തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്ത് കുറിച്ച് അന്വേഷിക്കാൻ ബിജെപി നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചു. ആ മുന്നംഗസമിതിയിൽ ഇ. ശ്രീധരൻ, ജേക്കബ് തോമസ്, സി. വി. ആനന്ദബോസ് എന്നിവരാണുള്ളത്. ഇവർ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും അന്വേഷണ റിപ്പോർട്ട് നൽകും. ഇതുകൂടാതെ ബിജെപി പാർട്ടിയിൽ ഉയർന്നുവരുന്ന പരാതികൾ പരിശോധിക്കുവാൻ സുരേഷ്ഗോപിക്കും നിർദേശം നൽകിയതായി എന്നാണ് സൂചന.