17.1 C
New York
Monday, September 20, 2021
Home Special ദേവു -S എഴുതുന്ന "ചിന്താ ശലഭങ്ങൾ"

ദേവു -S എഴുതുന്ന “ചിന്താ ശലഭങ്ങൾ”

-ദേവു-S-✍

”എമ്പ്രാനല്പം കട്ടുഭുജിച്ചാ-
ലമ്പലവാസികളൊക്കെ കക്കും.”

(കുഞ്ചൻ നമ്പ്യാർ)

രാഷ്ട്രീയത്തിലും, സമൂഹത്തിലും നടക്കുന്ന അഴിമതിയ്ക്ക് എതിരെ, ആക്ഷേപഹാസ്യത്തിലൂടെ കവിയായ കുഞ്ചൻനമ്പ്യാരുടെ പ്രശസ്തമായ ഈരടികൾ ആണ് ഇത്.

ദീർഘ വീക്ഷിയായ കവി, വളരെ ഗൗരവമേറിയ ഒരു പശ്ചാത്തലത്തെ, ഇവിടെ ലളിതമായും രസകരമായ രീതിയിൽ ആണ് അവതരിപ്പിച്ചിട്ടുള്ളത്.

തലപ്പത്ത് ഇരിക്കുന്നവൻ കട്ടാൽ, അവൻ്റെ കീഴിൽ പ്രവർത്തിക്കുന്നവരിലും ഈ സ്വഭാവം ഉണ്ടാകും.അത് ഇപ്പോൾ കുടുംബത്തിലോ, സമൂഹത്തിലോ, രാഷ്ട്രീയത്തിൽ ആയാലും ഇത് തന്നെ ആണ് ഗതി.

ഒരു വ്യക്തിയുടെ ധർമ്മത്തിന്റെ പ്രതീകമാണ് അവൻ്റെ കർമ്മം. സ്വാർത്ഥതയുടെ തേരിലേറി,
എന്തിനോ വേണ്ടിയുള്ള മനുഷ്യന്റെ പാച്ചിലും, “എല്ലാം എനിക്ക്” എന്ന് ചിന്താഗതിയും, ഭോഗജീവിതത്തോടുള്ള അഭിനിവേശവും, “ഞാൻ മാത്രം ശരി” എന്ന മത്സരബുദ്ധിയും അവനെ കൊണ്ട് നിർത്തുന്ന പശ്ചാത്തലത്തങ്ങളെ പറ്റി ആണ് കവി ഇവിടെ കളിയാക്കി പറയുന്നത്.

ഇത് കളിയല്ല, കാര്യമാണ്!

ഒരു വ്യക്തിയുടെ, കുടുംബത്തിൻ്റെ, ഗോത്രത്തിൻ്റെ, വംശത്തിന്റെ, രാജ്യത്തിന്റെ ഒക്കെ തലപ്പത്ത് ഇരിക്കുന്നവൻ, തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ അവരുടെ “ഞാൻ മാത്രം ശരി” എന്ന സങ്കുചിതമായ ചിന്ത മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.

മറിച്ച്, ഈ പറഞ്ഞ വ്യക്തികളുടെ
സമാധാനവും, വളർച്ചയും, അവർക്ക് മാനഹാനി വരുത്തുന്ന കാര്യങ്ങളെ മുൻനിർത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത് എങ്കിൽ ആ സമൂഹത്തിൽ ക്രമസമാധാനവും, അഭിവ്രൃദ്ധിയും തീർച്ചയായും കൈവരും എന്ന തെല്ലും സംശയമില്ല.

സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ശക്തിയും പദവിയും ഉപയോഗിക്കുന്ന ഒരു അധികാരിയും, ധർമ്മത്തെ മുൻനിറുത്തി കൊണ്ട് ഉള്ള കർമ്മം അല്ല ചെയ്യുന്നത്.
ഒരു പക്ഷെ, ഈ നിമിഷം നിന്റെ സ്വാർത്ഥതയ്ക്ക് വിജയം ലഭിക്കുമായിരിക്കും. പക്ഷേ എക്കാലവും അധർമ്മത്തിന് വാഴാൻ കഴിയുകയില്ല.

”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ-
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.”

അതേ മർത്യജന്മത്തിൻ്റെ, ഒരു ക്ഷണത്തിൽ തീരുന്ന ജീവനാണ്, എന്ന് മഹാകവി എഴുത്തച്ഛന്റെ വരികളിൽ ഭംഗിയോടെ ഓർമ്മിപ്പിച്ചിട്ടുണ്ട്.

‘ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേനവാഴുന്ന
മാതൃകാസ്ഥാനമാണിത്”

തുടർന്നുള്ള ശ്രീ നാരായണ ഗുരുദേവന്റെ വരികൾ ഇന്നത്തേ എല്ലാ ഭാരതീയനും നെഞ്ചിലേറ്റേണ്ടവയാണ്.

മറ്റുള്ളവരുടെ വിഷമതകൾ കണ്ടില്ല എന്ന് നടിച്ച്, സ്വന്തം സുഖത്തിനായ്, തല്ലിനും കൊല്ലിനും മടിയ്ക്കാതെ പാടുപ്പെടുന്നവർ ഒന്ന് ഓർക്കുക,

”അവനവനെന്നറിയുന്നതൊക്കെ യോർത്താ-
ലവനിയിലാദിമമാമൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരനുസുഖത്തിനായ് വരേണം”

“ സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു ”
ഭഗവദ്ഗീത (6-9)

“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന ( നമസ്കാരം ) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.”

പരിശുദ്ധ ഖുർആൻ
അൽ ബഖറ 2:177

“കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.”
വിശുദ്ധ ബൈബിൾ
പുറപ്പാട് 20:17

“എല്ലാവരേയും ഒരു പോലെ ഉൾക്കൊള്ളുന്ന ഒരുവൻ ആണ് ധർമ്മത്തിന്റെ പ്രതീകം.”

ഗുരു നാനാക്ക്

ഇനിയും നിങ്ങൾ സ്വയം ചിന്തിക്കുക,

എന്തിനാണ് മതത്തിന്റെ പേര് പറഞ്ഞു, മനുഷ്യനെ തമ്മിൽ അടിപ്പിക്കുന്ന രാഷ്ട്രീയം?

അങ്ങനെ പ്രവർത്തിക്കുന്നവർ ഒരിക്കലും ധർമ്മത്തിന്റെ അല്ല, അധർമ്മത്തിൻ്റെ പാതയിൽ അത്രേ അവർ സഞ്ചരിക്കുന്നത്!

അവരുടെ ഉദ്ദേശ്യം മറ്റൊന്നുമല്ല, സ്വാർത്ഥ താല്പര്യങ്ങൾ മാത്രം ആണ്!

ഇങ്ങനെ ഉള്ളവരെ തിരിച്ചറിയുക!

അവർ കാണിച്ച് തരുന്ന, അവരുടെ അന്ധത ബാധിച്ച കണ്ണുകളിൽ കൂടി അല്ല, ആ തിമിരത്തിൻ്റെ പാട മാറ്റി, നിന്റെ സ്വന്തം കാഴ്ചശക്തി വീണ്ടെടുക്കൂ!

വിഭജനത്തിന്റെ എല്ലാ വശങ്ങളോടും വിട ചൊല്ലുക!

നമ്മുടെ ഏറ്റവും കരുത്തുറ്റ ആയുധമാണ് സ്നേഹം!

പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണ്
സ്നേഹം!

സ്നേഹപൂർവ്വം
-ദേവു-

COMMENTS

17 COMMENTS

 1. Yes it’s very painful to see how people follow their leaders and their distorted narrations blindly and take it upon themselves to defend such views and people. Keep writing such thought provoking articles

  • The true essence of any religion is love. And leaders both political and religious are misleading them to hate and anger. These are virtually the opposite of love.
   Thank you for your feedback.
   ❤️🙏

 2. ഒരുവന്റെ മനസ്സ് വിശാലമാകുമ്പോൾ അവൻ മനുഷ്യനായി മാറും, അവന് സമൂഹ്യജീവിയായ് മാറും, അവന്റെ കണ്ണുകൾ സദാ തുറന്നിരിക്കും

  • ആ കണ്ണ് തുറന്നു കിട്ടാൻ… എന്തൊരു പാടാണ് ❤️🙏

 3. വർത്തമാനകാല ജീവിതാവസ്ഥകളാണ് ഇത്തരമൊരു അർത്ഥവത്തായതും ഏറെ മൂല്യവുമുള്ള കുറിപ്പിന് ഹേതു എന്ന് ഞാൻ വിശ്വസിക്കുന്നു.
  മാനവിക ബോധമുള്ള ഏതൊരാളിനേയും സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ് വർത്തമാനത്തെ ഏറ്റവും വലിയ ദുരന്തം. കൊറോണയേക്കാൾ ഭീകരമാണ്ത്. മനുഷ്യ മനസിനെ ബാധിക്കുന്ന വർഗ്ഗീയ- പ്രതിലോമ ചിന്തകളെ തുടച്ചു മാറ്റാൻ ഒരു മരുന്നുകൾക്കും ആവില്ലല്ലോ..

  സ്വതന്ത്രവും സ്വസ്ഥവുമായ ജീവിതാവസ്ഥകളെ എത്ര പെട്ടെന്നാണ് ആണ് തകർത്തുകളഞ്ഞത്. അത് സങ്കുചിത രാഷ്ട്രീയ-മത ചിന്തകൾ വരുത്തിവെച്ച ദുരന്തമാണത്.
  തികച്ചും കാലിക പ്രസക്തവും സത്യസന്ധവുമായ ആർട്ടിക്കിളാണ് താങ്കളുടേത്.
  ആശംസകൾ ദേവൂ, നിറഞ്ഞ മനസ്സോടെ..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: