17.1 C
New York
Wednesday, November 30, 2022
Home Literature “ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 5)

“ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 5)

✍സി. കെ. രാജലക്ഷ്മി

Bootstrap Example

സുമംഗലീ സിന്ദൂരം
……………………………

പുലരിയുടെ സംഗീതത്തോടൊപ്പം നേരിയ കുളിരുമായി ഒരു ചിത്രകാരൻ വരച്ചുവെച്ച ചിത്രം പോലെ മനോഹരമാണീ ഗ്രാമം.
കോലമിടുന്നവർ, പച്ചക്കറി വിൽക്കുന്നവർ, പഴം വിൽക്കുന്നവർ,. പൂ വിൽക്കുന്നവർ, പാലുകൊണ്ടു വരുന്നവർ, അതു മാത്രമോ? അല്ല
റോഡിന്നരുകിലേ പാതാളം പോലെയുള്ള അരക്കല്ലുകളിൽ വീട്ടുകളിൽ ബാക്കി വരുന്ന കഞ്ഞിയും അരിയും മറ്റും കഴുകുന്ന കാടിയുമെല്ലാം അതിലൊഴിക്കുന്നു.

നാൽക്കാലികൾ വന്നു കുടിക്കുന്നുതു കാണുന്നതുമൊരു രസം, അവക്കിടയിൽ കാക്കയും പ്രാവും എല്ലാമായ ഒരു ശൃംഖല തന്നെയുണ്ട്..

സുന്ദരമായ നിമിഷങ്ങൾ, അതും പല മഠങ്ങളിൽ നിന്നും ഒഴുകി വരുന്ന സംഗീതവും കൂടി ചേരുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്.

തൊട്ടടുത്ത വീട്ടിലെ മാമാ റേഡിയോവും പത്രവും കൊണ്ട് പടിക്കെട്ടിൽ ഇരിപ്പായി. രാവിലത്തെ പ്രാദേശികവാർത്തകൾ കേൾക്കുകയാണ്. അദ്ദേഹത്തിന്റെ ജോലി റെയിൽവേ സ്റ്റേഷൻ മാസ്റ്ററായാണ് ഉണ്ടായിരുന്നത്. അന്നു തുടങ്ങിയ ശീലമാണ് ഈ റേഡിയോ, മാമിക്ക് മാമക്കും കുഞ്ഞുങ്ങളില്ല. അവരുടെ കുഞ്ഞു വഴക്കുകൾ കൗതുകം തോന്നുന്നവയാണ്.

പ്രണയകലഹങ്ങളിലെ സൗന്ദര്യം. ഇണയുടെ ശ്രദ്ധ തന്നിലേക്കു മാത്രം തോന്നിക്കാൻ വേണ്ടിയുള്ള കലഹമല്ലേ . എന്നു തോന്നും.
“പട്ടു …. “
മാമിയെ ഓമനിച്ചു വിളിക്കുന്നതാണ്. കാമാക്ഷിയെന്നാണ് മാമിയുടെ പേര്. ആ വിളി കേട്ടാൽ മാമിയുടെ വഴക്കു കേൾക്കാം
“ഏൻ മാമാ… എന്നെ നിമ്മതിയാ വേല ശെയ്യവിടമാട്ടേളാ? എപ്പോ പാത്താലും പട്ടൂ പട്ടൂന്ന് കൂപ്പിട്ടേ ഇരുക്കീൾ.”
“ഇപ്പൊ ഏതുക്കു നീ കോപപ്പെടറെ? കായ്കറിക്കാരൻ പൊന്നുസാമി വറാൻ.. കായ് പാത്തു വാങ്ക വേണ്ടാമാ? അതുക്കു താൻ കൂപ്പിട്ടേൻ”

“നീങ്ക പാത്തു വാങ്കവേണ്ടിയതു താനേ? എല്ലാത്തുക്കും എന്നോടെ കൈ താൻ വരണമാ”

“നാൻ വാങ്കീട്ടാപോതും.. വെണ്ടക്കാ മുത്തിപ്പോച്ചു കത്തിരിക്ക വാടിപ്പോച്ചു അപ്പടിയല്ലവാ നീ ശണ്ഠപോടുവേൾ? നീയേ പാത്തു വാങ്കിനാ എനക്ക് നിമ്മതി.”
മടിസാർ പുടവ വലിച്ചു കെട്ടി കൂടയുമെടുത്ത് മാമി വന്നു.മാമിയുടെ കാലിലെ സ്വർണ്ണപ്പാദസരം കിടന്നു മിന്നുന്നുണ്ട്

മാമിയുടെ വരവു കണ്ട് മാമാ ചിരിച്ചു. ചൂളം വിളിച്ചു വരുന്ന തീവണ്ടിയായിട്ടാണ് കാമാക്ഷിയെ മാമ കാണുന്നത്. ആ ചിരി കണ്ടതും മാമിക്കു ദേഷ്യം ഒന്നു കൂടി വന്നു,

“നീങ്ക ഇപ്പോ എതുക്കു സിരിക്കിറീൾ?”

“പട്ടൂ നീ ഒയ്യാരമാ ആടി അസഞ്ചുവർറതെ പാത്താ ഗുഡ്‌സ് വണ്ടി വർറമാതിരിയല്ലവാ ഇരുക്ക്? അതാൻ സിരിപ്പ് വന്തിടിത്തു”

അതു കേട്ടതും പട്ടുമാമിയുടെ മുഖം ചുമന്നു തുടുഞ്ഞു.
“ഇന്ത ഗുഡ്സ് വണ്ടി കൂടെ താനേ ഇത്തനകാലമാ നീങ്ക കുടുംബം നടത്തിനീൾ? കിണ്ടൽ പണ്ണാതീങ്കോ” അതു പറഞ്ഞു മുറ്റത്തേക്കിറങ്ങിയ പട്ടുമാമി കായ്കറി നോക്കാൻ തുടങ്ങി..അന്നേരം മാമാ എഴുനേറ്റു വന്നു

“ചോളമിരുക്കടീ രണ്ടെണ്ണം വാങ്ക്..വറുക്കലാം.. ഗുണ്ടു മുളകാവും ഇരുക്ക് വാങ്കിനാ സായന്തിരം ബജ്ജി പോടലാം” മാമാ പറഞ്ഞു.

“ഉങ്കളുക്ക് പുടിച്ചത് മട്ടും നന്നാ സൊല്ലി വാങ്ങുങ്കോ.. എനക്ക് എന്ന വേണംന്ന് ഒരു വാർത്ത നീങ്ക കേക്കവേ മാട്ടേളേ” മാമി കോപപ്പെട്ടു.
അത് ഒരു പതിവു സംഭാഷണ രീതിയുടെ തുടർച്ചയായി പൊന്നുസാമി കേൾക്കുന്നതാണ്. രണ്ടാൾക്കും ആവശ്യമുള്ള പച്ചക്കറികൾ കൂടയിൽ ഇട്ടു കൊടുത്തു.

“മാമി നീങ്കൾ എടുത്തിട്ടു പോയിടുങ്കോ. മാമാകാശു കൊടുത്തിടുവാര്.. നീങ്ക ശണ്ഠ പോടാമെ നല്ല പടിയാ ശമച്ചുശാപ്പിടുങ്കോ “

കായ്ക്കറിക്കാരൻ പൊന്നുസാമിക്കു പോലും മനസ്സിലാക്കാൻ കഴിയുമായിരുന്നു അവരുടെ പതിവ് പ്രണയകലഹം.
അകത്തേക്കു പോകുന്നതിനിടയിൽ വൈഗയോടായി മാമി ചോദിച്ചു.
“ധന്യ എങ്കേ പോയിടുത്തു? അവളുക്ക് കായ്കറി ഒണ്ണുമേ വേണ്ടാമാ? ഗുണ്ടുമുളകായ് ഫ്രഷാ ഇരുക്ക്ന്ന് ചൊല്ലുങ്കോ”.
മാമിയുടെ സംസാരം കേട്ടുകൊണ്ട് ധന്യ അകത്തു നിന്നു ഓടിവന്നു…കായ്കറിക്കാരൻ പൊന്നുസാമി വണ്ടിതള്ളിക്കൊണ്ട് പോയി രണ്ടാമത്തെ വീടിനടുത്തെത്തിയിരുന്നു..

വക്കീലുമാമാ പൊണ്ടാട്ടി സീതമാമി ഒരുപാടു മോടിയിൽ ഇറങ്ങി വരുന്നു.
“പൊന്നുസാമി ഇന്നക്ക് എന്നാ സ്പെഷ്യൽ? “

“ഗുണ്ടുമുളക്, ചോളം ചക്കര വള്ളി എല്ലാമേ ഫ്രഷാ ഇരുക്ക് മാമീ”

വാദ്ധ്യാരുടെ വീട്ടിലെ നളിനിയക്കാവും, മുൻ വാസലിലെ ശാന്തി മാമിയും പച്ചക്കറി വാങ്ങാൻ നിൽക്കുന്നിടത്തേക്ക് ധന്യയും എത്തി. പൊന്നുസാമി അവൾക്കു വേണ്ട പച്ചക്കറികൾ എടുത്തു സഞ്ചിയിലേക്ക് ഇട്ടു കൊണ്ടിരിക്കവേ ധന്യയോടായി സീതാമാമി ചോദിച്ചു.

“ഏൻടി ധന്യ.. ഉങ്ക ആത്തിലെ വന്തിരുക്കാങ്കളേ അത് യാര്? “

“എന്നോടു പെരിയപ്പാപൊണ്ണ് മാമീ.
വൈഗാക്കാ”

“ഓ…. അവളാ…. ഏതോ കീഴ് സാതിക്കാരൻ കൂടെ ഓടിപ്പോനാളെ. അന്ത മൂധേവി താനേ? “
അതു കേട്ട ഉടൻ ധന്യക്കു ദേഷ്യം വന്ന് സീതാമാമിയെ നോക്കി. അന്നേരം ശാന്തി മാമി പറഞ്ഞു.

“അതെല്ലാം മുടിഞ്ചു പോന സമാചാരം.. എവ്വളോ നാളാച്ച്..ഇപ്പോ എന്നത്തുക്കു അതെപ്പോട്ട് കിണ്ടിറിങ്കെ സീതാ? ധന്യാ നീ പേസാമെ പോയിടുങ്കോ”

ധന്യ അവിടന്നു ഒന്നു മിണ്ടാതെ നടന്നു. വൈഗക്കാ മാമി പറഞ്ഞത് കേട്ടുവോ എന്ന ഭയമുണ്ടായിരുന്നു അവൾക്ക്…
“അക്കാ നാൻ രുക്കു പാട്ടീകിട്ടെ പോയിട്ടു ശീക്രമാ ഓടി വന്തിടറേൻ എന്ന? “
“ശരി മ്മാ”
ഇപ്പോഴേ മാമി പറഞ്ഞതു പോലെയെങ്കിൽ അന്ന് എത്രമാത്രം പാവം തന്റെ അച്ഛനും അമ്മയും, ശിത്തപ്പയുമെല്ലാം ഒരുപാടു നാണം കെട്ടിട്ടുണ്ടാക്കും. കുറ്റബോധം എപ്പോഴും വേട്ടയാടപ്പെടുന്നു.

ധന്യ നടന്നുനീങ്ങി.ചന്ദ്രമാമ കടയിലേക്കു കയറി പണ്ടെയുള്ളതാ, മാമായുടെ
തൈരുവടയും ബജിയും കാപ്പിയും നല്ല സ്വാദാണ്. അവിടെയിപ്പോ കടുമാങ്ങ, വത്തൽ , വേപ്പിലക്കട്ടി ,ചക്ക വരട്ടിയത് ,അടമാങ്ങ പിന്നെ മധുരമുള്ള ജിലേബിയുയും ലഡ്ഡുവും എല്ലാം ഉണ്ടാവുമെന്നാണ് ധന്യ പറഞ്ഞത് ,
. ഗ്രാമവഴികളിലൂടെ നടന്നകലുന്ന ധന്യയെ നോക്കി വൈഗ നോക്കി നിന്നു.

ചാത്തപ്പുരത്തിലേക്ക് പോകുന്ന വഴിയിലൂടെ ധന്യ നടന്നു.
“രുക്കു പാട്ടീ നീങ്ക യാരേ എതിർപാത്ത് വാസപ്പടിയിൽ ഒക്കാന്തിട്ടിരുക്കീൾ? “

“മല്ലിപ്പൂക്കാരൻ വർറാനാന്ന് പാത്തിട്ടു ഒക്കാന്തിട്ടിരുക്ക് കണ്ണ്.
ഒരു മുഴം മുല്ലപ്പൂ വാങ്കിനാൽ ഭഗവാനുക്കുപോടലാം..
ആത്തുക്കുള്ളാലെ മണമാവും ഇരുക്കും..ഏൻ രണ്ടു നാളാ നീ പാട്ടിയെ പാക്ക വരലെ? “

“അതുവന്ത് പാട്ടീ നമ്മ വൈഗക്കാ ഊരിലേരുന്ത്‌ വന്തിരുക്കാങ്കെ. അതിനാലെ രണ്ടു നാൾ അപ്പടി ഇപ്പടീന്ന് പോയിടുത്തു..
അക്കാ കിട്ടേ പാട്ടിയെ പാത്തിട്ടു വറേൻന്നു ചൊല്ലി ഓടി വന്തതാക്കും”

പാട്ടി ആശ്ചര്യത്തോടെ ധന്യയെ നോക്കി.
“അടടെ നമ്മ വൈഗാവാ? നമ്പ മുടിയലെ. അവളുക്കു എന്നെ നാപകം ഇരുക്കോ എന്നമോ…”

“ഇരുക്കു പാട്ടീ.. നാൻ ചൊല്ലീട്ട് താൻ വന്തേൻ, പാക്ക വന്താൽ നീങ്കൾ തിട്ടു വേളോന്നു ഭയന്തു താൻ വരലൈ”

“വൈഗ നല്ല പൊണ്ണാക്കും..നടന്തത് നടന്തുപോയിടുത്തു. ഇനിമേ കോപപ്പെട്ട് എന്ന പ്രയോജനം? അവ നന്നായിരുക്കാളാ ധന്യാ? അവളെ പാത്ത് എവ്വളോ നാളാച്ചു”

“ആത്തുക്കാരർ ഇരന്തുവിട്ടാർ.. ഇപ്പൊ ഒത്തയാ നിക്കിറാങ്കെ പാട്ടീ “

“അയ്യയ്യോ പാവമല്ലവാ? എനക്ക് അവളെ അപ്പിടി പാക്കവേ വേണ്ട..
ഇന്ത വയസ്സിൽ പൊണ്ണ് മനസ്സിൽ എന്നെന്ന ആശകൾ ഇരുക്കുംന്ന് എനക്കു തെരിയാതാ? “
രുക്കുപാട്ടി സങ്കടപ്പെട്ടു.

“നീ അവ കിട്ടേ പോയിശൊല്ല് പൂവ് പൊട്ടു എല്ലാമേ വച്ചുതാൻ വൈഗ എന്നെ പാക്ക വരണം..നമക്ക് ഒരേയൊരു വാഴ്‌കൈ താൻ കിടൈക്കും. അതു മനസ്സുക്ക് പിടിച്ച മാതിരി വാഴണം..ആശകൾ മനതിൽ പൂട്ടി വൈക്കക്കൂടാത് “

“എന്നുടെ കാലത്തിൽ അവാൾ എന്ന ശൊല്ലറതോ അതുപോലെ കേട്ടു നടന്തുക്കണം..എതിർ കേൾവി കേക്കക്കൂടാത്.. മത്തവങ്കളുക്കാകെ മട്ടുമേ നമ്മ വാഴ്‌കൈ വാഴണം.. ഇപ്പോൾ ഉലകം റൊമ്പ മാറിടുത്തു. നീങ്ക കുഴന്തെകൾ ഉങ്കളുക്കു പുടിച്ച മാതിരി വാഴണം..യാരുക്കും അടിപണിയക്കൂടാത് സരിയാ? “

“ശരി പാട്ടീ …. താനും വൈഗാക്കാവും സായന്ത്രം വറേൻ. നാൻ ഇപ്പോ കിളമ്പട്ടുമാ? “

“പോയിട്ടു വാ കണ്ണ് “
പാട്ടിയുടെ അടുത്തു നിന്നും തിരികെ വീട്ടിലേക്കു നടക്കുമ്പോൾ രുക്കുപാട്ടിയെക്കുറിച്ച് ധന്യ ഓർക്കുകയായിരുന്നു. എത്ര ധൈര്യമുള്ള മനസ്സാണ് പാട്ടിക്ക് ,
അക്കാവിന് സന്തോഷമാകും , ഇതൊക്കെ വിചാരിച്ചു വീട്ടിലെത്തി. അക്കാ. പറയാനുള്ള തിരക്കിൽ വിളിച്ചു. കേൾക്കുന്നില്ല ,എവിടെ ….അതാ ആട്ടുകട്ടിലിൽ കിടക്കുന്നു. ഉറങ്ങുകയാണോ , കാലിലെ പാദസരം കിലുക്കി തറയിൽ രണ്ടുതാളമിട്ടു. അപ്പോൾ അക്ക കണ്ണു തുറന്നു.ആലസ്യതയിൽ നിന്ന്
എഴുന്നേറ്റു.
“എന്നക്കാ നേത്തക്ക് തൂങ്കവേ ഇല്ലെയാക്കും “

“ഓരോന്ന് ചിന്തിച്ചു കിടന്നു”. ഉത്തരവാദിത്തം ഉണ്ടാകുമ്പോളാണ് ദിനചര്യകൾക്ക് ചിട്ടവരുന്നത്. അപ്പോൾ അലസത ഉണ്ടാവില്ല.

“രുക്കു മാമി എന്തു പറഞ്ഞു? “
അതു മുഴവനും പറയുന്നതിന്നു മുന്നേ ധന്യ വൈഗയെ പിടിച്ചെഴുന്നേൽപ്പിച്ചു. അവളും ആട്ടുകട്ടിലിൽ ഇരുന്നു.
“അക്ക..നമ്മ രുക്കു പാട്ടിക്ക് എന്ന ധൈര്യം തെരിയുമോ? നാൻ രുക്കു പാട്ടിയെ പത്തി ഇപ്പിടിയൊന്നും നിനക്കവേ ഇല്ലെ. പാട്ടിയെ പത്തി നിറയെ തെരിഞ്ചുക്കണം പോലിരുക്ക്. “

“അന്നേ മാമി നിറയെ പുസ്തകം വായിക്കും, എന്നും ഞാനവരെ
നിറങ്ങളോടു കൂടി മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീകൾക്കായി പ്രത്യേകിച്ച് വിധവകളുടെ സാമൂഹിക സംരക്ഷണത്തിന്നായി ഒരു പാടു ഇറങ്ങി പുറപ്പെട്ടിട്ടുണ്ട് , എന്നും നിറമുള്ള വസ്ത്രങ്ങളോടു ക്കൂടി മാത്രമേ കണ്ടിട്ടുള്ളൂ , അതിനാലാകും അവർക്കിത്ര പ്രസരിപ്പിപ്പ്.”

“ഇന്നക്ക് സായന്തരം അക്കാവേയും കൂട്ടി പാട്ടിയെ വന്ത് പാക്കിറേന്ന് ചൊല്ലിയിരുക്ക്.. അതുക്ക് പാട്ടി എന്ന സൊല്ലിച്ചുന്നാ പൂവോടും പൊട്ടൊടും താൻ വരണം.. വിധവകോലത്തിൽ വന്താ തിട്ടുവാങ്കളാം.”

മാമി അങ്ങിനെ പറഞ്ഞുവോ? മാമി പറഞ്ഞതും തന്റെ ആഗ്രഹവും ഒരുപോലെ,

ഫോൺ ശബ്ദിക്കുന്നു. , വൈഗേടെ മക്കളാണ് വീഡിയോ കോളിൽ വന്നിരിക്കുന്നത്. അവർക്ക് അഗ്രഹാരവും ശിത്തപ്പയേയും , ധന്യയേയും എല്ലാം കാണിച്ചു കൊടുത്തു. തന്റെ സന്തോഷത്തിൽ അവരും പങ്കു ചേർന്നു. ഫോൺ തിരിച്ചു വെച്ച് കിടക്കുമ്പോൾ ശങ്കറിനെ പറ്റിയാണ് ചിന്തിച്ചത്. ശങ്കർ നീ അറിയുന്നുണ്ടോ വല്ലതും . പിന്നീടങ്ങു അനർഗളം ശങ്കറിന്റെ ഓർമ്മകളിലൂടെ കടന്നുപോയി.

ശങ്കർ പലപ്പോഴും പറയും നിന്റെ സ്വഭാവങ്ങൾ അടുത്ത തലമുറക്ക് കൈമാറിയിട്ട് പോകണം . എന്താ കാരണമെന്ന് ചോദിക്കുമ്പോൾ പറയും നിന്നെപ്പോലെ ഒരു പെണ്ണ് ഈ ഭൂമിയിലുണ്ടോ എന്ന്.
അപ്പോൾ കുറുമ്പിന്റെ സ്വരത്തിൽ അവൾ പറയും , ഓ പിന്നെ . എല്ലാ സ്ത്രീകൾക്കും ഇല്ലാത്ത എന്താ എനിക്കുള്ളത് , അത് ആണുങ്ങൾക്കല്ലേ അറിയാനും പറയാനും കഴിയൂ . ശങ്കറിനോട് ചുമ്മ ദേഷ്യം അഭിനയിക്കുമെങ്കിലും എനിക്കറിയാം എന്റെ ചിന്തകൾ എന്റെ മോഹങ്ങൾ , എന്റെ ആസ്വാദനതലങ്ങൾ എല്ലാം വേറെതന്നെ എന്ന് ഞാനറിയുന്നു . അതേ എനിക്കെന്തോ പ്രത്യേകത ഉണ്ട് . ബ്രഹ്മാവിന്റെ സ്ഥിതി തന്നെ തനിക്കും വന്നിരിക്കുന്നു . “ഞാൻ ആരാണ് ” എന്നു ബ്രഹ്മാവു തേടുന്നതു പോലെ, മനസ്സിൽ ചിരിവരുന്നുണ്ടായിരുന്നു .എന്തെല്ലാം ഭ്രാന്തമായ ചിന്തകളായിരിക്കാം വൈഗ നിന്നെ വ്യത്യസ്തയാക്കുന്നത് . കുളിച്ചുവന്ന് നിലക്കണ്ണാടി തന്റെ സൗന്ദര്യം ഒപ്പിയെടുക്കുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു .

ഒരിക്കൽ കളിക്കൂട്ടുകാരനായിരുന്ന രാജീവൻ പറഞ്ഞു. , നിന്നെ കാണുമ്പോൾ ഒരു നെഞ്ചിടിപ്പാ , ആൾക്കാരുടെ ഇടയിലാണെങ്കിൽ നിന്റെ കണ്ണുകളിലേക്കു നോക്കാൻ എനിക്ക് ഭയമാണ് . എന്തൊരു വശീകരണമാണ് കണ്ണുകൾക്ക് . അത് കേൾക്കുന്നത് തനിക്കൊരു രസമാണ് , തന്നെ ആസ്വദിക്കാൻ ആരെങ്കിലുമുണ്ടാവുക എന്നതിലെ ഒരു സുഖം വൈഗ അറിയുന്നുണ്ടായിരുന്നു .
വൈഗ പലപ്പോഴുമത് ചിരിച്ചുതള്ളുമെങ്കിലും , അതായിരുന്നു സത്യമെന്ന് അവൾക്കറിയാമായിരുന്നു.

അപ്പോൾ അവൻ പറയും അടുത്ത ജന്മത്തിൽ ഒരു പെണ്ണായി ജനിക്കണം അതാ എന്റെ മോഹം . വെറും പെണ്ണല്ല നിന്നെപ്പോലെയുള്ള ഒരു പെണ്ണ് . ഇങ്ങനെ കേൾക്കുമ്പോൾ അവൾക്ക് അവളോട് മതിപ്പ് തോന്നാറുണ്ട് .
പക്ഷേ അതൊന്നും ഒരുപെണ്ണും സമ്മതിച്ചുതരില്ല . കള്ളികളാണവർ . അവരുടെ ചിന്തകളിൽ മറ്റുള്ള സ്ത്രീകൾ മോശപ്പെട്ടവരും പിഴകളുമാണെന്ന ധ്വനി അവരുടെ സംഭാഷണങ്ങളിൽ വ്യക്തമാകാറുണ്ട് വൈഗയ്ക്ക് മറ്റുള്ളവരുടെ കുറ്റങ്ങളോ കുറവുകളോ ചിന്തിക്കാനോ ചർച്ചചെയ്യാനോ താല്പര്യമുണ്ടായിരുന്നില്ല . പ്രണയിക്കുന്നത്‌ എങ്ങനെയാണ് കുറ്റമാകുന്നത് . എന്നേയും ആരേയും അങ്ങോട്ടുമിങ്ങോട്ടും പ്രണയിക്കുന്നതിൽ എന്താ തെറ്റ് . ഇഷ്ടമില്ലാത്ത ഒരാൾ പ്രണയാഭ്യർത്ഥന നടത്തുമ്പോഴോ ശരീരത്തിൽ സ്പർശിക്കുമ്പോഴോ അല്ലേ ഇഷ്ടക്കേടാവുന്നത് . രണ്ടുപേർ തമ്മിലുള്ള പ്രണയത്തിനെ എന്തിനു തടുക്കണം . അതൊരു പുഴയായ് ഒഴുകട്ടെ . അഴുകിയ സദാചാര മൂല്യങ്ങൾ വെച്ചുപുലർത്തുന്ന സമൂഹം ചിലപ്പോൾ കല്ലെറിയുമായിരിക്കും , എറിയട്ടെ ,പക്ഷേ എല്ലാവരും മോഹിക്കുന്ന സത്യമല്ലേ പ്രണയം .

അലമാരിയിൽനിന്നും ചുവന്ന പട്ടുസാരിയെടുത്തുവെച്ചുകഴിഞ്ഞപ്പോളാണ് ചുവന്ന കുങ്കുമം കണ്ടത് ചെറുപ്പം മുതലുള്ള ചുവപ്പിനോടുള്ള ഇഷ്ടം കുങ്കുമം തൊടാനുള്ള കാരണമായി. മംഗല്യം കഴിഞ്ഞു എന്നതിന്റെ അടയാള സൂചകയായിട്ടാണ് കുങ്കുമം തൊടുന്നത് എന്നാരാണാവോ പറഞ്ഞത് . വൈഗയുടെ അണ്ണി നെറുകയിൽ പൊട്ടുതൊടുമ്പോൾ ദേവിയുടെ അഴകാണ് . അത് കാണുമ്പോൾ വൈഗ അവൾക്കും തൊടണമെന്ന് പറഞ്ഞ് വാശിപിടിച്ച് ബഹളം വെച്ച് കരയുമായിരുന്നു . അപ്പോഴെല്ലാം പാട്ടിവന്ന് സമാധാനപ്പെടുത്തിയത് വൈഗ ഓർത്തെടുത്തു..

“കല്യാണം ആനാൽ ദീർഘസുമംഗലീ ഭവഃ എന്നു ശൊല്ലറതില്ലയാ അതു എന്നാന്നു തെരിയുമോ? നിറയെ കാലം കണവൻ കൂടെ സന്തോഷമാ വാഴണമാക്കും അതുക്കു താൻ.. നീയും പെരിയ പൊണ്ണായിട്ടാ ഉനക്കും കല്യാണം നടക്കും. അന്നേരം നീയും അന്തമാതിരി സിന്ദൂരം പോടലാം..അതുവരെ പൊറുത്തുക്കോ..ശരിയാ? കല്യാണം ആകാത ചിന്നപൊണ്ണുങ്ക സീമന്തരേഖയിൽ സിന്ദൂരം പോടക്കൂടാതാക്കും പുരിഞ്ചുതാ കണ്ണേ”

അങ്ങനെ പലപ്പോഴും അവളെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു .

അമ്മ പാവമായതുകൊണ്ട് അതിലിടപെടാറോ ഒന്നും പറയാറോ ഇല്ലായിരുന്നു . . പിന്നെ സിന്ദൂരമണിയാൻ കാത്തിരുന്നു . സിന്ദുരമണിയുക എന്ന സ്വപ്നം നടന്നുമില്ല . ആരും കാണാതെയാണെങ്കിലും പലപ്പോഴും തന്റെ സന്തോഷത്തിനായി വൈഗ ചുവന്ന കുങ്കുമം സിന്ദുരരേഖയിൽ ഇടാറുണ്ട് . സിന്ദൂരമിട്ട അവളെ കാണുമ്പോൾ ശങ്കർ പറയും

സ്ത്രീകൾ സിന്ദൂരമണിയുന്നത് തന്നിൽ കാമമുണരാനും ഇണയെ ഉണർത്താനും വേണ്ടിയാണ് സിന്ദുരരേഖയിലെ കുങ്കുമം . നമുക്കിടയിൽ അതിന്റെ ആവശ്യമുണ്ടോ . പതുക്കെ പതുക്കെ ആ താൽപ്പര്യങ്ങളെല്ലാം ജീവിതത്തിൽ നിന്ന് മാഞ്ഞുപോയി .

ഇന്നീ ചുവന്ന സാരിക്കൊപ്പം ഞാനെന്റെ സിന്ദുരരേഖയിൽ കുങ്കുമം തൊടുകയാണ് . രുക്കുമാമി ഇന്നും തരുന്ന ആത്മധൈര്യം ഈ പ്രപഞ്ചത്തിൽ സ്ത്രീക്ക് കിട്ടാവുന്ന ഏറ്റവും ധന്യനിമിഷമാണ്. ഇനി സ്ത്രീകൾക്ക് വിധവയുടെ വേഷം ആവശ്യമില്ല. അവൾക്ക് അവളുടെ അലങ്കാരം സ്വത്ത്വം ആയ ആത്മബലം തന്നേയാണ്.

വളരെ മോഹത്തോടെ വലിയ വട്ടപ്പൊട്ടും നെറുകയിൽ സിന്ദുരവും തൊട്ട് ഒരുങ്ങി വൈഗ കണ്ണാടി നോക്കി . കണ്ണാടി നല്ലകൂട്ടുകാരിയെപോലെ വൈഗാ നീ അതിസുന്ദരിയാണെന്നുപറഞ്ഞു . നിന്നെ ഇപ്പോഴും ആരാധിക്കാൻ ആളുണ്ടാകും . താഴെ കോണിപ്പടികളെ നോവിക്കാതെ താഴേക്കിറങ്ങി .

“അക്കാ എന്തൊരഴകാ , ഭഗവതി മുന്നാടി വന്തു നിന്നമാതിരിയല്ലവാ ഇരുക്ക്? മല്ലിക പൂമാല താൻ വേണം ഇന്ത അഴകുക്ക്.. മല്ലികപ്പൂ മാല തനിയാ കെടക്കലെ. ഇത് കദംബവും കനകാംബരവും മുല്ലയും ചേർത്ത മാലയാക്കും”
“സാരല്യമ്മാ. നമുക്ക് കോവിലിന്റെ അടുത്തുനിന്നു വാങ്ങാം.”
അതിൽനിന്നും ഒരു മുറി പൂവ് എടുത്ത് തലയിൽ ചൊരുകി.ധന്യ വൈഗയെ ഒന്നുനോക്കി.
“ഉങ്ക നെത്തിയിൽ സിന്ദുരപൊട്ട് അളഹാ നന്നാരുക്ക്. ഇനി ദെനമും നീങ്ക സിന്ദൂരം പോടണം. രുക്കുപാട്ടി പാത്താ സന്തോഷപ്പെടുവാങ്കെ”

ധന്യയും സന്തോഷവതിയായിരുന്നു ,
വീട്ടിൽ നിന്നിറങ്ങുമ്പോൾ ശിത്തപ്പാ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു .
“നാങ്ക പോയിട്ടു വറേങ്കപ്പാ “
മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ലെങ്കിലും യാത്രപറഞ്ഞിറങ്ങി , അവർ പാട്ടിയുടെ
അടുത്തേക്ക് പുറപ്പെട്ടു,

വൈഗയുടെയും ധന്യയുടെയും മനസ്സിൽ മാമിയുടെ ജീവിതവും ജീവിത വീക്ഷണങ്ങളും നിറമുള്ള ചിന്തകളായിഅലയടിക്കുന്നുണ്ടായിരുന്നു.
തുടരും …

ഭാഗം 6

കൽപ്പടവുകളിലെ പ്രണയങ്ങൾ

✍സി. കെ. രാജലക്ഷ്മി

Facebook Comments

COMMENTS

- Advertisment -

Most Popular

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു.

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ...

‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം.

ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: