റിപ്പോർട്ട്: സജി മാധവൻ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന നാസയുടെ പെഴ്സിവീയറൻസ് 2020 റോവറാണ് ഇന്ന് ചൊവ്വയിൽ ഇറങ്ങുന്നത്.
ലോകം ഇന്ന് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അപകടം നിറഞ്ഞ ഏഴു മിനിറ്റുകൾ എന്നാണ് ഇന്നത്തെ ദൗത്യത്തെ നാസയുടെ ചൊവ്വാദൗത്യത്തിൻ്റെ മേധാവിയായ കാറ്റി സ്റ്റാക്മോർഗനാണ് വിവരങ്ങൾ അറിയിച്ചത്.
കഴിഞ്ഞവർഷം ജൂലൈ 30ന് അറ്റ്ലസ് 5 റോക്കറ്റിലാണ് പെഴ്സിവീയറൻസ് നമ്മുടെ ഭൂമിയിൽ നിന്ന് യാത്രതിരിച്ചത്. ആറുമാസത്തെ നീണ്ട യാത്രയ്ക്ക് ശേഷം ചൊവ്വായ്ക്കരികിലെത്തി. ഇന്ന് രാത്രി രണ്ടരയോടെ ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിലേയ്ക്ക് ഇറങ്ങും.
ലോകം കാത്തിരിക്കുന്ന. ഈ ദൗത്യത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. ‘ആറ്റിറ്റ്യുഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന സാങ്കേതിക വിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ ഇറക്കുന്നതിൽ നിർണായക പങ്കു വഹിക്കുക. ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്ത. ഡോ. സ്വാതി മോഹൻ ഇന്ത്യൻ വംശജയാണ്. കർണാടകയാണ് സ്വാതിയുടെ ജന്മസ്ഥലം. ഇപ്പോൾ ഈ ദൗത്യത്തിൻ്റെ പെഴ്സിവീയറൻസ് ഗൈഡൻസ് , കൺട്രോൾ ഓപ്പറേഷൻസ് മേധാവിയാണ്.