17.1 C
New York
Thursday, September 23, 2021
Home US News നിധി റാണ ആയുഷ് റാണ എന്നിവർക്ക് ഇന്ത്യൻ സമൂഹത്തിൻറെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

നിധി റാണ ആയുഷ് റാണ എന്നിവർക്ക് ഇന്ത്യൻ സമൂഹത്തിൻറെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂജേഴ്സി: സെപ്റ്റംബർ ഒന്നിന് ന്യൂജേഴ്സിയിൽ വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടു ഒഴുകിപ്പോയ ഇന്ത്യൻ വിദ്യാർഥികളായ നിധി റാണയ്ക്കും ആയുഷ് റാണയ്ക്കും ഇന്ത്യൻ സമൂഹത്തിൻറെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

സെപ്റ്റംബർ 14 ന് ചൊവ്വാഴ്ച അൽവാറസ് ഫ്യൂണറൽ ഹോമിൽ നൂറുകണക്കിന് ആളുകളാണ് ഇവർക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നത്. ഇന്ത്യയിലെ ഒരേ ഗ്രാമത്തിൽനിന്ന് ഉള്ള ഇരുവരും ഉറ്റ സുഹൃത്തുക്കളും വിദ്യാർത്ഥികളും ആയിരുന്നു . നിധി ഫിസിഷ്യൻ അസിസ്റ്റന്റ് വിദ്യാർത്ഥിയും ആയുഷ് മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു. കഴിഞ്ഞവർഷത്തെ ഗ്രാജുവേഷന് മുമ്പുള്ള ചടങ്ങിൽ ഇരുവരും രാജാവും രാജ്ഞിയുമായി തെരഞ്ഞെടുക്കപ്പെട്ട് കിരീടം അണിഞ്ഞിരുന്നു. നിരവധി ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇവരുടേതെന്നു സംശയിക്കുന്ന മൃതദേഹങ്ങൾ കണ്ടെടുത്തത്. നിധിയുടെ മൃതദേഹം കേർത്തി നദിയിൽ നിന്നും ആയുഷിന്റേത് ന്യൂവാർക്ക് കേർത്തി ബേർസറിൽ നിന്നും കണ്ടെത്തി.

പോസിറ്റീവ് ഐഡി ലഭിക്കാൻ കാലതാമസം നേരിട്ടതിനാലാണ് മൃതദേഹങ്ങൾ തിരിച്ചറിയാൻ വൈകിയത് മെഡിക്കൽ എക്‌സാമിനർ അറിയിച്ചു. വെള്ളത്തിന്റെ ശക്തിയിൽ പാസെയ്ക്കിലെ മെയിൻ അവന്യൂവിന് സമീപമുള്ള പൈപ്പിലേക്ക് മക്ഡൊണാൾഡ് ബ്രൂക്കിലൂടെ നിധി റാണയും ആയുഷ് റാണയും ഒഴുകിപോയതായി ദൃക്‌സാക്ഷികൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും വിയോഗം തന്നെ വേദനിപ്പിക്കുന്നതായി പാസിക്ക് മേയർ ഹെക്ടർ ലോറ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: