17.1 C
New York
Saturday, September 18, 2021
Home Literature “ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 6)

“ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 6)

വൈഗ – 6

കല്പടവുകളിലെ പ്രണയങ്ങൾ

കണ്ണെത്തുന്നിടം മുഴുവൻ ഓർമ്മകൾ ചിതറിക്കിടക്കുന്നു. കുണ്ടുകോവിലിന്റെ അടുത്തുള്ള ഹരിശങ്കരമാമായുടെ കടയിൽ നിന്നും ഒരു മണിക്കൂറിന് ഇരുപതു പൈസക്ക് സൈക്കിൾ പഠിക്കാനായി , താനും , ഗോപാലും ,വിച്ചുവും, ഗീതയും എല്ലാം മത്സരമായിരുന്നു .
പാലക്കാടുനിന്ന് കൽപ്പാത്തി വരേ ഓടുന്ന രണ്ടാം നമ്പർ ബസ്സ് വരും .
അതും പറഞ്ഞ് ശിത്തപ്പയും ഗോപാല
നോടപ്പായുംവഴക്കു പറഞ്ഞവർ റോഡിലിറങ്ങും , ഗോപാലൻ സൈക്കിൾ കൊണ്ടുവന്നു കുത്തി വീണു കാലിന്റെ മുട്ടുപൊട്ടി വഴക്കിട്ടതും എല്ലാം ഇന്നലെ നടന്നതു പോലെ തോന്നി. കാലം എത്ര വേഗമാ ണ് കടന്നുപോകുന്നത്.

ധന്യയുടെ കൂടെ നടക്കുമ്പോൾ ഓരോരുത്തരേക്കുറിച്ചും ചോദിച്ചു. ഇപ്പോഴും ഈ വഴി ബസ്സുകളുണ്ടോ ? വിശ്വനാഥയ്യരുടെ വീട്ടിന്നു മുന്നിൽ ഒരു തണ്ണീർപ്പന്തൽ ഉണ്ടായിരുന്നു. നല്ല സംഭാരം മൺകുടുക്കയിൽ നിന്നും എടുത്തു കുടിക്കാം , അതു കുടിക്കാനായി പലരും വരും, ചുമ്മ ഒരു കുറുമ്പിന് താനും വന്നു കുടിക്കുമായിരുന്നു, ക്ഷീണിച്ചു വരുന്നവർക്കത് അമൃതായിരുന്നു…

” അക്കാ ഇന്നക്കും രണ്ടാം നമ്പറു ബസ്സു താൻ വറത്. ആളെല്ലാം മാറിയാച്ച് രണ്ടു നമ്പർ മട്ടും മാറലൈ “

“സ്കൂൾ പോകുന്ന കാലത്ത് പത്തു പൈസ മതിയായിരുന്നു ബസ്സിന് . മോയൻ ഗേൾസിൽ പഠിക്കുമ്പോൾ മാത്രമേ ബസ്സിൽ യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളൂ.
ഇങ്ങിനെ കഥകൾ അയവിറക്കി കൊണ്ടുള്ള നടത്തത്തിനിടയിൽ മുന്നിലുള്ള വീടു ശ്രദ്ധിച്ചു കൊണ്ട് ധന്യയോട് ചോദിച്ചു “ മോളേ അത് ശാന്തിടെ വീടല്ലേ , ആ പച്ച പെയിന്റ് അടിച്ച മഠം .

“ആമാംക്കാ , ശാന്തിയക്കാവോട് വീടു താൻ. അക്ക ചെന്നയിലാ . അമ്മാ പോന പിറക് അന്തവീട് ഗൗനിക്കറത്തുക്ക് ആളില്ലെയ് , പക്കത്തു വീട്ടു മാമാ താൻ അന്ത മഠം വാങ്കിനത്.

“മഠത്തിന്റെ ഉമ്മറപ്പടികളിൽ ആരേയും കാണുന്നില്ല. , “ആരും ഇപ്പോൾ ഇവിടെ ഇരിക്കാറില്ലേ ” , വൈഗ ധന്യയോടു ചോദിച്ചു.

“ഇല്ലക്കാ , എല്ലാരുമെ ടിവിക്കു മുന്നിലാക്കും”
കാലത്തിന്റെ പരിഷ്കാരങ്ങൾ “

“അക്കാ ആ വന്തിട്ട് ഇരുക്കത് യാരെന്നു ചൊല്ലമുടിയുമാ . രാജി മാമീ പുള്ളയ് ഗോപാലകൃഷ്ണ മാമ. “

വൈഗ ഓർമ്മിച്ചു , “പണ്ടെന്നോട് പിണക്കായിരുന്നു , ഇപ്പോൾ ഓർക്കുന്നുണ്ടായിരിക്കുമോ എന്തോ .”
“ഉം അപ്പടിയോ. “
“അക്കാവെ പറ്റി പലകുറി ഗോപാല മാമ കേട്ടിരിക്ക് . അക്കാവോട് “മനസ്സ് ” എന്ന ബുക്ക് മാമാ വാങ്കി പഠിച്ചിരുക്ക്. വൈഗ കിട്ട പേശറെ ടൈമിലെ എന്നെ പറ്റി കേക്കണം എന്നു ശൊല്ലി വെച്ചിരുന്തത്”

അപ്പോഴേക്കും അവരടുത്തെത്തിക്കഴിഞ്ഞു , ഗോപൻ ശരിക്കും ഒരു പട്ടരായിരിക്കുന്നു . ആകെയൊരു സാത്വികഭാവം . അന്നത്തെ സുന്ദരപയ്യനെ എങ്ങിനെ മറക്കും .

“മാമാ ആരന്ന് ശൊല്ലുങ്കോ” ധന്യ ചോദിച്ചു

“വൈഗ താനേ , ഒരു മാറ്റവും കിടയാത് , വൈഗാ നിനക്കെന്നെ മനസ്സിലായോ .”

“ ഉം , മറന്നുപോയിരുന്നു . മറവി എന്നു പറയാൻ കഴിയില്ലെങ്കിലും ഞാൻ ചില സമയങ്ങളിലെല്ലാം ഓർക്കാറുണ്ട് , ഇപ്പോൾ കൂടി. പണ്ട് സൈക്കിളിൽ നിന്നും എന്നെ വീഴ്ത്തി പോയകാര്യം ഓർത്തതേയുള്ളൂ.

“വൈഗാ നിന്നെ മറക്കാൻ കഴിയില്ലല്ലോ , എത്ര ക്രൂരമായി നീയെന്നെ വേദനിപ്പിച്ചു എന്നറിയാമോ ” . അതോർമ്മയിൽ വന്നില്ലേ ?”

“അതേ ഗോപാൽ അതിൽ ക്രൂരതയുണ്ടായിരുന്നു , എന്റെ ചിന്തകളിൽ ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .
ഇന്നലെ ഈ കുണ്ടു കോവിലിലേക്ക് പടികൾ ഇറങ്ങുമ്പോൾ ആദ്യം മനസ്സിൽ വന്നത് നീയായിരുന്നു. “

“എനക്ക് ഒന്നുമേ തെരിയലെയ് . ഒന്നു ശൊല്ലങ്കോക്കാ .. കഥകൾ എല്ലാമേ എങ്കൾക്കു തെരിയണം അല്ലേ സീതാക്കാ”
ധന്യ ഗോപാലിന്റെ ഭാര്യയോടായി പറഞ്ഞു . സീത നന്നായി ചിരിച്ചുനിൽക്കുന്നു . കുറച്ചു തടി കൂടുതലാണെങ്കിലും സുന്ദരിയാണ് . ചിരിക്കൊക്കെ നല്ല ഭംഗി .

“ഗോപാലിന്റെ ഭാര്യയാണോ”

“നീ ധൈര്യമായി കഥ പറഞ്ഞോ ഞാൻ പറഞ്ഞ് പറഞ്ഞ് ആ കഥ ഇവൾക്ക് കാണാപാഠമാണ് “

“ഓ അങ്ങിനെയോ , എന്നാൽ ഞാൻ പറയാം വൈഗ ചിരിച്ചുകൊണ്ട് തുടർന്നു .

ഒരു രഥോത്സവകാലത്ത് കുണ്ടു കോവിലിന്റെ പടികൾ ഇറങ്ങുമ്പോൾ ഗോപാൽ താഴെ നിൽക്കുന്നുണ്ട് . ഞാനും ജയന്തിയക്കാവും അടുത്താത്തു മാമിയും കൂടിയാ വന്നത് ,ജയന്തിയക്കാവും മാമിയും കോവിലേക്ക് കൊടുക്കാനുള്ള വഴിപാടു സാധനങ്ങൾ വാങ്ങുകയാണ്. ഞാൻ പതുക്കെ തേരുകടകൾ നോക്കി നോക്കി താഴെ ഇറങ്ങി . അപ്പോഴാണ് എനിക്കു നേരേ ഗോപാൽ ചുവപ്പ് കുപ്പിവളകൾ നീട്ടിയത് . വളകൾ വാങ്ങിയില്ല എന്നു മാത്രമല്ല അവന്റെ കയ്യിൽ നിന്നും തട്ടി തെറിപ്പിച്ചുക്കളഞ്ഞു. അതെന്തിനാ അങ്ങിനെ ചെയ്തത് എന്ന് ഇന്നും ഇപ്പോഴും അറിയില്ല . താഴേ വീണ് പൊട്ടിച്ചിതറിയ കുപ്പിവളപ്പൊട്ടുകളെ ചിന്തിച്ച് ഞാനും ഒരുപാടു വേദനിച്ചു. ചുമ്മാ ജാഡയിൽ ചെയ്തതാവും എന്ന് വൈഗ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . ഗോപാലിന്റെ മനസ്സിനെ വേദനിപ്പിച്ചതിൽ പലവുര മനസ്സുകൊണ്ട് മാപ്പു പറഞ്ഞിട്ടുണ്ട്.

“അന്ന് ഞങ്ങൾക്കു കിട്ടുന്ന ശിക്ഷണമിതല്ലേ. ആൺക്കുട്ടികളോട് മിണ്ടരുത്. അതായിരിക്കാം അങ്ങിനെ ചെയ്തത്. ആ വളകളിലൂടെ എന്നോടുള്ള സ്നേഹമായിരുന്നില്ലെ നീ നീട്ടിയത് , ഞാൻ ഒരു പാടു സങ്കടപ്പെട്ടിട്ടുണ്ട്” വൈഗ പറഞ്ഞു.

“ വൈഗാ ബാക്കി നാൻ പറയാം”
തമിഴ്മലയാളത്തിൽ സീത പറയുന്നത് നല്ല കൗതുകമായി തോന്നി.

“ഗോപാൽ അമ്മ കയ്യിൽ നിന്നും മിഠായി വാങ്ങാൻ വേണ്ടി കിട്ടുന്ന രണ്ടു പൈസ സൂക്ഷിച്ചു വെച്ച് വാങ്ങിയ വളകളായിരുന്നു അത് .ഗോപാൽ വൈഗ വൈഗാന്നു നിറയെ കഥ ശൊല്ലും. അപ്പോഴെല്ലാം ആ സുന്ദരിയ ഒന്നു കാണണംന്ന് നിനച്ചിരുന്നു . സുന്ദരി തന്നെ . ഗോപാലന്റെ ഉറക്കം കെടുത്തിയ സുന്ദരി “

സ്ത്രീകൾ ഒരിക്കലും അംഗീകരിക്കാത്ത കാര്യം സീത പറയുന്നു , അത് കേട്ടപ്പോൾ ഒരുപാട് സ്നേഹവും സന്തോഷവും തോന്നി , വൈഗക്ക്
“സന്തോഷം സീതാ”
അപ്പോൾ ഗോപാൽ പറഞ്ഞുതുടങ്ങി

“സന്തോഷം വൈഗ ,നിന്നെ കാണാൻ പറ്റിയതിൽ , നല്ല എഴുത്തുകാരിയായി പ്രശസ്തിയിലെത്തട്ടെ . എനിക്കും പറയാമല്ലോ നീ എന്റെ പ്രണയിനി ആയിരുന്നുവെന്ന് . നിന്നോട് അന്നു ദേഷ്യമായിരുന്നു . ഒരുത്തന്റെ കൂടെ പോയീന്ന് അറിഞ്ഞപ്പോൾ സന്തോഷമായി . പോയതിലല്ല സന്തോഷം . എല്ലാവരേയും പറയിപ്പിച്ചുപോയതല്ലേ .

പിന്നെ ഒരു ക്രൂരമായ മോഹവും ഉണ്ടായിരുന്നു അവൻ ഉപേക്ഷിച്ചു നീ തിരിച്ചുവരുമെന്ന് . പ്രായത്തിന്റെ പക്വതയില്ലായ്മ നമ്മളെ അങ്ങിനെയൊക്കെ ചിന്തിപ്പിച്ചു ഇപ്പോ നോക്ക് ഞാൻ പക്കാ ക്ലീൻ ആണ് . രണ്ടു പെൺമക്കളാ എനിക്ക് , നിന്നെ കണ്ടതിൽ സന്തോഷം . നീ ഇപ്പോഴും സുന്ദരിതന്നെ . പറ്റിയാൽ വീട്ടിൽ വാ”

“വാങ്കോവിട്ടുക്ക്” സീതയും ഏറ്റുപിടിച്ചു .
“തീർച്ചയായും വരും . “വൈഗ പറഞ്ഞു.
ഒരു കാര്യത്തിൽ ഇന്നത്തെ കുട്ടികളെ എനിക്കേറെയിഷ്ടമാണ് .ഇന്ന് മറയില്ലാത്ത സ്നേഹം അവർ പറയുന്നു . വാങ്ങുന്നു കൊടുക്കുന്നു . സ്നേഹം പ്രകടിപ്പിച്ചുതന്നെ അറിയണം ഒളിച്ചുവെക്കാനുള്ളതല്ല .

“ഹോ .. കടവുളെ . ഗോപാലമാമാവേ പാത്തതിനാലേ ഒരു പ്രണയകഥയും കെടച്ചു പോച്ച്” ധന്യക്ക് സന്തോഷമായി

കോവിലിൽ കയറി തൊഴുതു പ്രദക്ഷിണം വെച്ചു . നടവഴികളിലൂടെ ഓർമ്മയുടെ പൂക്കളം തീർത്തുകൊണ്ടു നടന്നു . ബാല്യകാലസ്മരണകൾ ഈ വഴിയിൽ എല്ലാം മായാതെ കിടപ്പുണ്ട്. വീണ്ടും കാണാൻ കഴിഞ്ഞപ്പോൾ താനും ആ കാലത്തിലേക്കൊരു തിരിച്ചുപോക്കു നടത്തുന്നു . ഓടിക്കളിക്കാനും വെള്ളത്തിലിറങ്ങി നീന്തുവാനും ആഗ്രഹിച്ചു . .
ഒരിക്കലും വലുതാകാതെ ഇരുന്നെങ്കിൽ ഒന്നും അറിയാതെ പറന്നു നടക്കാമായിരുന്നു. . ആ കാലത്തിന്റെ ഭംഗിയൊന്നും പിന്നീടുള്ള ജീവിതത്തിൽ കിട്ടിയിരുന്നോ .?
ഇല്ല എന്നതാണ് സത്യം .

ചിന്തകൾ കെട്ടുപിണയുന്നു . ആദ്യമായി പ്രണയം തോന്നിയത് ആരോടായിരുന്നു . ശാസ്ത്രാപീതി ദിവസം ഗ്രാമത്തിലെ എല്ലാവർക്കും അമ്പലത്തിലാണ് ഭക്ഷണം . മണികണ്ഠൻ ഭക്ഷണം വിളമ്പുവാൻ ഉണ്ടാകും . അവൻ വിളമ്പുന്നതെന്തും എനിക്കു കൂടുതലാകും .എന്റെ കൂട്ടുകാർ ലളിതയും , ശാന്തിയും , ധനവുമെല്ലാം കളിയാക്കും .
“ ഇതെന്താ നിന്നെപോലെ തന്നെയല്ലേ ഞങ്ങളും , നിനക്കുമാത്രമായിട്ടെന്താ ഒരു പ്രത്യേകത . എടീ നിന്നോടവനു പ്രണയമാ “

“അയ്യേ അവനൊന്നും എന്നെ പ്രണയിക്കേണ്ട” എന്നുപറയുമ്പോഴും അതൊരു ഇഷ്ടം തന്നെയായിരുന്നു എന്ന തോന്നലിലായിരുന്നു അവൾ .

തലയിൽ പൂവുവെക്കാതെ ഒരുനാൾ പോലും ഓർമ്മയിൽ ഇല്ല . വീട്ടിലാണെങ്കിൽ പോലും രാവിലെ കുളികഴിഞ്ഞാൽ തലയിൽ പൂവുവേണം , കണ്ണെഴുതണം , പൊട്ടുതൊടണം ഇതെല്ലാം നിർബന്ധമായിരുന്നു . ഒരുക്കം മതിയാവാത്ത പ്രകൃതം . മുല്ലപ്പൂമാല വിൽക്കാൻ വരുന്നവരുടെ കയ്യിൽനിന്നും മാലവാങ്ങും ജയന്തി അക്കാളെക്കാൾ മുടി എനിക്കായിരുന്നു . അതിന്റെ അഹങ്കാരവുമുണ്ടായിരുന്നു. . കുഞ്ചലം വെച്ച് പിന്നിയിട്ടാൽ അരക്കൊപ്പം മുടിയുണ്ടാകും . അതു മുഴുവൻ മുല്ലപ്പൂ ചുറ്റിത്തരണം എന്നു പറഞ്ഞ് കുറെ വാശികളായിരുന്നു തനിക്ക് . അപ്പോഴും എല്ലാം വകവെച്ചു തന്ന് ,തന്നെ എല്ലാവരും ഒരുപോലെ ലാളിച്ചിരുന്നു .ഒരു നാൾ മണികണ്ഠൻ തനിക്കായി മൂന്നു മുഴമെങ്കിലും പൂമാല കാണും ,
മുല്ലപ്പൂമാല എനിക്കു നേരേ നീട്ടി.പൂവല്ലേ വാങ്ങിക്കണം എന്നുണ്ട് മനസ്സിൽ .
എന്നാലും വേണ്ട എന്നു പറഞ്ഞു നടന്നു.
“ഓ വലിയ ജാഡ , നിനക്കു വേണ്ടങ്കിൽ ഞാൻ ഭഗവതിക്കു ചാർത്തും”

“അതു താൻ നല്ലത് ഒനക്ക് പുണ്യം കിടക്കും” അതു പറഞ്ഞു നടക്കുമ്പോൾ പുറകിൽ നിന്നവൻ പറഞ്ഞു

“ ഞാൻ കാണുന്ന ഭഗവതി നീയാ”
എന്നു പറഞ്ഞുകൊണ്ടവൻ പൂമാല നടയ്ക്കുവെച്ചു .
മനസ്സിലൊരു കുളിർമഴ പെയ്തെങ്കിലും, അതു പുറത്ത് കാട്ടിയില്ല .
ഇന്നു ഭഗവതിയെ തൊഴുമ്പോൾ മണികണ്ഠനെ ഓർത്തു ,. അന്നത്തെ ആ കാലവും.

ഭാഗം [7]

സാമവേദ സംഗീതം

✍സി. കെ. രാജലക്ഷ്മി

COMMENTS

2 COMMENTS

  1. ഹൃദ്യമായ എഴുത്ത്. ആ വഴികളിലൂടെ ഒക്കെ സഞ്ചരിക്കുന്ന പോലെ തോന്നുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...

കേരള തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ്  താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി ...
WP2Social Auto Publish Powered By : XYZScripts.com
error: