17.1 C
New York
Monday, August 15, 2022
Home US News നായർ ബനവലന്റ് അസോസിയേഷന്‍ വാർഷിക പൊതുയോഗം നടത്തി

നായർ ബനവലന്റ് അസോസിയേഷന്‍ വാർഷിക പൊതുയോഗം നടത്തി

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ (എന്‍‌ബി‌എ) വാര്‍ഷിക പൊതുയോഗം സൂം വഴി നടത്തി.    പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിലിന്റെ ആമുഖ പ്രസംഗത്തോടെ യോഗ നടപടികള്‍ ആരംഭിച്ചു. ചെയര്‍മാന്‍ രാജഗോപാല്‍ കുന്നപ്പള്ളില്‍ എന്‍.ബി.എയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ജനറല്‍ സെക്രട്ടറി ഗോപിനാഥ് കുറുപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ നരേന്ദ്രന്‍ നായര്‍ വരവ്-ചെലവ് കണക്കുകളും ബാലന്‍സ് ഷീറ്റും അവതരിപ്പിച്ചു. ഓഡിറ്റര്‍മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, വേണുഗോപാല്‍ പിഷാരം എന്നിവര്‍ യഥാക്രമം സമര്‍പ്പിച്ച റിപ്പോര്‍ട്ടും വാര്‍ഷിക കണക്കുകളും പൊതുയോഗം അംഗീകരിച്ച് ഐകണ്ഠ്യേന പാസ്സാക്കി.

കഴിഞ്ഞ വര്‍ഷം കോവിഡ്-19 മഹാമാരി പടര്‍ന്നു പിടിച്ച സാഹചര്യത്തിലും എന്‍.ബി.എ.യുടെ ഒത്തുകൂടലൊഴിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി നടത്തുവാന്‍ നിലവിലുള്ള ഭാരവാഹികള്‍ക്ക് കഴിഞ്ഞതില്‍ പൊതുയോഗം സംതൃപ്തി രേഖപ്പെടുത്തി.

ഇപ്പോഴത്തെ ഈ സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ള ഭാരവാഹികള്‍ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുപോകുവാനും ജനറല്‍ ബോഡി ഐകകണ്ഠ്യേന  തീരുമാനിച്ചു.            

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: