17.1 C
New York
Wednesday, December 1, 2021
Home Special നവംബർ 21 "ഹലോ" ദിനം. അങ്ങനെയും ഒരു ദിനമോ ?

നവംബർ 21 “ഹലോ” ദിനം. അങ്ങനെയും ഒരു ദിനമോ ?

✍അഫ്‌സൽ ബഷീർ തൃക്കോമല

ഹലോ എന്നവാക്ക് ‘ഹോല’ എന്ന വാക്കിൽ നിന്നുണ്ടായതാണ് .സ്പാനിഷ് ഭാഷയിൽ “ഹോല” എന്നാൽ “ശ്രദ്ധിക്കൂ” എന്നാണ് .അലക്‌സാണ്ടർ ഗ്രഹാംബൽ ടെലിഫോൺ കണ്ടുപിടിച്ചതിനു ശേഷം തോമസ് ആൽവാ എഡിസൺമായി സംസാരിച്ചപ്പോൾ “അഹോയി” എന്ന വാക്കു തെറ്റായി ‘ഹലോ’ എന്ന് കേട്ടതെന്നും അങ്ങനെയാണ് ഹലോ ഉപയോഗിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നു.

ഗ്രഹാംബെൽന്റെ മാർഗരറ്റ് ഹലോ എന്ന പെൺ സുഹൃത്തിന്റെ പേരിൽ നിന്നുമാണ് ഹലോ എന്ന വാക്ക് വന്നതെന്നും, അദ്ദേഹം മരിച്ചാലും ലോകം അവരെ മറക്കാതിരിക്കാനാണ് ഫോൺ ഉപയോഗിക്കുമ്പോൾ ഹലോ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങണമെന്ന് പറഞ്ഞതെന്നും പറയപ്പെടുന്നു .ഗ്രഹാംബലിന് മാർഗരറ്റ് ഹലോ എന്നെ പേരിൽ ഒരു പെൺ സുഹൃത്ത് ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ഇല്ലെന്നു ഒരു പക്ഷം.

ഏതായാലും അനൗപചാരികമായി വന്ദനം പറയൽ, അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം. ,ശ്രദ്ധപിടിച്ചു പറ്റുന്നതിനായി ഉപയോഗിക്കുന്ന പദം ,അങ്ങനെ “ഹലോ”യുടെ നിർവചനങ്ങൾ ഏറെയുണ്ട് .ഹലോ ദിനത്തിന്റെ അറബ്-ഇസ്രയേൽ യുദ്ധം അഥവാ യോം കിപ്പൂർ യുദ്ധം നടക്കുന്ന കാലത്തു യുദ്ധത്തിലും തുടർന്നുള്ള അനിഷ്ട സംഭവങ്ങളിലും ലോകം അസ്വസ്ഥമായിരിക്കുന്ന നേരം എല്ലാവരേയും സമാധാനിപ്പിച്ച് സന്തോഷത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിനായി അരിസോണ സർവകലാശാലയിലെ ബ്രിയാൻ മക്ക്‌കോർമാക്കും ഹർവാർഡ് സർവകലാശാലയിലെ മൈക്കൽ മക്ക്‌കോർമാക്കുമാണ് 1973 നവംബർ21 മുതൽ ഹലോ പറഞ്ഞു ആഘോഷമാക്കാൻ ലോക നേതാക്കളുടെ പിന്തുണ തേടി കത്തയച്ചത് .ആദ്യം 15-ലധികം രാജ്യങ്ങളുടെ പിന്തുണ യോടെ ആഘോഷിച്ചു തുടങ്ങിയ ഹലോ ദിനം

ഇന്ന് ലോകം മുഴുവൻ ആഘോഷിക്കുന്നു .
“അസ്സലാമു അലൈകും” എന്ന് അറബി ഭാഷയിലും

“ഒഹായോ” എന്ന് ജപ്പാനിലും “മെർഹബ “എന്ന് വിവിധ അറബ് രാജ്യങ്ങളിലും
“നമസ്കാരം” എന്ന് മലയാള ഭാഷയിലും അഭി സംബോധന ചെയ്യുമെങ്കിലും വളരെ
എളുപ്പത്തിൽ “ഹലോ “എന്ന് പറയാൻ
എല്ലാവർക്കും താല്പര്യമാണ് .

പലരും മറ്റുള്ളവരെ കണ്ടതായി ഭാവിക്കാതെ അഹംഭാവത്തോടെ നടക്കുന്ന വർത്തമാന കാലത്തു ഹലോ ദിനത്തിന്റെ പ്രസക്തി ഏറെയാണ് .എന്തായാലും സഹ ജീവികളോട് നല്ല വാക്കും ചെമ്മാന്ത്രവും മാണ് ഓരോ വ്യക്തിക്കും അടിസ്ഥാനപരമായി ഉണ്ടാകേണ്ടത് .

എല്ലാവരോടുമായി ഹലോ ……………

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: