17.1 C
New York
Friday, January 21, 2022
Home US News നായയുടെ ആക്രമണത്തില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

നായയുടെ ആക്രമണത്തില്‍ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഇല്ലിനോയ്‌സ്: വീട്ടില്‍ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ നായയുടെ ആക്രമണത്തില്‍ ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. നായയുടെ ഭക്ഷണം വെച്ചിരുന്ന പാത്രത്തിനരികില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്നായിരുന്നു കുട്ടിയെ നായ ആക്രമിച്ചത്. തലയില്‍ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ച്ച് ഏഴിന് ഒന്നാം ജന്മദിനം ആഘോഷിച്ചു ദിവസങ്ങള്‍ക്കകമാണ് അതിദയനീയ അന്ത്യം സംഭവിച്ചതെന്ന് മാര്‍ച്ച് 22 തിങ്കളാഴ്ച പോലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

കഴിഞ്ഞ നാലു വര്‍ഷമായി “പോക്കറ്റബുള്ളി” എന്ന പിറ്റ്ബുള്‍ വര്‍ഗത്തില്‍പെട്ട നായ വീട്ടില്‍ ഉണ്ടായിരുന്നതായും ഇതുവരെ ഇങ്ങനെ പ്രകോപനം ഉണ്ടായിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മാത്രമല്ല കുട്ടിയുടെ കയ്യില്‍ നിന്നും ബിസ്‌ക്കറ്റും മറ്റു സാധനങ്ങളും നായ എടുത്തു കഴിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.

സംഗമന്‍ കൗണ്ടി കൊറോണറും, സ്പ്രിംഗ് ഫില്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരുടെ പേരിലും കേസ്സെടുത്തിട്ടില്ലായെന്നും പൊലീസ് പറഞ്ഞു.

2020 നവംബര്‍ ഒന്നും മുതല്‍ 2021 മാര്‍ച്ച് വരെ അമേരിക്കയില്‍ നായയുടെ കടിയേറ്റ ഏഴു പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഈയിടെ ഹാംപ്ടണില്‍ 6 വയസ്സുകാരി നായയുടെ കടിയേറ്റു മരിച്ചിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന നായകളാണെങ്കിലും, കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണെന്നും, നായ എപ്പോള്‍ പ്രകോപിതനാകും എന്നു പറയുക സാധ്യമല്ലെന്നും അധികൃതര്‍ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: