17.1 C
New York
Saturday, October 16, 2021
Home US News നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു

മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം കാസ്‌ട്രേഷൻ എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.. നീക്കം ചെയ്ത ശരീരഭാഗം ഇയാൾ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെറുപ്പക്കാരൻ സംഭവിച്ചതിനെ കുറിച്ച് ഡോക്ടറോഡ് വിശദീകരിച്ചു.

ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ വിചാരണ സെപ്റ്റംബർ 20ന് ആരംഭിക്കാനിരിക്കെയാണ് പ്രതി കുറ്റ സമ്മതം നടത്തി ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായത്.

ലൈസൻസില്ലാത്ത ശസ്ത്രക്രിയ നടത്തുകയും, ഗൂഢാലോചന നടത്തുകയും ചെയ്ത കുറ്റമാണ് ലീ അലനെതിരെ പോലീസ് ചാർജ് ചെയ്തിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്ത വൃഷണം തനിക്ക് കഴിക്കാൻ വേണ്ടിയാണ് ഫ്രീസറിൽ സൂക്ഷിച്ചത് എന്ന് തമാശയായി പിന്നീട് അലൻ പറഞ്ഞിരുന്നു .

കുറ്റസമ്മതം നടത്തുന്ന നടത്തുക എന്നതാണ് ഏറ്റവും ഉചിതമായ തീരുമാനാമെന്ന് അലൻ പറഞ്ഞു. വളരെ അപകടകരമായ ശസ്ത്രക്രിയ യാതൊരു മുന്നൊരുക്കവുമില്ലാതെ ചെയ്തത് എന്തിനാണെന്ന് ചോദിച്ചതിന് പ്രതികരിക്കാൻ യാതൊരു യോഗ്യതയുമില്ലാത്ത അലൻ വിസമ്മതിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: