17.1 C
New York
Wednesday, July 28, 2021
Home Cinema നിങ്ങൾക്കും സിനിമയിൽ പാടാം

നിങ്ങൾക്കും സിനിമയിൽ പാടാം

മലയാള സിനിമാ സംഗീത സംവിധായകരുടെ സംഘടനയായ Fefka Music Directors Union [Femu] ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളിൽനിന്നും വിവിധ ശബ്ദ ശ്രേണിയിലുള്ള പുതിയ ഗായികാഗായകന്മാരെ കണ്ടെത്തുന്നതിനായി “FEMU VOICE HUNT” എന്നപേരിൽ ഒരു പാട്ടുമത്സരം നടത്തുന്നു. ഈ മെഗാ മത്സരത്തിനായുള്ള Femu Voice Hunt ന്റെ ഔദ്യോഗിക facebook page മലയാളികളുടെ പ്രിയങ്കരനായ നടൻ പദ്മഭൂഷൺ LT. COL. ശ്രീ മോഹൻലാൽ ഔപചാരികമായി Launch ചെയ്തു.പ്രസ്തുത page മലയാളത്തിലെ പ്രമുഖ നടന്മാരായ പൃഥ്വിരാജ് ,ടോവിനോ ,ഉണ്ണി മുകുന്ദൻ എന്നിവർ ഷെയർ ചെയ്യുകയും ഈ മെഗാ സംരംഭത്തിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വിജയികളാകുന്നവർക്ക്‌ മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെ സിനിമകളിലും Femu Production House നിർമ്മിക്കുന്ന മ്യൂസിക് ആൽബങ്ങളിലും പാടുന്നതിനും അഭിനയിക്കുന്നതിനും അവസരം നൽകുന്നതാണ്. കൂടാതെ ഈ മത്സരങ്ങളിൽ, ശബ്ദം കൊണ്ടും ആലാപന മികവിലുള്ള പ്രത്യേകതകൊണ്ടും Special എന്നു കരുതാവുന്ന എല്ലാവരെയും Femu വിന്റെ Special Voice Library യിൽ ഉൾപ്പെടുത്തുന്നതുമാണ്. മെയ് പതിനഞ്ചാം തീയതി മുതൽ ഇരുപത്തഞ്ചാം തീയതി വരെ എൻട്രികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് Femu Voice Hunt Core Committee അംഗങ്ങളായ പ്രസിഡന്റ് രാഹുൽ രാജ്, വൈസ് പ്രസിഡന്റ് ബെന്നി ജോൺസൺ, സെക്രട്ടറി റോണി റാഫേൽ എക്സിക്യൂട്ടീവ് മെമ്പർ തേജ് മെർവിൻ ട്രെഷറർ രാജേഷ് മോഹൻ എന്നിവർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി Femu Voice Hunt ഫേസ് ബുക്ക് പേജ് സന്ദർശിക്കുക

https://www.facebook.com/FEMU-Voicehunt-Season-1-2021-Edition-103139385284610

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com