(വാർത്ത: പി.പി. ചെറിയാൻ)
അർക്കൻസാസ് :- ജനുവരി 6 – ന് കാപ്പിറ്റോൾ ബിൽഡിംഗിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ യു.എസ്. ഹൗസിലേക്ക് ഇരച്ചുകയറി യു.എസ്. ഹൗസ് സ്പീക്കറുടെ ടേബിളിലേക്ക് കാൽ കയറ്റി വച്ചിരുന്നയാൾ അർക്കൻസാസിൽ നിന്നുള്ള റിച്ചാർഡ് ബാർനട്ട് ആയിരുന്നുവെന്ന് എഫ്.ബി.ഐ കണ്ടെത്തി. ഇയാൾക്കെതിരെ ഫെഡറൽ കേസ് ചാർജ്ജ് ചെയ്യുമെന്നും എഫ്.ബി. ഐ അറിയിച്ചു. ആരോപണം ബാർനട്ട് നിഷേധിച്ചു.
കാപ്പിറ്റോൾ ബിൽഡിംഗിലെ ബാത്ത് റൂം അന്വേഷിക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. റൂമിൽ പ്രവേശിച്ചുവെന്നും ഇയാൾ സമ്മതിക്കുന്നു. പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം കേൾക്കാനായിരുന്നു അർക്കൻസാസിൽ നിന്നും വാഷിംഗ്ടൺ ഡി.സി.യിൽ എത്തിയതെന്നും ഇയാൾ പറയുന്നു. കാപ്പിറ്റോൾ ബിൽഡിംഗിന്റെ വാതിൽ തള്ളിത്തുറന്ന് ആളുകൾ പ്രവേശിച്ചപ്പോൾ തന്നെയും അവർ തള്ളി അകത്തെത്തിക്കുകയായിരുന്നു. അമേരിക്കൻ ദേശീയ പതാകയെ കയ്യിലുണ്ടായിരുന്നതായും പെലോസിക്ക് ഒരു നോട്ട് എഴുതി വെച്ചുവെന്നും ഇയാൾ പറയുന്നു. പെലോസി യുടെ ടേബിളിൽനിന്നും ഒരു എൻവലപ്പ് എടുത്തുവെന്നും താൻ കള്ളനല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് എൻവലപ്പിന്റെ വിലയായി ക്വാർട്ടർ നാണയം മേശപ്പുറത്തു വച്ചിരുന്നുവെന്നും.. ഇയാൾ പറയുന്നു
നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെന്നും കഴിഞ്ഞ ശനിയാഴ്ച നാൻസിയെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതിയിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. ഇയാളെക്കുറിച്ച് ;എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
