17.1 C
New York
Monday, November 29, 2021
Home US News നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി ധനസമാഹരണം വിജയകരമായി

നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാനുവേണ്ടി ധനസമാഹരണം വിജയകരമായി

ജോയിച്ചൻ പുതുക്കുളം

ന്യുയോര്‍ക്ക്: നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് നോര്‍ത്ത് ഹെംസ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ധനസമാഹരണം പ്രതീക്ഷയിലും വിജയമായി. എല്ലാ ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി നേതാക്കന്മാരേയും സംഘടിപ്പിച്ചുകൊണ്ട് ജൂലൈ 23നു വെള്ളിയാഴ്ച   ജെറിക്കോവിലുള്ള കൊട്ടീലിയന്‍ റെസ്‌റ്റോറന്റില്‍ ആയിരുന്നു പരിപാടി.

നോര്‍ത്ത് ഹെംപ്സ്റ്റഡ് മലയാളി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡിന്‍സില്‍ ജോര്‍ജ്   എല്ലാവരേയും സ്വാഗതം ചെയ്തു. അദ്ദേഹം തന്നെ ആയിരുന്നു  എംസി. നോര്‍ത്ത് ഹെംസ്റ്റഡ്  ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്  അധ്യക്ഷത വഹിച്ചു.   കൗണ്ടി എക്‌സിക്യൂട്ടീവ് ലോറാ കുറാന്‍, കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ശുദ്ധ് പ്രകാശ് സിംഗ് തുടങ്ങി ഒട്ടനവധി കമ്യൂണിറ്റി നേതാക്കന്മാര്‍ സംസാരിച്ചു.

കൗണ്ടിയുടെ ആദ്യത്തെ വനിതാ എക്‌സിക്യൂട്ടീവ് ആയ  ലോറാ കുറാന്റെ നേതൃത്വവും  പ്രവര്‍ത്തനങ്ങളും വളരെ പ്രശംസനീയമാണെന്ന് ഏവരും അഭിപ്രായപ്പെടുകയും, ലോറാ കുറാന്റെ വിജയത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും  ചെയ്തു.

ചോദ്യോത്തരവേളയില്‍ ഇന്ത്യക്കാരുടെ  വരുംതലമുറയെ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പഠിപ്പിക്കുവാന്‍   ഒരു ലൈബ്രറിയും മ്യൂസിയവും അത്യാവശ്യവുമാണെന്ന് പലരും നിര്‍ദേശിച്ചു. ഈ ആവശ്യം ലോറാ കുറാന്‍ അംഗീകരിക്കുകയും അതിനുവേണ്ടി ഒരു പ്രൊജക്ട് വിശദമായി തയാറാക്കി കൗണ്ടിയില്‍ നല്‍കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മീറ്റിംഗിന്റെ സംഘാടകസമിതി അംഗങ്ങളായ വര്‍ഗീസ് കെ. ജോസഫ്, ജോര്‍ജ് പറമ്പില്‍, ഫിലിപ്പോസ് കെ. ജോസഫ്, സജി മാത്യു, സലോമി തോമസ് എന്നിവരെ ലോറാ കുറാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബോബി മാത്യൂസിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ, യു.എ.ഇയില്‍ പുതിയ നിയമ പരിഷ്‌കാരം.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ...

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...
WP2Social Auto Publish Powered By : XYZScripts.com
error: