1976 ൽ ഐക്യരാഷ്ട്ര സഭയുടെ പൊതു സഭ 1981അന്താരാഷ്ട്ര വികലാംഗ വർഷമായും1983 മുതൽ 1992 വരെ അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ആചരിച്ചു. 1992 മുതൽ ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിനമായി. (ഇന്റർനാഷണൽ ഡേ ഓഫ് പീപ്പിൾ വിത്ത് ഡിസബിലിറ്റി) ആചരിക്കുവാൻ തുടങ്ങിയത് പിന്നീട് ദേശീയ വികലാംഗ ദിനം എന്ന് അറിയപ്പെട്ടു .
വികലാംഗരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ മുഖ്യധാരയിൽ എത്തിക്കുവാനും ലക്ഷ്യമിട്ടും രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ ആരോഗ്യ, സാംസ്കാരിക മേഖലകളിൽ അവരെ സ്വയം പര്യാപ്തരാക്കുവാനും ഈ ദിനം ആചരിക്കുന്നു. വൈകല്യങ്ങള്‍ തളർത്തുമ്പോഴും വലിയ കഴിവുകള്‍ പ്രകടിപ്പിക്കുന്ന വികലാംഗർ ഇന്ന് നമുക്ക് മുമ്പിൽ വിസ്മയമായി നിൽക്കുന്നു. മാത്രമോ വൈകല്യങ്ങൾ മറന്നു യഥാര്‍ത്ഥ കഴിവുകളെ തിരിച്ചറിഞ്ഞു, ‘ഡിസേബിള്‍ഡ്’ എന്ന വാക്ക് ‘ഡിഫറന്റ്ലി ഏബിള്‍ഡ്’ എന്ന അവസ്ഥയിലേയ്ക്ക് ഉയര്‍ത്താനായി സന്നദ്ധ പ്രവർത്തകരും സുമനസ്സുകളും ഇവരെ പൊതു സമൂഹത്തിൽ ഉയർത്തികൊണ്ടുവരികയും അവരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്നതും ആശാവഹമാണ്. 2021 ലെ കേരള സർക്കാരിന്റെ അവാർഡ് ലഭിച്ച ഭിന്ന ശേഷിക്കാർക്കായി പ്രവർത്തിക്കുന്ന “മൈൻഡ് “എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനത്തെ എടുത്തു പറയേണ്ടിയിരിക്കുന്നു .
വികലമായ മനസുള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന വർത്തമാന കാലത്തു അംഗവൈകല്യമുള്ളവരുടെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്താൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഈ ദിനത്തിൽ ആശംസകൾക്കപ്പുറം കരുണയും മനുഷ്യത്വവും അനുകമ്പയും സ്നേഹവും നിറഞ്ഞ ബഹുസ്വര സമൂഹം ഉണർന്നു പ്രവർത്തിക്കട്ടെ എന്നാശംസിക്കാം …..
✍അഫ്‌സൽ ബഷീർ തൃക്കോമല
🙏🙏🙏