17.1 C
New York
Thursday, October 28, 2021
Home US News നവരാത്രി"… ഒൻപതുരാത്രികളും പത്തുപകലുകളും - ഐതിഹ്യവും അനുഷ്ഠാനങ്ങളും.

നവരാത്രി”… ഒൻപതുരാത്രികളും പത്തുപകലുകളും – ഐതിഹ്യവും അനുഷ്ഠാനങ്ങളും.

✍ഉമാ സജി ന്യൂയോർക്ക്

ഹൈന്ദവാചാര പ്രകാരം നടക്കുന്ന ഒൻപത് ദിവസത്തെ പൂജകൾ, വ്രതാനുഷ്ഠാനം. രാജ്യത്തെല്ലായിടവും ആഘോഷിക്കുന്ന പ്രാർത്ഥനയുടെ ഒൻപത് നാളുകൾ. കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് പ്രഥമ മുതല്‍ ഒന്‍പതു ദിവസമാണ് നവരാത്രി ആഘോഷം. “നവരാത്രി” എന്ന സംസ്കൃത വാക്കിന്റെ അർത്ഥം ഒൻപത് രാത്രികൾ എന്നാണ്. ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവം ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ചിലർ നവരാത്രിവ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം പരാശക്തിയെ പാർവതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജകൾ നടത്തുന്നു. ഏഴാം ദിവസം കാളരാത്രിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്.

മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ പത്തു ദിവസങ്ങളിലായി ആരാധിക്കുന്നു. കാളി, താര, ചിന്നമസ്ത, ത്രിപുരസുന്ദരി, ബഗളാമുഖീ, മാതംഗി തുടങ്ങി പത്താം ദിവസം മഹാസരസ്വതി അഥവാ കമലാദേവിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്.

മഹിഷാസുര നിഗ്രഹത്തിനായി പാർവ്വതി, ലക്ഷ്മി സരസ്വതി എന്നീ മൂന്നു ദേവതകളും ചേർന്ന് ഒന്നായി ദുർഗ്ഗാദേവിയായി എന്നും ഒൻപത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജ്ജിച്ചു എന്നുമാണ് പ്രധാന ഐതിഹ്യം.
ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. കാലദംഷ്ട്രകൾ എന്നറിയപ്പെടുന്ന ശരത്കാലത്തിലും വസന്തകാലത്തിലു മാണു വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത്. നവരാത്രി വ്രതം മേടം തുലാം എന്നീ മാസങ്ങളില്‍ അനുഷ്ഠിക്കപ്പെടണമെന്നാണ് വിധി.

ത്രൈലോകങ്ങള്‍ കീഴടക്കിവാണ അസുരരാജാവായിരുന്നു മഹിഷാസുരന്‍. സ്വര്‍ഗത്തില്‍ നിന്ന് ഇന്ദ്രനെയും ദേവകളെയും മഹിഷാസുരന്‍ ആട്ടിപ്പായിച്ചു. ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ നിര്‍ദേശപ്രകാരം മൂന്നു ദേവതകളുടെയും തേജസ് ഒന്നായി ചേര്‍ന്ന് രൂപമെടുത്തതാണ് ദുര്‍ഗാദേവി.

വിവിധ രൂപങ്ങളിലായി സ്ഥിതി ചെയ്തിരുന്ന ശക്തികളെല്ലാം സമാഹരിച്ച് രംഗപ്രവേശം ചെയ്ത അതിസുന്ദരിയായിരുന്നു ദേവി. ദേവി ദേവലോകത്തെത്തി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയെ കണ്ട മാത്രയില്‍ തന്നെ മഹിഷാസുരന്‍ ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി അരുളിച്ചെയ്തു.

യുദ്ധം ആരംഭിച്ചു. യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെ എല്ലാം ഒന്നൊന്നായി ദേവി കൊന്നൊടുക്കി. ഒടുവില്‍ മഹിഷാസുരന്‍ തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദേവകള്‍ ആനന്ദതുന്ദിലരായി ദുര്‍ഗാദേവി മഹിഷാസുരനെ കൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്‍പിക്കപ്പെടുന്നു.

ദുര്‍ഗ്ഗാദേവി മഹിഷാസുരനെ ജയിച്ചെന്ന കഥ അജ്ഞാനാന്ധകാരം നശിച്ച് വിദ്യയുടെ ആവിർഭാവമായി എന്നതിന്റെ സൂചനയായി. അതിനാല്‍ ജീവിതവിജയത്തിന് ഉപകരിക്കുന്ന സകല കലകളുടെയും ആരംഭം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിവസമായി ഇതിനെ പരിഗണിക്കുന്നു.

കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.

അഷ്ടമിനാൾ വൈകുന്നേരം വിദ്യാർത്ഥികൾ അവരുടെ പുസ്തകങ്ങളും, യോദ്ധാവ് തന്റെ ആയുധങ്ങളെയും സാഹിത്യകാരന്‍ തന്റെ ഗ്രന്ഥങ്ങളെയും തുലികയെയും സംഗീതജ്ഞര്‍ സംഗീതോപകരണങ്ങളെയും ദേവിയുടെ പാദത്തില്‍ സമര്‍പ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ പ്രാര്‍ഥനാപൂര്‍വം അവ തിരികെ എടുക്കുന്നു. ദേവി മഹിഷാസുരനെ വധിച്ച ഒൻപതാം നാൾ ഏറെ പ്രാധാന്യം അർഹിക്കുന്നു. പൂജവയ്പിന്റെ രണ്ടാം ദിനമാണ് മഹാനവമി. നവരാത്രിയിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിനമെന്നാണ് വിശ്വാസം. ഈ ദിവസമാണ് പുസ്തകപൂജയും ആയുധപൂജയും. ഈ ദിവസം അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന ആചാരം കേരളത്തിലുണ്ട്.

ആദ്യമായി കുഞ്ഞുങ്ങളെ അക്ഷരം എഴുതിയ്ക്കുന്നതും പൂജയെടുക്കുന്ന ദിനത്തിലെ ശുഭമുഹൂർത്തത്തിലാണ്. ദുർഗ്ഗാദേവിയുടെ മൂലപ്രകൃതി സ്വരൂപമായ സരസ്വതീ ദേവിയുടെ കൂടി വിജയദിനമായി കരുതുന്നു. അതുകൊണ്ട് പത്താംനാൾ വിജയദശമി വിദ്യാരംഭത്തിന് ശുഭസന്ദർഭമായി ആചരിക്കുന്നു. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്.

ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി#. ‘സാര’മായ ‘സ്വ’ത്തെ – അതായത് – #സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി#.

അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. “മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കുന്നതാണ് നവരാത്രി”.

ഇൻഡ്യയുടെ വിവിധഭാഗങ്ങളിൾ വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്. കിഴക്കന്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുർഗാപൂജയായിട്ടാണ് നവരാത്രി മഹോത്സവം. തമിഴ്നാട് കർണ്ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കേ ഇൻഡ്യയിലും ബൊമ്മക്കൊലു വച്ച് ഒൻപത് ദിവസം പൂജകൾ ചെയ്യുന്നു. ഗുജറാത്തിൽ ‘ദാണ്ടിയ’ എന്ന പേരിൽ അറിയപെടുന്ന കോലുകൾ ഉപയോഗിച്ച് കളിക്കുന്ന ഒരു തരം നൃത്തത്തോട് കൂടി ദസ്സറ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു. ബംഗാളിൽ ദുർഗ്ഗാഷ്ടമി വളരെ വലിയ ആഘോഷമാണ്. ദുർഗാദേവിയുടെ പടുകൂറ്റൻ പ്രതിമ ഉണ്ടാക്കി ഊർവലം വരുന്നത് ബംഗാളിൽ വളരെ പ്രധാനമാണ്.

വടക്കേ ഇൻഡ്യയിൽ രാമൻ രാവണ വധം കഴിഞ്ഞ് അയോദ്ധ്യയിലെത്തുന്ന ദിനം ഒൻപതു ദിവസത്തെ പൂജകൾക്ക് ശേഷം പത്താംനാൾ ദസസറ എന്ന പേരിൽ ആഘോഷിക്കുന്നു. അന്ന് രാവണന്റെ വലിയ പ്രതിമ ഉണ്ടാക്കി കത്തിക്കുന്നു.
കർണ്ണാടകയിൽ ചമുണ്ഡിക്ഷേത്രത്തിലെ ദസറയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരീത്രി ഉത്സവ്വും വളരെ പ്രശസിതമാണ്.

തിന്മയുടെ മേൽ നന്മയ്ക്കുള്ള വിജയമായി….. അദ്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമായി…. അവിദ്യയിൽ നിന്ന് വിദ്യയിലേക്കുളള ആരംഭമായി…. ഒൻപതു ദിനങ്ങൾ… വിജയാഘോഷത്തിന്റെ പത്താം ദിനം…

✍ഉമാ സജി ന്യൂയോർക്ക്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: