിരന്തരം പറഞ്ഞു് മനസ്സിൽ ഉറപ്പാക്കൂ…

അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.

മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം

ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും
എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ് വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്.
അത് അദ്ദേഹത്തിന്റെ ആത്മദൃഢതകൊണ്ടാണ്.

സൈക്കോളജിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി.
അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു..

അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല, ഞാൻ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയതാണെന്ന്.

അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു❓❓

എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും, അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓❓

ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹ രോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത്
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാകാത്തതിന്റെ കാര്യവും ഇതു തന്നെ.

നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും ആരോഗ്യവും ഉണ്ടാവും.

ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിരാവസ്ഥയാണ് ആരോഗ്യം എന്ന് ലോകാരോഗ്യ സംഘടന (WHO)
കടപ്പാട്..

കൊറോണ എല്ലാവർക്കുമായി സംഭവിക്കാൻ പോകുന്നു എന്ന പൊതു ബോധത്തിൽനിന്നും മാറൂ… മനസ്സിനെ ആരോഗ്യത്തോടെ നിലനിർത്തൂ…

രഘു കല്ലറയ്ക്കൽ ✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: