17.1 C
New York
Monday, January 24, 2022
Home US News നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

നന്മയുടെ ആഭിമുഖ്യത്തില്‍ ചെറുകഥ- കവിതാ രചന മത്സരം സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം

അര്‍ക്കന്‍സാസ്: നന്മയുടെ (നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍) ആഭിമുഖ്യത്തില്‍ ‘നിനവ്’ (അക്ഷരങ്ങള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍….) എന്ന പേരില്‍ ചെറുകഥ- കവിത രചനാ മത്സരം സംഘടിപ്പിച്ചു.

ചെറുകഥ വിഭാഗത്തില്‍ അശ്വതി ഷൈജു രചിച്ച “സമസ്യ’യ്ക്ക് ഒന്നാം സ്ഥാനവും, ശ്യാം രാജേന്ദ്രദാസ് രചിച്ച “മനപ്പൂര്‍വങ്ങള്‍’ എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും രഭിച്ചു.

കവിത വിഭാഗത്തില്‍ പദ്മശ്രുതി രോഹിത് എഴുതിയ “മേഘമല്‍ഹാര്‍’ എന്ന കവിതയും, ലിന്‍സി ജെറിന്‍ എഴുതിയ “പ്രവാസി’ എന്ന കവിതയും ഒന്നാം സമ്മാനം പങ്കുവച്ചു. രണ്ടാം സമ്മാനം രോഹിത് തുളസീദാസിന്റെ “നന്ദിത’ എന്ന കവിതയ്ക്കാണ്.

ഷഹീം അയികര്‍, ആര്‍ഷ അഭിലാഷ്, വസുജ വാസുദേവന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമ്മാനദാനം ഏപ്രില്‍ രണ്ടാം വാരം നടക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: