17.1 C
New York
Tuesday, August 3, 2021
Home US News നിയമവിരുദ്ധ  മരുന്നുകൾ  നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ടെക്സസ് ഗവൺമെൻറ്.

നിയമവിരുദ്ധ  മരുന്നുകൾ  നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ടെക്സസ് ഗവൺമെൻറ്.

ബാബു പി സൈമൺ

ഡാലസ് : ഫെന്റണിൽ (Fentanyl) എന്ന വേദനസംഹാരി മരുന്ന് നിയമവിരുദ്ധമായി നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന   നടപടിയെടുക്കുമെന്ന നിയമത്തിൽ ഗവർണർ ഗ്രെഗ് ഏബ്ബോട്ട്  ജൂലൈയ് 21ന് ഒപ്പുവെച്ചു .

സംസ്ഥാനത്ത്  സുലഭമായി വിൽപ്പന  നടത്തുകയും,  നിയമവിരുധമായി ഉണ്ടാക്കുകയും  ചെയ്യുന്ന ഒരു മരുന്നായി മാറിയിരിക്കുകയാണ്  ഫെന്റണിൽ (Fentanyl) എന്ന് ഗവർണർ തൻറെ വാർത്താസമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാനത്ത് നിരവധി യുവജനങ്ങളും , മുതിർന്നവരും  ഈ മരുന്ന് അടിമകളായി മാറുകയും , അനേകർ കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു .

ടെക്സാസ്  ഡിപ്പാർട്ട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ  കണക്ക് പ്രകാരം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിയമവിരുദ്ധമായ നിർമ്മിക്കപ്പെട്ട 320 പൗണ്ടസ്   മരുന്നുകളാണ്  പിടിച്ചെടുത്തതെന്ന് റിപ്പോർട്ട് ചെയ്യുന്നു.  ഈ കണക്ക് പ്രകാരം എഴുപത്തിഒന്ന് ലക്ഷത്തോളം വരുന്ന  യുവജനങ്ങളെയും , സ്ത്രീകളെയും , പുരുഷന്മാരെയും  കൊലപ്പെടുത്താൻ ശക്തിയുണ്ട് എന്ന് ഗവർണർ വെളിപ്പെടുത്തി . 

പുതിയ നിയമം അനുസരിച്ച് 4 മുതൽ 200 ഗ്രാം വരെ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ കൈവശം വയ്ക്കുന്നവർക്ക് പത്തു വർഷമോ അതിൽ കൂടുതലോ തടവ് ലഭിക്കുന്നതാണന്ന്   ഗവർണർ  ഏബ്ബോട്ട് ഒപ്പുവെച്ച നിയമത്തിൽ പറയുന്നു .

ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...

ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ

*യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ* പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും...
WP2Social Auto Publish Powered By : XYZScripts.com