17.1 C
New York
Sunday, October 2, 2022
Home US News ദേവ് ജഗദീശന് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷ പദവി

ദേവ് ജഗദീശന് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷ പദവി

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡി സി: ബൈഡൻ കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യൻ അമേരിക്കൻ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നൽകി. യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശനെ ബൈഡൻ നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്റർനാഷനൽ ട്രെയ്ഡ് ആൻഡ് ഡവലപ്മെന്റ് ഇൻസ്ട്രിയൽ ഡപ്യൂട്ടി ജനറൽ കോൺസൽലായി രണ്ടു ദശാബ്ദകാലത്തെ പ്രവർത്തന പരിചയമാണ് പുതിയ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അവസരം ഒരുക്കിയത്. യുഎസ് ട്രെയ്ഡ് കമ്മീഷനിൽ നാലുവർഷവും, യുഎസ് ആർമി ജഡ്ജ് അഡ്വക്കേറ്റ് ജനറൽ കോർപറേഷനിലും ദേവ് പ്രവർത്തിച്ചിരുന്നു. കാത്തലിക്ക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ നിന്നും ഫിനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദവും, കൊളംമ്പസ് ലോ സ്കൂളിൽ നിന്നും നിയമ ബിരുദവും ദേവ് നേടിയിട്ടുണ്ട്. ഡേവിഡ് ബോച്‌ലറിന്റെ സ്ഥാനത്താണ് ദേവിന്റെ നിയമനം. ബൈഡൻ ഭരണത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ഭൂരിപക്ഷം വകുപ്പു മേധാവികളുടെയും നിയമനം സെനറ്റ് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ഇതുവരെ രണ്ട് കാബിനറ്റ് അംഗങ്ങൾക്കു മാത്രമേ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: