17.1 C
New York
Thursday, December 8, 2022
Home Kerala നിയമസഭ തെരഞ്ഞെടുപ്പ്; എറണാകുളത്ത് സിപിഐഎം പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന് പാര്‍ട്ടി കമ്മീഷന്‍റെ കണ്ടെത്തല്‍

നിയമസഭ തെരഞ്ഞെടുപ്പ്; എറണാകുളത്ത് സിപിഐഎം പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച പറ്റിയെന്ന് പാര്‍ട്ടി കമ്മീഷന്‍റെ കണ്ടെത്തല്‍

Bootstrap Example

കൊച്ചി; നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതായി അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും വിലയിരുത്തല്‍

ആലങ്ങാട്, തൃപ്പൂണിത്തുറ, വൈറ്റില, പള്ളുരുത്തി എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മുന്‍ ഏരിയ സെക്രട്ടറി സി എന്‍ സുന്ദരന്‍ എം സ്വരാജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടാവും.

പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. തൃക്കാക്കരയില്‍ വൈറ്റില ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജെ ജേക്കബിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി ലഭിച്ചിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി യോഗം പോലും ചേര്‍ന്നില്ല എന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി നേതാക്കള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നും അന്വേഷണ കമ്മീഷന്റ വിലയിരുത്തുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാവാനാണ് സാധ്യത.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: