വാർത്ത: ജോൺ നൈനാൻ
കാനഡയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയിലെ ജന പ്രിയങ്കരനായ വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പിന്റെ എം ഡിയുമായ എം എ യൂസഫലി പങ്കെടുക്കുന്നുക്കുന്നതായി കനേഡിയൻ മലയാളി ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു.
വ്യവസായ പ്രമുഖനായ ശ്രീ യൂസഫലി ഇതാദ്യമായി ആണ് കനേഡിയൻ മലയാളീകളെ അഭിസംബോധന ചെയ്യുന്നത് എന്ന് നഫ്മ കാനഡയുടെ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ അറിയിച്ചു . പ്രവാസികളായ നമുക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാടു കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട് . ആയതിനാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഈ റിപ്പബ്ലിക് ദിനത്തിന് ഒരു മുതൽ കൂട്ടായി മാറുമെന്നും ഈ അവസരം കാനഡയിലെ എല്ലാ സംഘടനാ നേതാക്കളും പ്രയോജനപ്പെടുത്താമെന്നും നെഫ്മ കാനഡയുടെ ട്രഷറർ ശ്രീ സോമൻ സക്കറിയ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി തോമസ്, സജീബ് ബാലൻ,മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു ജോർജ്, ഗിരി ശങ്കർ , എന്നിവർ അഭിപ്രായപ്പെട്ടു.
നഫ്മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒരു വൻ വിജയം ആക്കണമെന്ന് നഫ്മ കാനഡ നാഷണൽ വൈസ് പ്രസിഡണ്ടുമാരായ ശ്രീ അജു ഫിലിപ്പ് , ശ്രീ സുമൻ കുര്യൻ ,ഡോ സിജു ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് രാജശ്രീ നായർ, അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , മോൻസി തോമസ് ,ജെറിൻ നെറ്റ്കാട്ട് , ഷെല്ലി ജോയിഎന്നിവർ അഭ്യർത്ഥിച്ചു.
