17.1 C
New York
Tuesday, September 21, 2021
Home US News നാരായ വേരുകൾ (കവിത)

നാരായ വേരുകൾ (കവിത)

✍അശോക് കുമാർ. കെ

കരയാതെ, കരളേ നീ…..
കാടുകരിഞ്ഞുപോയാലും
കടലു വറ്റിവരണ്ടു പോയാലും
കാട്ടുകാറ്റിൽ തീപിടിച്ചാലും

നിനക്കുമെനിക്കുമുള്ളിലൊരു,
പാപക്കറ ചുരത്താത്തൊരു
പാരിജാതം മിഴി തുറക്കുകയില്ലേ …..
പാട്ടിഴകളിലുണരുമൊരു
പുലർകാലരമണി കപോലെ.

കരയാതെ, കരളേ നീ…
പുഴ നീന്തി വരുന്നൊരു
പുലരി തൻ കിരണത്തിൻ
പുഞ്ചിരോമങ്ങൾ തൂങ്ങി ..
നാമൊരുമിച്ചു
നൗക കയറിയില്ലേ.

അതിൻ പിടിയിലൊരു കണ്ണിയായിരുന്നു, നാം
അക്കര പച്ചയിലൊരുമിച്ചു ചേർന്നതില്ലേ….

ദൂരെ ദൂരെയാ, യസ്തമന കാട്ടിലൊരു
ഹിംസ്രജന്തുവിൻ വായ്ക്കനലാട്ടം
നിപതിക്കില്ല; നമ്മളാ
നരകത്തിൻമടി തുറന്നുള്ളിൽ
നമ്മുടെ പടികളിനിയും താപ്പോട്ട് പോവുകല്ല.

നരകമെന്നുള്ള മൂന്നക്ഷരത്തിൻ
നാരായവേരു നാം കണ്ടതല്ലേ !!!

പടർന്നുലഞ്ഞ
ശോക വൃക്ഷത്തിന്റെ
നാരായവേരുകളായി
നാം കഴിഞ്ഞതല്ലേ …….

✍അശോക് കുമാർ. കെ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“കൂട്ട്കെട്ടിൽ നിന്ന് പാട്ടെഴുത്തിലേക്ക്….” സുനർജി വെട്ടയ്ക്കൽ

ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ...

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...
WP2Social Auto Publish Powered By : XYZScripts.com
error: