17.1 C
New York
Wednesday, September 22, 2021
Home Special നിന്നിലെ ഫീനിക്സ്സ് പക്ഷി!

നിന്നിലെ ഫീനിക്സ്സ് പക്ഷി!

-ദേവു-S✍

ദേവു- S എഴുതിയ ചിന്താശലഭങ്ങൾ ..!!

നിങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു ഊർജ്ജ തരംഗമായി ജീവിക്കുമ്പോൾ, ചുറ്റുമുള്ള പലർക്കും നിങ്ങൾ എന്താണ് പറയുന്നത് എന്ന് കേൾക്കാനും മനസ്സിലാക്കാനും ഒരിക്കലും കഴിയുകയില്ല.

അവർക്ക്, അവരുടെ ഉള്ളിലെ ആഴങ്ങൾക്ക് ഒപ്പം മാത്രമേ നിങ്ങളെ കാണുവാൻ സാധിക്കുകയുള്ളു!!

അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ, സ്വയം വിവരിച്ചു മെനക്കെടണ്ട. അത് നിങ്ങളുടെ ഊർജ്ജത്തെ മാരകമായി ചോർത്തി എടുക്കുന്നു.

മറ്റുള്ളവരുടെ സ്വഭാവം കണ്ട് നമ്മൾ അവരെ ന്യായം വിധിക്കുന്നു. നമ്മുടെ മനസ്സിൽ ഇരുപ്പ് പ്രകാരം നമ്മേയും!

ഈ ചക്രവ്യൂഹത്തെ ഭേദിക്കുക ആണ് വേണ്ടിയത്!

നിങ്ങൾ വിധിക്കപ്പെട്ടവർ എങ്കിൽ, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനെ തിരഞ്ഞെടുക്കുക!

നിങ്ങൾ പുറന്തള്ളപ്പെട്ടവർ എങ്കിൽ, മറ്റുള്ളവരെ അംഗീകരിക്കുക! സ്വീകരിക്കുക!

നിങ്ങൾ അപമാനിതനായെങ്കിൽ, മറ്റുള്ളവരോട് ദയ കാണിക്കുക!

നിങ്ങൾക്ക് മുറിവേറ്റ് ചോര ചിന്തിയപ്പോഴും, ഉള്ളം വിങ്ങിപ്പൊട്ടി കരഞ്ഞ നേരത്തും, നിങ്ങൾക്ക് ഏത് വ്യക്തി ആയിരുന്നു ആവശ്യം, നിങ്ങൾ ആ വ്യക്തി ആവുക! അല്ലാതെ നിങ്ങളെ മുറിവേൽപ്പിച്ച ആ വ്യക്തി ആയല്ല നിങ്ങൾ മാറേണ്ടത്!

നിങ്ങളെ പിളർത്തിയ എന്താണ്, ,”അതല്ല ഞാൻ” എന്ന് പ്രതിഞ്ജ ചെയ്യുക. കൈപ്പ് ഏറിയതല്ല, മുറിവ് ഉണങ്ങിയ ഒരു മനസ്സിന്റെ ഉടമ ആയിട്ടാണ് നിനക്ക് മാറേണ്ടത്.

അങ്ങനെ ആകുന്നു എങ്കിൽ, നിനക്ക് മനസ്സ് തുറന്നു പ്രവർത്തിക്കാനും, ജീവിക്കാനും, സന്തോഷം കണ്ടെത്താനും കഴിയും. അല്ലാത്ത പക്ഷം, നിനക്ക് വേദനയുടെ തീരങ്ങളിൽ തുടർന്ന് ജീവിയ്ക്കാം!

ഈ തെരഞ്ഞെടുപ്പ് നിനക്ക് സ്വന്തം!!

നിന്റെ കാര്യങ്ങളിൽ എങ്ങനെ ആണ് നീ അലസമായി മറ്റുള്ളവർക്ക് തീരുമാനം എടുക്കാൻ വിട്ട് കൊടുക്കുന്നത്?

അല്ലാ!! അത് നിനക്ക് മാത്രമേ കഴിയൂ!!

നിനക്കേ കഴിയൂ!!

ആളിക്കത്തുന്ന തീയിൽ നിന്നും ഉയിർത്തെഴുന്നേറ്റ്, പാറി പറക്കുന്ന ഒരു ഫീനിക്സ്സ് പക്ഷിയെ പോലെ…..

നിന്റെ നെഞ്ചിൻ ഉള്ളിൽ “നീ” പൂട്ടിയിട്ട, “നീ” എന്ന ആ ഫീനിക്സ്സ് പക്ഷിയെ തുറന്നു വിടാൻ “നിനക്ക്” മാത്രമേ കഴിയൂ!!

ഏവർക്കും നല്ല തിരഞ്ഞെടുപ്പുകൾ മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു….

സ്നേഹപൂർവ്വം
-ദേവു-

Photo
Anil Harlow

COMMENTS

46 COMMENTS

  • അതേ, സ്വന്തം ചിന്തകളെ വേർതിരിച്ച് കാണാൻ കഴിയുന്നത് വ്യക്തിത്വത്തെ വളർത്താൻ സഹായിക്കുന്ന ഒന്നാണ് ❤️🙏

 1. A real time analysis on the present day life. It will surely help many to change their outlook towards life.

  A must read write up.

 2. Ma’am,
  Your words have inspired me to rise up and strive hard towards self growth.. Thank you for motivating me and all the young women to overcome their struggles..

 3. നല്ല ലേഖനം … ദേവു
  ഒരു കാര്യം മറ്റുള്ളവർക്ക് വേണ്ടി സ്വയം മുറിപ്പെടത്തിരിക്കുക ..അതല്ലേ മുറിപ്പെട്ടിട്ട് ഉണങ്ങാൻ കാത്തിരിക്കുന്ന തിൽ നിന്നും നല്ലത്

  • ശരിയാണ്. പക്ഷേ എല്ലാവരും ഒരു പോലെ അല്ലല്ലോ! അതാണ് പ്രശ്നം ❤️🙏

 4. Thankyou Devu…
  “Live your life in such a way that you’ll be remembered for your kindness, compassion, fairness, character, benevolence, and a force for good who had much respect for life, in general.”

  Throughout this journey of life we meet many people along the way. Each one has a purpose in our life.

 5. Beautiful Seemaji. It really inspires me amidst such challenging times. Thankyou for sharing such a powerful writing.

 6. തീർച്ചയായും ദേവൂ.
  വേദനകളും പ്രയാസങ്ങളും എല്ലാം വലിച്ചെറിയാം.
  ഒരു ഫീനിക്സ് പക്ഷിയായി ഉയർന്ന് വരാൻ ശ്രമിക്കുകയെങ്കിലും ചെയ്യാം.
  നന്ദി
  🙏🏼❤️

  • അങ്ങനെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️🙏 സ്നേഹപൂർവ്വം ദേവു

 7. I totally agree with you Devu. We all need to look into ourselves and find that Phoenix and give it the strength to rise and soar. Beautiful piece of writing 💝

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: