ന്യൂജഴ്‌സി: ന്യൂജഴ്‌സിയിലെ വീടിനു പുറകില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന് അയല്‍വാസിയുടെ രണ്ടു പിറ്റ്ബുളുകളുടെ ആക്രമണത്തില്‍ ദയനീയ അന്ത്യം. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മാതാവിനേയും നായ്ക്കള്‍ ആക്രമിച്ചെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ താമസിച്ചിരുന്ന ഈ കുടുംബം മൂന്നുമാസം മുന്‍പാണു കുട്ടികള്‍ക്കു കളിക്കാന്‍ സൗകര്യമുള്ള വീടുവാങ്ങി ന്യൂജഴ്‌സിയിലേക്കു താമസം മാറ്റിയത്. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന അസീസ് അഹമ്മദിനെ (3) ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് പിന്നീട് നായ്ക്കളെ വെടിവച്ചു കൊന്നു.
വീടിനകത്തുണ്ടായിരുന്ന 10 വയസ്സുള്ള സഹോദരന്‍ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. കുട്ടി സംഭവം കണ്ടു നിലവിളിച്ചു. ആശുപത്രിയില്‍ പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മാതാവ് മയക്കത്തില്‍ നിന്നും ഉണരുമ്പോള്‍ മകനെ വിളിച്ചു കരയുന്നത് ആശുപത്രി ജീവനക്കാരുടെ കണ്ണലിയിപ്പിക്കുന്നതായിരുന്നു. കുട്ടിയുടെ സംസ്‌ക്കാരചടങ്ങുകള്‍ക്കും, മാതാവിന്റെ ചികിത്സയ്ക്കുമായി ഗൊ ഫണ്ടു മി പേജ് ആരംഭിച്ചിട്ടുണ്ട്. Victim Aziz Ahmed (Go Fund ME)
