17.1 C
New York
Saturday, September 18, 2021
Home Special നമ്മുടെ നാടിന്റെ വർത്തമാനകാല നൊമ്പരങ്ങൾ (ലേഖനം)

നമ്മുടെ നാടിന്റെ വർത്തമാനകാല നൊമ്പരങ്ങൾ (ലേഖനം)

✍ഷീജ ഡേവിഡ്

ദൈവത്തിന്റെ സ്വന്തം നാട്, പരിഷ്കൃതരും വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമായ ജനങ്ങൾ,ആരെയും സഹായിക്കാൻ സന്മനസ്സുള്ളവർ, സമസ്ത മേഖലകളിലും കഴിവ് തെളിയിച്ചവർ, ലോകഭൂപടത്തിൽ തന്നെ മാന്യമായ സ്ഥാനമുള്ളവർ. എന്നിട്ടും എന്തേ നമ്മൾ ഇങ്ങനെ ആയിപ്പോയി?

«വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്നു കെട്ടിത്തൂക്കി, പ്രതി അറസ്റ്റിൽ. മൂന്നു വർഷമായി പ്രതി കുട്ടിയെ പീഡിപ്പിക്കുന്നു.»

«മൂന്നാറിൽ പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച സ്വന്തം അച്ഛൻ അറസ്റ്റിൽ.»

« ചേവായൂരിൽ മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടു പ്രതികൾ അറസ്റ്റിൽ. ഒരു പ്രതിക്കായി അന്വേഷണം തുടരുന്നു.»

«എട്ടു വർഷം പ്രണയിച്ചശേഷം രണ്ടു മാസം മുൻപ് വിവാഹിതയായ 22കാരി ജനൽക്കമ്പിയിൽ തൂങ്ങിമരിച്ചു.»

«തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.
അച്ഛന്റെ സുഹൃത്തും മറ്റു പലരും പ്രതികൾ.»

« കുണ്ടറയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ കേസെടുക്കാതെ പോലീസ് ».

«ആറന്മുളയിൽ 11കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെയും സുഹൃത്തുക്കളുടെയും പേരിൽ രണ്ടാനച്ഛൻ പരാതി നൽകി.»

പത്രങ്ങളിലും ചാനലുകളിലും നിത്യവും നിറഞ്ഞു നിൽക്കുന്ന വാർത്തകൾ.
കഴിഞ്ഞ അഞ്ചു മാസത്തെ കണക്കനുസരിച്ചു1513ലൈംഗികാതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ 627 ഉം ചെറിയ പെൺകുട്ടികൾ . 886സ്ത്രീകൾ 15 കുട്ടികൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു. എല്ലാം പാവപ്പെട്ട വീടുകളിലെ കുട്ടികൾ. അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്നവർ.പ്രതികൾ പലപ്പോഴും അടുത്ത ബന്ധുക്കളോ അച്ഛന്റെ സുഹൃത്തുക്കളോ പരിചയക്കാരോ അടുത്ത വീട്ടിലുള്ളവരോ ഒക്കെ
ആവാം.. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ നമ്മെ ഭയപ്പെടുത്തുന്നു , ആശങ്കപ്പെടുത്തുന്നു .2016ൽ 3455 ,2017ൽ 2856, 2018ൽ 2046, 2019ൽ 2991,2020 ൽ 2715 എന്നിങ്ങനെയാണ് കേരളത്തിലെ സ്ത്രീ പീഡനക്കേസുകളുടെ കണക്കുകൾ.ഇത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ. എന്നാൽ പരാതിപ്പെടാൻ കഴിയാതെ, ആരോട് പരാതിപ്പെടണമെന്നറിയാതെ നാലു ചുവരുകൾക്കുള്ളിൽ നിലവിളിക്കാൻ പോലും ആവാതെ കഴിഞ്ഞുകൂടു
ന്നവർ പതിനായിരക്കണക്കിനാണ്.

നിർധനരായ വാളയാർ പെൺകുട്ടികളുടെ നിന്ദ്യവും നീചവും ക്രൂരവും പൈശാചികവുമായ കൊലപാതകത്തിന്റെ നടുക്കം മനഃസാക്ഷിയുള്ള മലയാളിയുടെ മനസ്സിൽ നിന്നും ഇതുവരെയും വിട്ടുമാറിയിട്ടില്ല,
ഉടനെ ഒട്ട് മാറുകയുമില്ല.അത് കഴിഞ്ഞിട്ടും എത്രയെത്ര പീഡനങ്ങൾ, സ്ത്രീധന ആത്‍മഹത്യകൾ, കൊലപാതകങ്ങൾ, വീട് കയറിയുള്ള അതിക്രമങ്ങൾ, മോഷണ പരമ്പരകൾ, കർഷക ആത്‍മഹത്യകൾ, സ്വർണവേട്ട, ലഹരിവേട്ട, ബാങ്ക് കവർച്ച, വ്യാജരേഖ ചമച്ചുള്ള വാ യ്പാ തട്ടിപ്പുകൾ , അരുംകൊലകൾ, മരം മുറിക്കൊള്ളകൾ ,പ്രവാസിയുടെ നിലവിളികൾ,.കുഴൽപ്പണ ക്കേ സുകൾ,
പൂജയുടെ പേരിലുള്ള പീഡനങ്ങൾ,.ജീവനെടുക്കുന്ന വിവാഹങ്ങൾ., വാളയാറിലെ കൈക്കൂലി, അമ്മമാരുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ, കുഞ്ഞുങ്ങളുടെ അനാഥത്വം,ചെറുകിട സംരംഭകരുടെ ആത്‍മഹത്യകൾ….. നമ്മുടെ മക്കൾ വീടിന്റെ ഉത്തരത്തിലോ ജനൽക്കമ്പിയിലോ ശുചിമുറിയിലോ ഒക്കെ ചേതനയറ്റ് കിടക്കുന്നു. യുവാക്കൾ, രാഷ്ട്രീയനേതാക്കൾ, അധ്യാപകർ, വൈദികർ,പൂജാരികൾ, അച്ഛൻ,ഭ ർത്താവ്, സഹോദരൻ, പാർട്ടി പ്രവർത്തകർ, സ്നേഹിതർ എല്ലാവരുമുണ്ട് പ്രതിപ്പട്ടികയിൽ. രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ അന്വേഷണങ്ങളെല്ലാം നമ്മുടെ.കണ്മുന്നിലുണ്ട്. പരാതികളിൽ കേസെടുക്കാനുള്ള താമസം, കേസെടുത്താൽത്തന്നെ അന്വേഷണത്തിലെ കാലതാമസം,കേസ് ഒതുക്കിത്തീർക്കാനുള്ള ഇടപെടലുകൾ, വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലും ഒരു പ്രതിയെപ്പോലും പിടിക്കാനാവാത്ത. അവസ്ഥ, പ്രതികൾ പാർട്ടി അനുഭാവികളാണെങ്കിൽ അവരെ വെള്ള പൂശാനും ന്യായീകരിക്കാനുമുള്ള വ്യഗ്രത, ഇവയെല്ലാം കണ്ടു കണ്ട് മലയാളിയുടെ മനസ്സ് മരവിച്ചിരിക്കുന്നു.പ്രതികരിച്ചിട്ട് കാര്യമില്ല എന്നതു കൊണ്ടോ എന്തോ സാംസ്‌കാരിക നായകന്മാരുടെ പ്രതികരണങ്ങളൊന്നും കുറച്ചുകാലമായി കാണാനില്ല.

എടുത്തെറിഞ്ഞും ചുവരിൽ അടിച്ചും നിലത്തടിച്ചും ഭക്ഷണം നൽകാതെ
പീഡിപ്പിച്ചും മൃതപ്രായരായ കുട്ടികളുടെ വാർത്തകൾ, കുട്ടികളുടെ ശല്യം
തീർത്ത് ഇഷ്ടപ്പെട്ടവരോടൊപ്പം പോകുന്നതിനുവേണ്ടി അമ്മമാരാൽ
കൊലചെയ്യപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ വാർത്തകൾ. ഇതിനിടയിൽ നിയമപാലകരുടെ ക്രൂരതകൾ ദൃശ്യ മാധ്യമങ്ങളിലൂടെ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കേട്ടാൽ അറയ്ക്കുന്ന തെറിവിളികൾ,മർദനം.ഇവിടെ വാദികൾ പലപ്പോഴും പ്രതികളാവുകയും അവർക്കെതിരെ കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്യുന്നു. നിയമപാലകർ പ്രതിയായിപ്പോയാൽ
അച്ചടക്ക നടപടി എന്ന പേരിൽ അവരെ നിർബന്ധിച്ചു അവധി എടുപ്പിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നു സത്യസന്ധരായ ഉദ്യോഗസ്ഥരെ കാലാവധി കഴിയാതെ തന്നെ പല കാരണങ്ങൾ പറഞ്ഞു സ്ഥലം മാറ്റുന്നു. ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇപ്പോൾ കേരളത്തിലില്ല. കാരണം എന്തായാലുംവാർത്തകൾ കൂടുകയാണ്. ഈ സ്ഥിതി തുടർന്നാൽ കേരളം മറ്റൊരു മഹാരാഷ്ട്ര ആകാൻ ഇനി അധിക സമയം വേണ്ടിവരില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്താണ് വേണ്ടതെന്നു അതീവ ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്തിച്ചാൽ പോരാ, പ്രവർത്തിക്കണം. നിയമങ്ങളുടെദൗർലഭ്യമല്ല,ദൗർബല്യവുമല്ല, നിയമം
ശക്തമായി നടപ്പാക്കും എന്ന് ശക്തമായി ഉച്ചത്തിൽ പറഞ്ഞതുകൊണ്ടും
ആയില്ല, നടപ്പാക്കണം..വെള്ളം ചേർക്കാതെ തന്നെ നടപ്പാക്കണം.അതിനുള്ള ആർജവം വേണം.അർജവം ഉള്ള ഭരണാധികാരികൾ വേണം., നിയമം
നടപ്പാക്കാനുള്ള സ്വാതന്ത്ര്യം വേണം, നിയമപാലകരുടെ കാലുകളിൽ കെട്ടി
യിരിക്കുന്ന ചങ്ങലകൾ പൊട്ടിച്ച് സത്യസന്ധമായി ഉത്തരവാദിത്വങ്ങൾ നട
പ്പാക്കാനുള്ള അനുവാദം വേണം. രാഷ്ട്രീയമായ ഇടപെടലുകൾ നീതി
നിർവഹണത്തിൽ വിള്ളലുണ്ടാക്കും. കുടുംബങ്ങളിൽ നിന്നുമാത്രം തുടങ്ങി
യാൽപ്പോരാ , വ്യക്തികളിൽനിന്നും തുടങ്ങണം. കഴയുന്നത്ര വേഗം കേസുകൾ തീർപ്പാക്കുകയും ഇത്തരത്തിലുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും കഠിനമായ ശിക്ഷ ഉറപ്പാക്കുകയും വേണം. ശിക്ഷയെക്കുറിച്ചുള്ള ഭയമെങ്കിലും ഉണ്ടെങ്കിൽ ഇപ്പോഴത്തെ സ്ഥിതി കുറച്ചെങ്കിലും മെച്ചപ്പെട്ടേക്കാം. അതുപോലെ സമൂഹത്തിന്റെ ശക്തമായ ഇടപെടലും അനിവാര്യം.

ഈ മഹാമാരിയുടെ കാലത്ത്ഇത്തിരിപ്പോന്ന ജീവിതത്തിൽ നാം അനുഭവിക്കേണ്ടി വരുന്ന കഷ്ടതകളുടെ പട്ടിക വല്ലാതെ നീളുകയാണ്.

✍ഷീജ ഡേവിഡ്

COMMENTS

3 COMMENTS

  1. ഇതോ കേരളം ….
    ഇതോ ദൈവത്തിന്റെ സ്വന്തം നാട് …..?
    ലജ്ജ തോന്നുന്നു.

  2. ആനുകാലികമായ ഇത്തരം വിഷയങ്ങളുടെ ബോധവത്ക്കരണം അനിവാര്യമാണ്. ഷീജ ഡേവിഡിന് നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില...

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...
WP2Social Auto Publish Powered By : XYZScripts.com
error: