അക്ഷരകുലപതി ആയ എം. ടി. വാസുദേവൻ നായരുടെ സാഹിത്യ വൈഭവം ജനങ്ങളിൽ എത്തിച്ച നോവലാണ് 1958 പ്രസിദ്ധീകരിച്ച “നാലുകെട്ട് “.

കഥാപാത്രങ്ങളുടെ ചുറ്റ് പാടും നിസ്സഹായതയുമെല്ലാം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന രീതിയിൽ എഴുതിയ ഈ നോവൽ കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയതിൽ ഒട്ടും അതിശയോക്തി ഇല്ല.സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളെയും മാനുഷിക വികാരങ്ങളുടെയും സങ്കലനമാണ് അക്ഷരങ്ങളിലൂടെ നാലുകെട്ടായി പിറവി എടുത്തത്.
അപ്പുണ്ണി എന്നെ കുട്ടിയിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. തന്റെ അച്ഛനെ ചതിച്ചു കൊന്നവരോടുള്ള പക മനസിലിട്ട് വളർത്തുന്ന അപ്പുണ്ണിക്ക് പൂർവ്വ കഥകളൊക്കെ പറഞ്ഞു കൊടുക്കുന്നത് മുത്താച്ചി എന്ന് വിളിക്കുന്ന അയല്പക്കക്കാരി മുത്തശ്ശി ആണ്. തന്റെ അച്ഛനായ കൊന്തുണ്ണി നായരിൽ അഭിമാനം കൊള്ളുന്ന സാധാരണ ബാലന്റെ ചിത്രം തന്നെയാണ് അപ്പുണ്ണിക്ക് എം. ടി വരച്ചു നൽകിയിരിക്കുന്നത്.
ഇഷ്ടപെട്ട ആളിനെ കെട്ടിയതിന്റെ പേരിൽ നാലപ്പാട്ട് തറവാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട അമ്മയുടെ മകനായ അപ്പുണ്ണി താൻ വലിയ തറവാട്ടിലെ കുട്ടിയാണെന്ന് ഉള്ളിൽ നിരന്തരം പറഞ്ഞിരുന്നു. മുത്തച്ചിയുടെ സഹായത്തോടെ അമ്മയുടെ തറവാട്ടിലെത്തിയ അപ്പുണ്ണിയെ അവിടന്ന് വിരട്ടി ഓടിക്കുന്നു പ്രണാരക്ഷാർത്ഥം ഓടിയ അപ്പുണ്ണിയുടെ മനസിന്റെ ഭീകരത വ്യക്തമായി എം. ടി വരച്ചു കാട്ടി യിരിക്കുന്നു.
അപ്പുണ്ണിയെയും അമ്മയെയും സഹായിക്കാൻ എത്തുന്ന ശങ്കരനായരെ ചേർത്ത് പരദൂഷണം പറയുന്നത് അപ്പുണ്ണി എന്ന ബാലന്റെ മനസ്സിൽ അമ്മയോട് വെറുപ്പ് ഉത്ഭവിപ്പിക്കുന്നു. സ്കൂളിലെ തന്റെ ഗാർഡിയൻ ആയ ശങ്കരൻ നായരോടും അമ്മയോടും വെറുപ്പ് വളർത്തുന്ന അപ്പുണ്ണി സത്യം മനസിലാക്കാൻ മനസ് കാട്ടാത്ത മനസ് മനസിലാക്കാതെ തീരുമാങ്ങൾ എടുക്കുന്ന എല്ലാവരുടെയും പ്രതീകമാണ്. സമൂഹം ചാർത്തിക്കൊടുത്ത ദുഷ്പേരിൽ നിന്നും തന്നെയും മകനെയും രക്ഷിക്കാൻ മനസ് കാട്ടുമ്പോഴും അപ്പുണ്ണിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മയുടെ മനസ് കാണാനുള്ള പക്വത അപ്പുണ്ണിക്ക് കൈമോശം വരുന്നു.
എല്ലാം ഇട്ടെറിഞ്ഞു അമ്മയെ ഉപേക്ഷിച്ചു പോകുന്ന അപ്പുണ്ണിയുടെ തീരുമാനത്തിന് ഒരു പരിധി വരെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ കാരണമാകുന്നു എന്നതും എം. ടി വ്യക്തമായി വരച്ചു കാട്ടുന്നു.ഉറച്ച തീരുമാനമായി വീണ്ടും അമ്മയുടെ തറവാട്ടിൽ കാലെടുത്തു വെക്കുന്ന അപ്പുണ്ണിയെ കുട്ടമ്മാമ സപ്പോർട്ട് ചെയുന്നു.അമ്മയില്ലാത്തതിന്റെ കുറവ് നൽകുന്ന അമ്മമ്മയുടെ സ്നേഹവും മാളുവിന്റെ പരിഗണനയുമെല്ലാം നാലുകെട്ടിലെ ജീവിത ലോകത്തേക്ക് വായനക്കാരെ എത്തിക്കുന്നു എന്നത് എം. ടി യുടെ എഴുത്തിന്റെ മന്ത്രികത തന്നെയാണ്.അമ്മിണി ഏടത്തിയും മീനാക്ഷി ഏടത്തിയും അപ്പുണ്ണിയുടെ നാലുകെട്ടിലെ ജീവിതത്തിന് നിറം പകരുന്നുമുണ്ട്.അപ്പുണ്ണിയുടെ സ്വപ്നലോകവും ഏടത്തിമാരുടെ മാനസിക താല്പര്യങ്ങളും വായിച്ചറിയേണ്ട മാസ്മരികത തന്നെയാണ്.
തനിക്ക് ലഭിച്ച അവഗണനയുടെ വേദന അറിഞ്ഞിട്ടും അതേ വേദന മാളുവിന് നൽകുന്ന അപ്പുണ്ണിയോട് നീരസം തോന്നുന്നത് സ്വഭാവികമാണ്. പരീക്ഷ ഫീസടക്കാൻ പണമില്ലാത്ത അവസരത്തിൽ താൻ മറന്ന് കളഞ്ഞ അമ്മയുടെ മണമുള്ള പണം തന്റെ ജീവിതത്തിന്റെ കേട്ടുറപ്പിനെ തന്നെ സഹായിക്കാൻ കാരണമാകുന്നതും അതിനു കാരണമാകുന്ന സുഹൃത്തക്കളുടെ ആവശ്യകതയും എം. ടി വരച്ചു കാട്ടുന്നു.
തന്നെ തേടി അപ്പുണ്ണി വരുംഎന്ന പ്രതീക്ഷയോടെ മകനെ തേടി അലയുന്ന പാറുക്കുട്ടി അമ്മയുടെ ആവലാതിയും, രാത്രിയിലും വിളക്ക് കത്തിച്ച് വെളുക്കുവോളം കാത്തിരിക്കുന്ന പാറുക്കുട്ടി അമ്മയുടെ തേങ്ങലുകളും വായനക്കാരുടെ മനസ്സിൽ സങ്കടം തെല്ലു നിറക്കുന്നുണ്ട്.ഇരുട്ടിലും മകനെ തേടി അലയുന്ന പാറുക്കുട്ടിയമ്മ മാതൃസ്നേഹത്തിന്റെ അഴവും പരപ്പും മനസ്സിൽ നിറക്കുന്നു.
പ്രകൃതിക്ക് ജാതി മത ചിന്തകൾ ഇല്ലന്ന വെളിപെടുത്താൽ പ്രളയത്തിലൂടെ എം. ടി ആവിഷ്കരിക്കുന്നു.തന്നെ ഉപേക്ഷിച്ചു പോയ അപ്പുണ്ണിയെ ഓർത്തു മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലും അപ്പുണ്ണിയെ കാണാൻ പറ്റാത്ത വിഷമം മനസ്സിൽ നിറഞ്ഞു നിൽക്കുമ്പോഴും മകന് നന്മകൾ നേരുന്ന അമ്മയെ ദൈവത്തിന് കൈവിടാനാവില്ല എന്ന് എം. ടി നിസംശയം എടുത്തു കാട്ടുന്നു .എല്ലാരാലും ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ നന്മയും സ്നേഹവും ഉള്ള മനസിനെ സാധിക്കു എന്ന് ശങ്കരൻ നായർ തെളിയിക്കുന്നു.
അത്യാവശ്യഘട്ടത്തിൽ തന്നെ സഹായിക്കാൻ എത്തിയ മുസ്ലിം സുഹൃത്തുക്കളും ജാതി മത വ്യതാസം മറന്നുള്ള സ്നേഹവും പങ്കു വെക്കലും വായനക്കാരുടെ മനസിനെ കുളിരണിയിക്കും.
കാലം മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ ജോലി തേടി നാട് വിട്ടു പോകുന്ന അപ്പുണിയുടെ ജീവിതത്തിലൂടെ മനസിലാക്കാം. തന്റെ അച്ഛനെ കൊന്നെന്ന് കരുതുന്ന സെയ്തലികുട്ടിയുടെ സഹായത്തോടെ ജോലി കിട്ടുകയും ആ കുടുംബത്തെ വീഴ്ചയിൽ സഹായിക്കുകയും ചെയുന്ന അപ്പുണിയിൽ പകയുടെ ഇരുട്ട് നീങ്ങി നന്മയുടെ വെളിച്ചം വിശുന്നത് വായനക്കാരിലും നന്മ നിറക്കാൻ സഹായിക്കും. പാണക്കാരനായി തിരികെ നാട്ടിലെത്തുന്ന അപ്പുണ്ണി നാലപ്പാട്ട് തറവാടിന്റെ ശോചനീയാവസ്ഥയിലും തുരുമ്പിച്ച ജാതിമത ചിന്തകൾ പുലർത്തുന്ന വല്യമ്മമായിൽ നിന്നും നാലുകെട്ട് വാങ്ങുന്നു.
ഇവിടെയാണ് മനുഷ്യന്റെ മനസിനെ ചിന്തിപ്പിക്കുന്നതിലുള്ള എം. ടി യുടെ കഴിവ് തെളിയുന്നത്. നാലുകെട്ട് സ്വന്തമാക്കിയിട്ടും തന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന അപ്പുണി ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലേക്ക് നീങ്ങുവാണു. നാലുകെട്ടിൽ നിന്ന് പുറത്താക്കിയിട്ടും തന്നെ സംരെക്ഷിച്ച അമ്മയെ മറന്നു താൻ. ആരോരും ഇല്ലാതെ അവശയായപ്പോൾ രക്ഷിച്ച മനുഷ്യന്റെ കരം പിടിച്ചിരിക്കാം. അത് തെറ്റല്ല.തന്റെ അമ്മയോട് ഈ തറവാട് ചെയ്ത അതേ തെറ്റ് തന്നെ താനും ആവർത്തിച്ചതായി അപ്പുണ്ണി മനസിലാക്കുന്നു.തന്റെ അമ്മയെയും ശങ്കരൻ നായരേയും നാലുകെട്ടിലേക്ക് കൂട്ടി കൊണ്ടു വരുമ്പോൾ അതിലെ ഇരുട്ടിനെ അമ്മ ഭയപ്പെടുന്നു. ജാതിയ ചിന്തകളുടെ ഇരുട്ടുള്ള ഈ നാലുകെട്ട് താൻ പൊളിക്കും എന്ന് അപ്പുണ്ണി പറയുമ്പോൾ താൻ ചെയ്തത് തെറ്റോ ശരിയോ എന്ന ജാള്യതയോടെ തല കുനിച്ചു നിൽക്കുന്ന ശങ്കരൻ നായരുടെ വിധി വായനക്കാർക്ക് വിട്ട് കൊടുക്കുന്നു എം. ടി.
ഒരു കാലഘട്ടത്തിന്റെ നോവൽ എന്ന് പറയാവുന്ന നാലുകെട്ടിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് ഒരമ്മയുടെ സ്നേഹവും സഹനവും കരുതലും, ആത്മാർത്ഥമായ ശ ങ്കരൻ നായരുടെ സ്നേഹവും തന്നെയാണ്.പ്രതികുല സാഹചര്യത്തിലും ലക്ഷ്യം കാണാനുള്ള അപ്പുണ്ണിയുടെ മനസും,പണത്തിനു സമൂഹത്തിൽ ഉള്ള പ്രാധാന്യവും, വിദ്വേഷം സത്യത്തെ മറയ്ക്കുമെന്നും, തെറ്റുകൾ പറ്റിയാൽ അത് തിരുത്തണം എന്നും അത് വഴി ഇടുങ്ങിയ ചിന്തകളുടെ നാലുകെട്ടുകൾ ഇടിയണമെന്നും എം. ടി വരച്ചു കാട്ടുന്നു.വാക്കുകളിലൂടെ ദൃശ്യവിഷ്കാരം തരുന്ന ഈ നോവൽ ഒരിക്കലെങ്കിലും വായിചിരിക്കേണ്ടതാണ്.
സനീഷ്…✍