ഫിലഡൽഫിയാ: അറിയപ്പെടുന്ന സാഹിത്യകാരനും എഴുത്തുകാരനും പൊതു പ്രവർത്തകനുമായ നിരഞ്ജൻ അഭിയെ മലയാളി മനസിന്റെ സബ്ബ് എഡിറ്ററായി നിയമിച്ചു. പത്രാധിപ സമിതിയുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഈ നിയമനം.
നിരഞ്ജൻ അഭി എന്ന തൂലിക നാമത്തിൽ സോഷ്യൽ മീഡിയകളിൽ എഴുതുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ അഭിറാം.ടി.എം ഇടുക്കി ജില്ലയിലെ ചെമ്മണ്ണാർ സ്വദേശിയാണ്. തയ്യിൽ പുത്തൻ വീട്ടിൽ ഡോക്ടർ.ടി.ക.മധുസൂദനന്റെയും, മിനി മധുസൂദനന്റെയും മകനായ നിരഞ്ജൻ അഭി വർഷങ്ങളായി തമിഴ്നാട്ടിൽ കോയമ്പത്തൂർ ആണ് സ്ഥിരതാമസം.
22 വർഷമായി ആരോഗ്യമേഖലയിൽ ഫാർമസിസ്റ്റ് ആയി പ്രവർത്തിക്കുന്ന നിരഞ്ജൻ അഭി 6 വർഷമായി ഒമാനിൽ മസ്കറ്റിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.
ജോലിയോടൊപ്പം കലാ-സാഹിത്യ പ്രവർത്തനങ്ങളും 15 വർഷമായി മുന്നോട്ട് കൊണ്ട് പോകുന്നു.
3 പുസ്തകങ്ങൾ -കവിത സമാഹരങ്ങളായ ‘ഹൃദയമാപിനികൾ’ 1, 2,(2019) ‘ഒറ്റയില ചില്ലകൾ'(2020 ) പ്രസിദ്ധീകരിച്ചിട്ടുണ്ട്..
‘ഒറ്റയില ചില്ലകൾ’എന്ന കവിതാസമാഹാരം മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കളർ അച്ചടിയിലുള്ള കവിത സമാഹരമാണ്.
2019 ൽ വി ടി ഭട്ടതിരിപ്പാട് സ്മാരക ഭാഷ സാഹിത്യ പുരസ്ക്കാരം, 2020-ൽ ഇ.എം.എസ് സാംസ്ക്കാരിക വേദി വടകര നടത്തിയ സംസ്ഥാന തല ഓൺലൈൻ കവിത മത്സരത്തിൽ ഒന്നാം സ്ഥാനം, 2021 ജനുവരി പുനലൂർ സാഹിത്യ വേദിയുടെ പ്രതിഭ പുരസ്ക്കാരവും, നിരവധി സോഷ്യൽ മീഡിയ സാഹിത്യ ഗ്രൂപ്പുകളുടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ കലാ സാംസ്ക്കാരിക കൂട്ടായ്മയായ സ്‌നേഹവീട് കേരളയുടെ കേന്ദ്ര കമ്മിറ്റി അംഗവും അഡ്വൈസറി ബോർഡ് മെമ്പറുമാണ്..
ഓൾ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി പ്രണയ,വിരഹ ഗാനങ്ങളും, ഭക്തി ഗാനങ്ങളും എഴുതുകയും ആൽബമായി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട് നിരഞ്ജൻ.
സംഗീത പ്രേമികൾക്കായി സ്വന്തമായി ഒരു ഇന്റർനെറ്റ് റേഡിയോ സ്റ്റേഷൻ ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ട് നിരഞ്ജൻ.( https://zeno.fm/radio-niranjan-fm/ ) കഥ, കവിതകൾക്ക് ശബ്ദാവിഷ്ക്കാരങ്ങൾ ചെയ്യൽ, ചെറിയ രീതിയിൽ ചിത്രം വരയ്ക്കൽ, സ്പോർട്സ്, പാചകം ഒക്കെയാണ് മറ്റ് ഹോബികൾ..
ഇടുക്കി ജില്ലാ സീനിയർ ഹോക്കി ടീമിൽ സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.(1995-96)
ഭാര്യ രാജി, രണ്ടു മക്കൾ ആതിര, ആര്യശ്രീ.
സബ്ബ് എഡിറ്ററായി നിയമിതനായ നിരഞ്ജൻ അഭിയുടെ സേവനം മലയാളി മനസിന് കൂടുതൽ കരുത്ത് പകരുവാൻ ഇടവരട്ടെയെന്നും, നിരഞ്ജന് എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നതായും മലയാളി മനസ് ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ, മാനേജിംഗ് എഡിറ്റർ ശ്രീ. മാത്യു ശങ്കരത്തിൽ, റസിഡന്റ് എഡിറ്റർ ഫാദർ ജോൺ ശങ്കരത്തിൽ എന്നിവർ അറിയിച്ചു.

അഭിനന്ദനങ്ങൾ.. മലയാളി മനസ്സിന് അഭിയുടെ സേവനം നല്ലൊരു മുതൽകൂട്ടാകും ..👌👌👌👏👏😍😍💐😀💐
സന്തോഷം സ്നേഹം ലക്ഷ്മി 🌹🌹🙏🙏
ഇഷ്ടം അർഹതക്ക് അംഗീകാരം
സന്തോഷം സ്നേഹം മാഷേ 🌹🙏🙏🙏
അർഹതപ്പെട്ട അംഗീകാരം. ഇനിയും അംഗീകാരങ്ങൾ തേടിയെത്തട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
സന്തോഷം ചേച്ചി. നന്ദി സ്നേഹം 🌹😍😍🙏🙏
സന്തോഷം സ്നേഹം മാഷേ 🌹🙏🙏
നിരഞ്ജൻ സാർ… വളരെ അഭിമാനമുണ്ട്. ഇത് കേട്ടതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്. കാരണം സ്വന്തമായിട്ടൊരു ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്ത, സ്വന്തമായിട്ടൊരു വരുമാനമില്ലാതെ, സ്വന്തം താമസിക്കാൻ ഒരു വീട് പോലും ഇല്ലാത്ത വർഗ്ഗങ്ങൾ ഇവിടെ കിടന്ന് എന്തെങ്കിലും പണിക്ക് പോയാൽ അത് കിട്ടുന്ന കാശിന് കള്ള് കുടിച്ച് അമ്മയേയും വീട്ടിലെ അൾക്കാരേയും വഴക്ക് വെക്കുന്ന തനി കുരുത്തം കെട്ടവരായ അവർ നമ്മുടെ ഇടയിലുണ്ട്. അവരെയൊക്കെ പടിയടച്ച് പിണ്ഡം വെച്ച് നല്ല അറിവിൻ്റെയും വിജ്ഞാനത്തിൻ്റെയും ഭാഷ സംസാരിക്കുകയും ചെയ്യുന്ന സാറിന് ഒരു നല്ല ബിഗ് സെല്ലൂട്ട് തന്നെ തരുന്നു.
അഭിനന്ദനങ്ങൾ.