ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ…
മാവ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു eazy breakfast recipe ആയാലോ..
പനിയാരം അഥവാ കുഴി പനിയാരം
ചേരുവകൾ
ദോശ/ഇസ്സലി മാവ് – 1 cup
കാരറ്റ് – 1/4 cup
ഉള്ളി – 1/4 cup
ഇഞ്ചി – 1 inch
പച്ചമുളക് – 2
കറിവേപ്പില
മല്ലിയില
ഉപ്പ്
Oil
കടുക് – 1/2 tsp
ഉഴുന്ന് പരിപ്പ് – 1 tsp
Step-1
ദോശ/ ഇസ്സലി മാവ് എടുത്ത് അതിലേക്ക അരിഞ്ഞുവെച്ച ഉള്ളി, കാരറ്റ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി mix ചെയ്യുക. ചൂടായ പാനിൽ 2tsp oil ഒഴിച്ച് കടുക്, ഉഴുന്നു പരിപ്പും പൊട്ടിക്കുക. ഇത് തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
Step-2
അപ്പ പാൻ എടുത്ത് ഓരോ കുഴിയിലും 1/2 tsp oil ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് ചെറുതീയിൽ അടച്ച് വെച്ച് 2 min വെയ്ക്കുക. അതിനു ശേഷം തിരിച്ചിടുക. 2 ഭാഗവും light golden നിറം ആകുന്നതു വരെ cook ചെയ്യുക.
പെട്ടെന്നു തന്നെ തയ്യാറാക്കാൻ കഴിയുന്ന പനിയാരം ചെറു ചൂടോടെ തന്നെ chutney യുടെ കൂടെയൊ അല്ലാതെയോ കഴിക്കാവുന്നതാണ്.