17.1 C
New York
Monday, November 29, 2021
Home Literature “ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 4)

“ദേവപദം തേടി” സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ (ഭാഗം 4)

ഗായത്രിയുടെ അലയൊലികൾ.

പകൽ എന്ന സമയമാപിനി ഒരു വേനൽ വെയിലായി മാറിയിരിക്കുന്നു. ജനാലയുടെ കണ്ണാടി ചില്ലിലൂടെ മെയ്യുരുമ്മി, ആദ്യ വെയിൽ വൈഗയുടെ മുഖത്തു വീണു. പാതി മയക്കത്തിന്റെ കരിമ്പടം നീക്കി അവൾ ഉണർന്നു. കൽപ്പാത്തിയിലെ പ്രഭാതങ്ങളിൽ തന്നെ ഉണർത്തിയിരുന്ന ക്ഷേത്ര നാദം ദൂരെ കേൾക്കുന്നുണ്ടായിരുന്നു. കട്ടിലിൽ നിന്നും എഴുന്നേറ്റു ജനാലയുടെ അരികിലേക്കവൾ നടന്നു. ഇപ്പോൾ ആ സ്ലോകങ്ങൾ കുറെ കൂടി വ്യക്തമായി കേൾക്കാം. വൈഗ ജനാല തുറന്നു.

“ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്”
ക്ഷേത്രനാദം ഉള്ളിലൊരു പുത്തൻ ഉണർവായി തോന്നി. മുൻപെപ്പോഴോ നഷ്ടപ്പെട്ടു പോയ താളം തിരികെ കിട്ടിയ പോലെ ഒരനുഭൂതി. വൈഗ ഓർത്തു. എത്രയോ കാലങ്ങളായി ഇത്രയും സുന്ദരമായി ഉറങ്ങിയിട്ട്. കിടന്നതേ ഓർമ്മയുള്ളൂ. മുറിയിലാകെ അമ്മയുടെ ഗന്ധം ആയിരുന്നു. അമ്മാ അടുത്തു വന്നു തലോടി കൊണ്ടിരുന്ന പോലെ . അതൊന്നും വെറും തോന്നലുകൾ ആയിരുന്നില്ല.അമ്മ ആയിരുന്നു അന്നത്തെ തന്റെ ലോകം. ഒരു പക്ഷെ, ഇക്കാലമത്രയും ജീവിതത്തിലെ അനവധി പരിണാമ ഘട്ടങ്ങളിലൂടെ ഇത്ര അനായാസമായും ഊർജസ്വലതയോടെയും കടന്നു പോകാൻ കഴിഞ്ഞത് അമ്മയുടെ ജീവിത പാഠങ്ങൾ മറക്കാത്തിരുന്നത് കൊണ്ട് തന്നെ ആവും.അമ്മയുടെ സ്നേഹച്ചൂടിൽ സുരക്ഷിതയായിരുന്നു. ഇപ്പോളിതാ സൂര്യഭഗവാൻ തന്നെ ഉണർത്തിയിരിക്കുന്നു.
അഴിഞ്ഞ മുടിയൊന്നു മേലേയ്ക്കു
മാടിക്കെട്ടി പ്രാർത്ഥനയോടെ ജനാലയുടെ അഴികൾക്കരികിലേക്ക് ചേർന്ന് നിന്നു. ഈ പുതുവെയിൽ മുഴുവനായി സ്വീകരിക്കട്ടേ. ജനാല മുഴുവനുമായി തുറന്നു. ആദിത്യ കിരണങ്ങൾ തന്റെ മുഖത്തേക്കു പടരുമ്പോൾ
കശ്യപപ്രജാപതിയേയും , അദിതി ദേവിയയും പറ്റി ചിന്തിച്ചു. അതിപ്രശസ്തനായൊരു മകനെ കിട്ടാൻ ഏറേ തപമനുഷ്ഠിച്ച ദമ്പതികൾ ആദിത്യനെ പ്രസവിച്ചു.
പാട്ടി പറഞ്ഞു തന്ന കഥകൾ .

ബ്രഹ്മാവിന്റെ ചിന്തയിലെ തമോഗുണത്തിന്റെ സൃഷ്ടിയാണത്രേ രാത്രി,അവളാണ് നിശാസുന്ദരി
അവൾക്ക് അനുഗ്രഹം കൊടുത്തു ,
നീ ഇരുട്ടാണെങ്കിലും നീ സുന്ദരിയാകും കാമഭാവം നിന്റെ അവസ്ഥയിലായിരിക്കും,
അതിനാൽ ജനം നിന്നെയിഷ്ടപെടും .

പിന്നിടു ബ്രഹ്മാനന്ദത്തിൽ നിന്നു പകലുമുണ്ടായി.. നീ സത്വഗുണത്തിൽ നിന്നും പിറവിയെടുത്തതിനാൽ നിന്നിലൂടെ മാത്രമേ ജീവികൾ ഊർജസ്വലരാകൂ. പകലിനെ ബ്രഹ്മദേവൻ അനുഗ്രഹിച്ചു.
അങ്ങിനെ ഇരുളും വെളിച്ചവും സൂര്യനും തമ്മിൽ വഴക്കില്ലാതെ
പോയിരിക്കാം ,
കാലത്തിന്റെ മുഖമാണ് സൂര്യൻ എന്ന പാട്ടി പറയുക.
സമയമാണല്ലോ കാലം,
എന്തോരു രസമായിരുന്നു ആ കഥകൾ കേൾക്കുവാൻ .,
സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും രാത്രിയും , പകലും സന്ധ്യകളും എല്ലാം നമ്മുടെ കൂട്ടുകാരായി വിലസുന്നു. പാട്ടിയെ ഓർമ്മ വരുന്നു. എല്ലാവരോടും സ്നേഹമാണ് അവർക്ക്,
അവർ പറയുന്നതു മാത്രം ശരിയെന്ന പക്ഷം, . ആരും അവരോടു തർക്കുത്തരം പറയില്ല.

പക്ഷേ ഞങ്ങൾ കുട്ടികൾക്ക് കഥ പറഞ്ഞു തരാനും , കുളിക്കുന്നതിനു മുമ്പ് തലയിൽ കുറേ മൂലികകളൊക്കെ ഇട്ടു കാച്ചിയ പച്ചനിറത്തിലുള്ളഎണ്ണ തേച്ചു മുടിയിൽ തേച്ചുപിടിപ്പിച്ചു തരും. ആ എണ്ണക്ക് നല്ലൊരു മണമാണ്. മുടി വളരും, കണ്ണിനു കുളിർമ്മയുണ്ടാകും എന്നൊക്കെ പറയും പാട്ടി. തലയിൽ എണ്ണ തടവി തടവി പുരട്ടുമ്പോൾ നല്ല സുഖമായി കണ്ണും പൂട്ടി
ഉറങ്ങിപ്പോകും .
അപ്പോ പാട്ടിക്കു ദേഷ്യം വരും
“മടിച്ചി, തൂങ്കാതെ പോയ്ക കുളിച്ചിട്ടു വാ ” എന്നു പറഞ്ഞുവിടും
കഥകൾ പറയുമ്പോൾ അവർ പ്രസന്നമായിരിക്കും. വലിയ പാണ്ഡിത്യം ഒന്നുമില്ല എങ്കിലും എല്ലാ കാര്യത്തിലും നല്ല അറിവാണ്. കാതിലെ വൈരക്കല്ലിന്റെയും മൂക്കുത്തിയുടെയും കല്ലു
വെട്ടിത്തിളങ്ങുന്നതു കാണാൻ നല്ല ഭംഗിയാണ്. മുടിയിഴകൾ വെളുത്തു
വെഞ്ചാമരം പോലെയുണ്ടാകും. നല്ല ഭംഗിയിൽ ചിരിക്കുകയും, ദേഷ്യം വന്നാൽ ഭദ്രകാളി രൂപവും എടുക്കും , എല്ലാവരും അവരെ ഭയന്നു അനുസരിച്ചു മാത്രമേ നിൽക്കാറുള്ളു. അപ്പാ വരെ പാട്ടിയുടെ അടുത്തു ഭവ്യതയോടേ നിൽക്കുന്നതു കാണാം. അപ്പാവോടു അമ്മയുടെ തങ്കച്ചിയാണ്. പാട്ടി.

പാട്ടിയുടെ എണ്ണയുടെ മണം വിചാരിച്ചതേയുള്ളൂ. മുറിയിലേക്ക് ആ ഗന്ധം നിറഞ്ഞു .
പാട്ടിയെ പറ്റി വിചാരിച്ചപ്പോൾ പാട്ടി തന്റെ അടുത്തു വന്നുവോ. ഒന്നു തിരിഞ്ഞു നോക്കിയതും ധന്യ കാപ്പിയുമായി വന്നിരിക്കുന്നു. ധന്യ എണ്ണ തേച്ചു കുളിച്ചു കഴിഞ്ഞിരിക്കുന്നു. അവളുടെ മുടിയിൽ നിന്നാണ് മണം. സ്ത്രീകൾ വെള്ളിയാഴ്ച എണ്ണ തേച്ചുകുളിക്കുന്ന ദിനം
“അക്കാ….. നീങ്ക ബഡ് കോഫി കുടിപ്പേളാ ,കൊണ്ടു വന്തിരുപ്പേൻ “
ഇന്നു നീ കൊണ്ടുവന്നതല്ലേ ,കുടിക്കാം
നാളെ ഞാൻ താഴേ വന്നു കുടിച്ചോളാം എന്നു പറഞ്ഞാ ആ കാപ്പി വാങ്ങിക്കുടിച്ചു. “ഹാ കോഫി പ്രമാദം ” ഫിൽറ്റർ കോഫി ശിത്തിയുടെ അമ്മയുടെ എല്ലാം സ്വാദ് എന്നിലേക്കു വരുന്നു.”

“അപ്പടിയാ, നല്ലാ പോച്ച് ” നീങ്ക നല്ലാ തൂങ്കിനേളാ….” ധന്യയുടെ ചോദ്യത്തിന്

“സുഖമായി ഉറങ്ങി. കുഞ്ഞു കാലത്തിൽ കിടന്നുറങ്ങിയതു പോലെ സുരക്ഷിതമായി ഉറങ്ങി. “
“ശിത്തപ്പ എഴുന്നേറ്റുവോ ?”

“കുളി കഴിഞ്ച്, കാപ്പിക്കുടിച്ച്, വാസലിലേ പോയി ഒക്കാന്തിന് “ഇനി അപ്പിടിയേ ഇരുക്കും “

“പുഴയിൽ കുളിക്കണം പോലെ ഉണ്ട് ധന്യ “
“വേണ്ടാക്കാ…. ആത്തിലെ കുളിച്ചിടുങ്കോ. നമ്മുക്ക് കോവിൽ പോയി വരലാം “

ഇന്നക്ക് മുപ്പെട്ടു വെള്ളി കെഴമയ് , കോവിലിക്കു പോകണം ” അക്കാ നീങ്ക വറീങ്കളാ,

വരാം , എല്ലായിടത്തും പോകണം

” അമ്മനുക്കു പൂമാലചാർത്തണം”.. ധന്യ പറയുമ്പോൾ വൈഗ ആലോചിച്ചു ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം താൻ മറന്നു പോയിരുന്നു. “

“നീ ഏതു കോവിലിലേക്കാണ് പോകുന്നത് “

“ആഞ്ജനേയർ കോവിൽ , വിനായകർ കോവിൽ , കുണ്ടമ്പലം അമ്മൻ കോവിൽ… എല്ലാമേ പക്കത്തിൽ താനേ ഇരുക്ക് “…..

“പണ്ടേ ആഞ്ജനേയർ കോവിൽ ഉള്ളതായിരുന്നോ , ഓർമ്മയില്ല. ഏതായാലും പോകുമ്പോൾ ഞാനും വരാം” എന്റെ ഓർമ്മകളിലൂടെ എനിക്കു നടക്കണം “

പെട്ടെന്നു ഓർമ്മ വന്നു. ധന്യക്കു വാങ്ങിയ സാരി ” ധന്യ നില്ലുനില്ല്,

“”ഏക്കാ..” പെട്ടി തുറന്ന ആ സാരി എടുത്തു ,ധന്യയുടെ കയ്യിൽ കൊടുക്കുന്നു.

“അക്കാ എന്നാക്കാ ഇത്, “

“ഞാനിത് നിനക്കായി വാങ്ങിയത്. മോൾക്ക് ഇഷ്ടമായോ. “

“നല്ല സാരി ” മഞ്ചക്കളർ എനക്കു റൊമ്പ ഇഷ്ടം. ഈ കളറിലെ പലമാതിരി മഞ്ചൾ കളർ ബ്ലൗസ് ഇരുക്ക് , ഇന്നക്കു വെള്ളിക്കിഴമയ് പുതുപ്പുടവ ചുറ്റി കോവിൽ പോലാം “.

പുഴയും പരിസരവും കാണാനുള്ള ആവേശം കാരണം വേഗം കുളിയും ഒരുങ്ങലുമൊക്കെക്കഴിഞ്ഞു.
താനൊരു പാവാടക്കാരിയായി മാറിയോ . തന്റെ മനസ്സ് തുടിക്കുന്നു . ആ കുണ്ടമ്പലവും പുഴക്കടവും എന്റെ കണ്ണിൽ അന്നത്തെ പോലെ മായാതെ ഇന്നുമുണ്ട് . കുറേ നാളായി താൻ മോഹിക്കുന്നതല്ലേ. അവിടെ എന്റെ ബാല്യവും, യൗവ്വനവും കൊത്തിവെച്ചിരിക്കുന്നതുകാണാം . “ പൂജാറൂമിൽക്കയറി പ്രാർത്ഥിച്ചു. ഒരു ഭാഗത്ത് വീണയും , ചിലങ്കയും വെച്ചിരിക്കുന്നതു കണ്ടപ്പോൾ സന്തോഷം കൊണ്ടു മതി മറന്നു.

“ധന്യ….. ശിത്തി വീണയും മീട്ടി കീർത്തനം ചെല്ലുമ്പോൾ നോക്കിയിരിക്കും, സരസ്വതിദേവി തന്നേയാ എന്നു തോന്നും. നീ വായിക്കുമോ. “

“അമ്മ മാതിരി കിടയാത് ,ഇത് ഇരുക്കറതിനാലേ പാടറടൈമിലെ
എടുത്തു മീട്ടും, അവളോതാൻ.
ഡാൻസു താൻ എനക്കു പിടിച്ച വിഷയം , അതിരുക്കട്ടും
നാൻ കേൾവിപ്പെട്ട കതൈകളിൽ എല്ലാമേ നീങ്ക റൊമ്പ ധൈര്യശാലി. ഹീറോയിൻ മാതിരി. ഉങ്കകിട്ടേ എനക്ക് മികവും പിടിച്ച വിഷയമേ അതുതാൻക്കാ. അന്ത പഴയ അക്കാവൈ എനക്ക് നേരാ പാക്കണം പോലിറുക്ക്‌.. നീങ്ക പോയി ഇന്ത സാരി മാത്തി കാഞ്ചിപ്പട്ട് ചേലകട്ടി വാങ്കോ.. അലമാര നെറയെ അമ്മാവോടെ പട്ടുപ്പുടവ ഇരുക്ക് അതിലെ ഉങ്കളുക്ക് പുടിച്ചത് എടുത്തുക്കോങ്കെ..നാൻ പുടവൈ കെട്ടറത് റൊമ്പ കമ്മി. എല്ലാം സുമ്മാ താൻ ഇരുക്ക്… പോങ്കെ ശീഘ്രം ഉടുത്തുവാങ്കോ….പാക്ക ആശയാരുക്ക് “

അവളുടെ വാക്കുകൾ തന്നിലേക്ക് ഒരു വർണ്ണ മഴ തന്നേ പെയ്യിച്ചു. പഴയ വേഷം ഞാനുപേക്ഷിച്ചതാണ്. ആരോ തന്നെ അതേ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നതു പോലെ ഒരു തോന്നൽ ഉണ്ടായിരുന്നു.
പുറത്തിറങ്ങിയാൽ ആ കണ്ണുകളെ കണ്ടാലോ. എന്റെ സൗന്ദര്യത്തിന്റെ മാറ്റു കളയേണ്ട എന്നു തോന്നി.
“നീ പറഞ്ഞതാ ശരി “
” ഇപ്പോൾ വസ്ത്രത്തിലെ ശ്രദ്ധയൊക്കെ കുറഞ്ഞു. അതു മാറ്റണം , മുകളിലേക്കു അവളും വന്നു. അലമാരി നിറച്ചും പട്ടുസാരികളുടെ പറുദീസ, അതിൽ നിന്നും ഒരു പച്ച സാരിയുടുത്തു കണ്ണാടി നോക്കി. തിരിഞ്ഞും മറിഞ്ഞും നോക്കി.. കണ്ണുകൾ താൻ തേടുന്ന കണ്ണുകളെ
കാണണം
ധന്യയോടു ചോദിക്കാം. ഒരാവേശമാണു മനസ്സിൽ ,ഒമ്പതു വയസ്സു മുതൽ കൗതുകം ഉണ്ടാക്കിയിരുന്ന കണ്ണുകൾ, തന്നെ നയിക്കുന്ന കണ്ണുകൾ,
ശരിക്കും , ഒരു നിയോഗം പോലെ വന്നതല്ലേ ,
എന്റെ സ്വപ്നങ്ങളിൽ എന്നരികിൽ വരുന്നതും എന്തിനാണ്..നിന്റെ സാന്ത്വനം അറിയുന്നു. നിന്റെ കരുതലിൽ നിന്നോടു ചേർന്നു നിൽക്കുന്നു.. ആ കൈയ്യുകൾക്കുള്ളിൽ സുരക്ഷിതയാണെന്ന തോന്നൽ വല്ലാതെ മോഹിപ്പിക്കുന്നു. ഗൗതം എന്തായിത് , ഞാനറിയാതെ
എന്നിലേക്കു പടരുന്ന നിന്നെ എനിക്കു വേണം,എന്റെ യാത്രയിലൂടെ നിന്നെടുത്തെത്തണം …. ഗൗതം
പല നാളും സ്വപ്നങ്ങളിൽ വന്നു പറയുന്നത് എന്തിനാണ്. എന്റെ മോഹങ്ങളെ തൊട്ടുണർത്തുന്നത് എന്തിനാണ്.

“വൈഗ നീ എന്നെ അറിയുന്നില്ലേ ” എന്നു ചോദിക്കുമ്പോൾ എന്റെ കാത്തിരിപ്പും നീ അറിയുന്നില്ലേ കണ്ണാ എന്നു മനസ്സിൽ പറഞ്ഞു.
“എന്റെ ശിൽപ്പങ്ങളിൽ വന്നിരുന്ന ഭാവം നിന്റെതായിരുന്നില്ലേ ദേവീ . ” എന്നു നീ പറയുന്നതു കേൾക്കുമ്പോൾ നിന്റെ മാറിൽ കിടക്കുന്ന പൂണൂലിനെ പോലെ ചേർന്നു കിടക്കാൻ എനിക്കു കഴിയുന്നില്ലല്ലോ

“സിന്ധുരാരുണ വിഗ്രഹാം “ശ്രീ ലളിതാംബികയെ വർണ്ണിക്കുന്നതുപോലെ ആ ചടുലമായ അംഗങ്ങളുടെ ചാണളവുപോലും കൃത്യം .നീയെന്റെ ദേവി, ഇങ്ങിനെ സ്വപ്നത്തിൽ മാത്രം വന്ന് എന്നെ മോഹിപ്പിക്കുന്നതെന്തിനാണ്.

ഓരോ നാളും താൻ സ്വപ്നമുണരുമ്പോൾ വേറെയേതോ ലോകത്താണെന്നും ,നീയെന്നെ വല്ലാതെ തരളിതയാകുന്നതും എന്തിനാണ്.

ആ കണ്ണുകൾ തന്നെ നയിക്കുന്നുണ്ട് അർദ്ധനാരീശ്വര സങ്കൽപ്പം പോലെ ഞങ്ങളുണ്ടായിരുന്നത് എപ്പോഴാണ് . ഏതോ ഒരു പുനർജന്മത്തിലോ ? തനിക്കു കണ്ടേ തീരു ……. .താനൊരു സ്വപ്നാടകയോ ?

” അക്കാ…”’ ധന്യയുടെ വിളി തന്നെ
ഉണർത്തി , നടക്കുന്നതിന്നിടയിൽ ധന്യയെക്കുറിച്ചു ചിന്തിച്ചു.ധന്യയുടെ രീതികളും സംസാരവുമെല്ലാം എന്തു പക്വതയോടെ ആണ്. ഈ പ്രായത്തിലും തനിക്കില്ലാതെ പോയതാണോ അതോ പണ്ടേ ഇല്ലാത്തതാണോ , ധന്യ തമിഴ് പറയുന്നത് കേൾക്കാൻ
നല്ല രസം .തനിക്ക് ഇപ്പോ തമിഴ് അറിഞ്ഞും അവളെ പോലെ സംസാരിക്കാൻ തോന്നുന്നില്ല . തമിഴ് നാട്ടിൽ നിന്നിട്ടു പോലും മലയാളം സംസാരിച്ചു ശീലിച്ചതുതന്നെയാണ് . ധന്യയുടെ നിഷ്കളങ്കഭാവം ഒരുപാടിഷ്ട്ടമായി .സുന്ദരിയാണ് ശിത്തിയെ പോലേ നുണക്കുഴിപോലും അവൾക്കുണ്ട് . എല്ലാം ആസ്വാദിക്കാനെനിക്കിഷ്ടം ,

എന്തിനും ശങ്കറിന് തന്നെ കളിയാക്കാൻ കാരണമുണ്ടാക്കും .
അതെന്താ വൈഗ എല്ലാ സൗന്ദര്യവും നിന്റെ കണ്ണുകൾക്കു മാത്രമാണോ “
അതെന്തായിരിക്കും കാരണം., ഈശ്വരന്റെ സൃഷ്ടികളിൽ ഓരോന്നും സുന്ദരം,സൗന്ദര്യം ആസ്വദിക്കുവാനുള്ള ശങ്കറിന്റെ കഴിവു നഷ്ടമായതാണോ. എന്തു താരതമ്യം ചെയ്യുമ്പോഴും ശങ്കറിന്റെ സാന്നിധ്യവും തന്നിലേക്കു വരും. ഇല്ല ശങ്കറില്ലാതെ വൈഗയില്ല.
ആ സ്നേഹത്തിനും ആ കരുതലിനും പകരം വേറെ ആരും ഉണ്ടാവില്ല ,
പടികളിറങ്ങി താഴേ എത്തിക്കഴിഞ്ഞു.

“അക്കാ പോറപ്പോ കടെലിരുന്ത്‌ ചില പൊരുൾകൾ വാങ്കണം.കോവിൽ പോയി വരുമ്പോത് വാങ്കിനാൽ പോതുമാ? “

” മതി” സമ്മതം നൽകി.
“ശരിക്കാ.. അപ്പാ നാങ്ക കോവിലിൽ പോയിട്ടു ശീക്രമാ വർറോം.. നാങ്കൾ പോയിട്ടു വരേങ്കപ്പാ” ശിത്തപ്പ അറിയുന്നില്ലെങ്കിലും അവൾ പറഞ്ഞിറങ്ങി.

“ആഞ്ജനേയർ കോവിൽ ഇവിടെയാണോ. പണ്ടു ഇതു ഭജനമഠം ആയിരുന്നു . “
“ആമാം അക്കാ “

കോവിലിന്റെ പടികൾ കയറുമ്പോൾ തന്നേ പ്രാർത്ഥനയായിരുന്നു.. കാര്യസാദ്ധ്യം ഭഗവാന്റെ കൈയ്യിലാണ്. ആ കണ്ണുകളെ തേടിപ്പിടിച്ചു തരൂ. മനസ്സു തൊട്ടു പ്രാർത്ഥിച്ചു.
ഗണപതിയോടും വിഘ്നങ്ങൾ മാറ്റി തരുവാൻ പറഞ്ഞു. നമ്മൾ പറയുന്നത് ഇവർ കേൾക്കുന്നുണ്ടെങ്കിലോ.. അവിടെ നിന്നും കുണ്ടു കോവിലിലേക്ക് ,.

അഗ്രഹാരത്തിലെ വഴികൾ , തന്റെ പാദങ്ങൾ പതിഞ്ഞ വഴികൾ , കുണ്ടു കോവിലിലേക്ക് ഇറങ്ങുമ്പോൾ ഓർത്തുപോയി .

ഓടിയിറങ്ങിയിരുന്ന പടിക്കെട്ടിൽ വെച്ചു വെച്ചു ഇറങ്ങുവാനേ പറ്റുന്നുള്ളൂ . അഴിവെച്ചിട്ടുണ്ട് . പണ്ട് ഇതില്ലായിരുന്നു . ഇപ്പോൾ എല്ലാവർക്കും കാലുവേദനയല്ലേ . പ്രായം നരവീഴ്ത്തി തുടങ്ങി . എങ്കിലും ആ വർണ്ണകാലത്തിലേക്ക് മനസ്സ് പോയതിന്റെ ഒരു ഭംഗി താനാസ്വദിക്കുന്നത് അറിയുന്നു .

തൊഴുവാൻ നിൽക്കാതെ നേരെ പുഴക്കടവിലേക്കാണ് വൈഗയുടെ കാലുകൾ നീങ്ങിയത് .

തന്റെ മനസ്സ് പുഴക്കരയിലെത്തിക്കഴിഞ്ഞു . മനസ്സിന്റെ തിരക്ക് നടത്തത്തിനും ഉണ്ടായി .

“അക്കാ പൂജാ ഇനും ആരംഭിക്കലെപോലെ. വാങ്ക നമ്മ കോവിൽ മണ്ഡപത്തിൽ ഉക്കാറലാം”

“വേണ്ട ഞാൻ പുഴയോട് സല്ലപിക്കട്ടെ . ഈ പടവുകളിൽ ഇരുന്ന് ഈ പുഴയോട് ചോദിക്കട്ട എന്നെ അറിയുമോന്ന് “.

“നീ അപ്പോഴേക്കും തൊഴുത് കടയിൽ പോയി വാ” തനിച്ചിരിക്കണമെന്ന് തോന്നി.

“ശരിക്കാ.. നീങ്ക സാഹിത്യകാരിതാനേ ആത്തങ്കരയിൽ ഒക്കാന്ത്‌ നീരോടും കല്ലിനോടും മരത്തോടും എല്ലാമേ നന്നാ പേസുങ്കോ..” ചിരിച്ചിട്ട് അവൾ പോയി

ഒരു എട്ടൊൻപതു പടികൾ ഇറങ്ങി പുഴയെ നോക്കി വൈഗ ചോദിച്ചു .

നീ അറിയുന്നുണ്ടോ എന്നെ ,

ഈ പടികളെല്ലാം അന്നുണ്ടായിരുന്നില്ല കരിങ്കൽ പടവുകൾ സിമന്റു പടവുകളായി. വൈഗ പടവുകൾ ഇറങ്ങി.,

എന്നും പുഴക്കൊരു താളമുണ്ടായിരുന്നു. .

അടുത്ത മഠത്തിൽ നിന്നും ഒഴുകുന്ന സരിഗമയുടെ സംഗീത ധ്വനികൂടി .
അതിന്റെ കൂടെ ‘ഓം ഭുർ ഭുവ: സ്വ: തത് സവിതുർവരേണ്യം..’ ഭക്തിയോടെ ഒഴുകുന്ന ഗായത്രി ജപത്തിന്റെ അലയൊലികൾ . കൈകുമ്പിളിലെ ജലമൂർന്നു വീഴുന്ന ഗായത്രി മന്ത്രത്തിന്റെ പൂണ്യേമേറ്റുവാങ്ങുന്ന പുണ്യവാഹിനിയാണ്.
ഭാരതപ്പുഴയുടെ കൈവഴിയായി ഈ പുണ്യതീർത്ഥത്തിന്ന് “കാശി പാതികൽപ്പാത്തിയെന്നും കാശിയിൽ പോയില്ലെങ്കിലും ഗംഗാതീർത്ഥമായി തന്നെ കരുതുന്നില്ലേ. നീ എല്ലാം കൊണ്ടും ഭാഗ്യവതിയല്ലേ.

“ അമ്മേ . ” കൈകൊണ്ട് ഇത്തിരി വെള്ളമെടുത്ത് തലയിൽ തളിച്ചു .
എന്നെ ശുദ്ധീകരിക്കൂ അമ്മേ . പെട്ടന്ന് ഒരു തേങ്ങൽ , എന്ത്
പുഴകരയുന്നുവോ ,എന്നേയോ നീ ഭാഗ്യവതി എന്നു വിളിച്ചത്. നോക്ക്, എന്റെ ഭംഗിയെല്ലാം നഷ്ടമായി . പുഴയും തന്നെപോലെ തന്നെ കരയുകയാണോ . ഇതും താൻ തന്നേയല്ലേ . ഞങ്ങൾ എന്തു തെറ്റുചെയ്തിട്ടാണ് ഇങ്ങിനെയാക്കിയത് . വേനൽക്കാലത്തു വെള്ളമില്ലാതെ വരണ്ടു ഉണങ്ങിക്കിടക്കുന്നതു
കണ്ടോ ? ഇങ്ങനെ കാടുപിടിച്ചു , മാലിന്യങ്ങളാൽ വിഷലിപ്തമായതു നീ കാണുന്നില്ലെ വൈഗ , പുഴയുടെ ഗദ്ഗദം കണ്ട് വേദനയോടെ
കാലമാണോ ,ഇങ്ങിനെ ചിന്തിപ്പിക്കുന്നത് . ഗംഗാമാതാവേ അമ്മയുടെ സഹനം . അവിടെ പുണ്യനദികൾക്കുപോലും രക്ഷയില്ല . വേദനയോടെ നെടുവീർപ്പിട്ടു.

പിതൃക്കൾക്ക് ശ്രാദ്ധമൂട്ടാൻ പ്രത്യേകം സൗകര്യങ്ങളെല്ലാം ആക്കിയിരിക്കുന്നു “കാശിപാതി കൽപ്പാത്തി ” എന്നു പറയുമ്പോൾ ഭക്തിയുണ്ടായിരുന്നു . പുഴയുടെ സംഗീതം നിലച്ചിരിക്കുന്നു . കണ്ണുനീർ വറ്റി വരണ്ടുപോയിരി ക്കുന്നു . പിതൃക്കൾ എങ്ങിനെ സന്തുഷ്ടരാക്കാൻ , ഇനിയുമൊരു ഭഗീരഥൻ പിറവിയെടുക്കേണ്ടിവരുമോ.

വൈഗ പഴയകാലത്തിന്റെ തന്റെ സുന്ദരമായ ബാല്യത്തിന്റെ ഭാണ്ഡം അഴിച്ചു . താനിവിടെ വീണ്ടുമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചതേ ഇല്ല . എല്ലാം ഇട്ടുപോയതല്ലേ . ഇഷ്ടക്കാരനൊപ്പം പറന്നുപോയതല്ലേ,അപ്പാവേയും അമ്മാവേയും ശിത്തപ്പാവേയും അനുസരിക്കാതെ തന്റെ ഇഷ്ടത്തിനനുസരിച്ച് പോയി . ആരുടേയും വേദനകൾ തനിക്കൊന്നുമല്ലായിരുന്നു . സങ്കടങ്ങളെ നിങ്ങളവിടെ നിൽക്ക് . പഴയ സുന്ദരമായ കാലത്തെ കൺകുളിർക്കേ കാണട്ടേ

അന്നു ഈ പുഴകളകളാരവത്തോടെ പാറകളിൽ തട്ടി തെളിനീരായൊഴുകുമ്പോൾ സുന്ദരികളുടെ അംഗലാവണ്യങ്ങൾ നിന്നിലേക്കു ഊർന്നിറങ്ങി നീന്തി തിമിർക്കുമ്പോൾ നീയനുഭവിക്കുന്ന നിർവൃതിയിൽ ഞങ്ങൾ രോമാഞ്ചമണിയും. സ്ത്രീ സൗന്ദര്യത്തിന്റെ ഉയർച്ചതാഴ്ചകളുടെ അളവു കണക്കെടുക്കുന്നവരേയും ആനന്ദത്തോടെ കളിയാക്കി ഒഴുകുമ്പോൾ നിന്റെ പുഞ്ചിരി കാണാറുണ്ട്. സ്ത്രീയുടെ പടവിലാവും
സിന്ധു അക്കാവും അണ്ണിയും ജയന്തി അക്കയും മന്നിയും ചേർന്ന് കുളിക്കാൻ വരുന്നത് . ചിലനാൾ മാത്രം ഒരു രസത്തിന് ഇവരുടെ കൂടെ വരും . അവർ നീന്തിക്കുളിക്കുന്നതു നോക്കി കരയിൽ ഇരിക്കും .
അക്ക പറയും . “ നീയെന്താ ഞങ്ങളുടെ കുളികാണാൻ വരുന്നതാണോ എന്ന് . “ നിനക്കുള്ളതൊക്കെതന്നെയാ ഞങ്ങൾക്കും ഉള്ളത് . “ അൽപ്പം ചെറുതും വലുതുമാകും . ” അണ്ണിയെ കാണാൻ നല്ല ഭംഗിയാ . അവരുടെ മാർക്കച്ചയിൽ നിന്നും തെളിഞ്ഞു വരുന്ന ചിത്രം സുന്ദരമാണ്. ചെമ്പകപ്പുപോലുളള നിറവും കുഞ്ഞ് അമ്മിഞ്ഞയും . അമ്മിഞ്ഞയെക്കാൾ വലിയ മുലക്കണ്ണും പ്രത്യേകതയായിരുന്നു . അന്നത്തെ പാവാടക്കാരിയുടെ കൗതുകമായിരുന്നു . താൻ വെള്ളത്തിലിറങ്ങാൻ മടിക്കുന്നത് തന്റെ മാറിടം വളർന്നത് അപരിചിതർ കാണുമല്ലോ എന്നതുകൊണ്ടാണ് . ശിവൻ കോവിലിൽ തൊഴുകാൻ പോകുമ്പോൾ വാദ്ധ്യാരുവീട്ടിലെ മാമിയും അംബമാമിയും വഴക്കുപറഞ്ഞു .
“നീ പെരിയ പൊണ്ണായിടുത്തു “
എന്നുപറയുമ്പോൾ അവരുടെ ചോദ്യത്തിലെ പെരിയ പൊണ്ണ് എന്നതിന്റെ അർത്ഥം അറിയില്ലായിരുന്നു .
“ഇല്ലൈ അംബാമാമി നാൻ ചിന്ന പൊണ്ണ് താൻ “
വൈഗ പറഞ്ഞു.

“നീ സിത്തു സുമ്മായിരുങ്കോ. എല്ലാം എനക്ക് നന്നാ തെരിയും. ഇനിമേ നീ ദാവണിപോടാമൽ കോവിലുക്കു വരക്കൂടാത് ശരിയാ”
അമ്മയുടെ അടുത്തുപോയി . പാട്ടി ദാവണി ഇടാൻ പറഞ്ഞ സംഭവം പറഞ്ഞു .
അപ്പോൾ അക്ക പറഞ്ഞു .ഞാൻ ഇപ്പോ ദാവണി ഇടാൻ തുടങ്ങിയതേയുള്ളൂ. ശരിയാണ് അക്ക പെരിയപൊണ്ണ് ആയപ്പോൾ ആണ് ദാവണി ഇടാൻ തുടങ്ങിയത്, പെരിയപൊണ്ണ് എന്നു പറഞ്ഞാലെന്താമ്മാ… അക്കാവിനേക്കാൾ തടിയും വണ്ണവും തനിക്കുണ്ട്. അതാകുമെന്നു കരുതി.
ഇവൾക്ക് ഞങ്ങളെക്കാൾ വളർച്ചയുണ്ട് . ദാവണി ഇടാൻ തുടങ്ങട്ടെ എന്ന് ജയന്തി അക്കാ പറയുമ്പോൾ കൊഞ്ഞനം കുത്തി ഓടിപ്പോകും.ഈ വർഷമൊന്നു തീർന്നോട്ടെ ജയന്തി ,അമ്മ ശബ്ദം കുറച്ചു പറയുന്നു. എന്നിട്ട് തുടങ്ങാം എന്നായി അമ്മ . അമ്മയുടെ കണക്കുകൂട്ടൽ ശരിയായി രണ്ടാഴ്ച കഴിഞ്ഞതും ഭയങ്കര വയറുവേദന , വേദന എന്നുപറഞ്ഞു കിടന്നു ബഹളം വെക്കുകയായിരുന്നു .

അമ്മ പറഞ്ഞു ബഹളം വെക്കല്ലെ വൈഗ . നീ ഒരു പെണ്ണാകുന്നു . വലിയകുട്ടിയായാൽ ഇങ്ങനെ കരയരുത് . അടക്കം വേണം .

വേദനയിൽ വിയർത്തുകുളിച്ച് എപ്പോഴോ ഉറങ്ങിപ്പോയി . എഴുന്നേറ്റപ്പോഴേക്കും തന്റെ വസ്ത്രമെല്ലാം നനഞ്ഞിരിക്കുന്നു . അമ്മേ … എന്നു കൂക്കിവിളിച്ചു .

അമ്മ ബാത്ത്റൂമിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കി ഒരു മുറിയിൽ ഇരുത്തി .

പുറത്തുവരരുത് . ആരേയും തൊടരുത് . ഒരുപാട് അരുതുകൾ , ഉപദേശങ്ങൾ . എന്താത് ദേഷ്യം വന്നു .

വല്യ പെണ്ണായാൽ പിന്നെ അടക്കം , ഒതുക്കം

“ഉഹും എന്നാലെ കണ്ടിപ്പാ മുടിയാത്. ഞാൻ ചിന്ന പൊണ്ണു താൻ. “

പക്ഷേ കുറെകാര്യങ്ങൾ ഇഷ്ടമായി. എല്ലാവരും നിറയെ മധുരപലഹാരങ്ങൾ കൊണ്ടുവന്നു . നാലാം ദിവസം എല്ലാവരും കൂടി പാട്ടൊക്കെ പൊടി പുഴയിലേക്ക് കൊണ്ടുപോയി .

പാട്ടിഎണ്ണ തലയിൽകോരി ഒഴിക്കുകയായിരുന്നു , പിന്നെ ഓരോരുത്തരായി തലയിൽ എണ്ണ ഒഴിച്ചു കൊണ്ടിരുന്നു. . എല്ലാവരും പാട്ടുപാടി എണ്ണതേച്ചു കുളിച്ചു . മഞ്ഞൾ തേച്ചു പുഴയിലെ വെള്ളം പോലും മഞ്ഞൾ നിറമായി. കുളി കഴിഞ്ഞു ഭഗവതിയെ ഒരുക്കുന്നതു പോലെ അലങ്കാരങ്ങൾ ചെയ്ത് സ്ത്രീകൾ കുരവയിട്ട് വാദ്യങ്ങളോടുകൂടി വീട്ടിലേക്ക് കൊണ്ടുവരും. പെണ്ണായാൽ ഇത്രയും വേദന അനുഭവിക്കേണ്ടിവരുന്നതിൽ ഒരു സുഖവും ഇല്ല . തന്റെ സുഖകരമായ അവസ്ഥയിൽ വലിയതുണി മടക്കികെട്ടിത്തരുന്നത് അതിലേറെ ചോരയുടെ കടുത്ത ചുവപ്പു നിറം എല്ലാം അറപ്പും ഭയപ്പെടുകയും ചെയ്തിരുന്നു .
ഇതിനെല്ലാം ഒരു ആഘോഷവും അതൊന്നും ഇഷ്ടമായില്ല .
പക്ഷേ അണിഞ്ഞൊരുങ്ങൾ ഇഷ്ടമായി.കടുംപച്ചപ്പട്ടുപാവാടയും നല്ല ചുവന്ന കസവുകരയും ചുവന്ന ബ്ലൗസ്സും ചുവപ്പു ധാവണിയും ആദ്യമായി ഉടുത്തത് ഒരോർമ്മയാണ് . ആദ്യമായി ഷെമ്മീസിനു പകരം ബ്രാ ഉപയോഗിക്കാൻ തുടങ്ങി . ഇതു വലിയ സ്ത്രീകൾക്കുള്ളല്ലേ . താൻ വലുതായിയോ. ഒന്നും മിണ്ടാതെ അണ്ണിയുടെ ഇഷ്ടത്തിന്ന് നിന്നു കൊടുത്തു.മുല്ലപ്പൂവും ചുട്ടിയും മാട്ടിയും ഒക്കെ ധരിച്ച് മയിലാഞ്ചിയിട്ട് കൈകളും കാലുകളിൽ പാദസരവും എല്ലാമായി താനൊരു ദേവസുന്ദരിയായി നടക്കുമ്പോൾ സന്തോഷംകൊണ്ടു മനസ്സു തുള്ളിച്ചാടുകയായിരുന്നു .
കൈയ്യിലെ മയിലാഞ്ചിക്ക് നിറം
പോരെന്ന സങ്കടം ,ഓറഞ്ചു നിറമേ വന്നതുള്ളൂ . നല്ല ചുവപ്പു വരാൻ നന്നായി പണിയെടുക്കുന്ന കൈയ്യായിരിക്കണം. കണ്ടോ ഞങ്ങളുടെ കൈകൾ , അണ്ണിയും മന്നിയും കളിയാക്കി കൊണ്ടിരുന്നു.

ഉച്ചയ്ക്ക് ക്ഷണിച്ചു വന്നവർക്കെല്ലാം സദ്യയും കഴിഞ്ഞ് പോകുമ്പോൾ കൊണ്ടുപോകാനായി ലഡ്ഡുവും മുറുക്കും ,വെറ്റിലയും , അടക്കയും അടങ്ങിയെ പൊതി കൊടുത്തു വിടും

സ്കൂളിലേക്ക് ദാവണി ഉടുത്തു പോകുമ്പോൾ നാണക്കേട് തോന്നി.ആദ്യത്തെ നാളു മാത്രം , ചില മൂളലുകളും അടക്കിപ്പറച്ചിലും അറിയുന്നുണ്ട്.
അതു പിന്നെ സുപരിചിതമായി.. അങ്ങിനെ ഓർമ്മകളുടെ ഘോഷയാത്രകൾ വരിവരിയായി വന്നുകൊണ്ടിരുന്നു.
“അക്കാ…… ധന്യ യുടെ വിളിയിൽ വർത്തമാന കാലത്തിലേക്ക് വന്നു. “പുഴ കിട്ടേ പേശി മുടിഞ്ചതാ? വാങ്കെ സാമി കുമ്പിട്ട് വീട്ടുക്കു പോകലാം..”
അവിടെ പുഴയോടു യാത്ര പറഞ്ഞു, എഴുന്നേറ്റു , നടയിൽ നിന്നു തൊഴുതു , വരു ധന്യ… നമുക്ക് വീട്ടിൽ പോകാം ഇവിടന്നു തൊഴുതാൽ മതി. പിന്നെയും വരാമല്ലോ.” വിശ്വനാഥാ ഞാനെന്റെ പ്രണയ ദ്വീപിലെ മുത്തുകൾ തിരയുന്നതാ. കോപിക്കേണ്ട. നിന്റെ അടുത്തു മീനാക്ഷിയുണ്ടല്ലോ. ഞാനല്ലേ തനിച്ച് , മനസ്സിലാക്കട്ടേ ജഗന്നാഥൻ. കൊച്ചു കൊച്ചു കുസൃതികളെ ഓർത്തെടുത്തു കൊണ്ടവളെണീറ്റു. നടന്നു കൊടിമരത്തിന്റെ അരികിലെത്തിയതും ധന്യയും എത്തി. അപ്പോഴും വൈഗയുടെ കണ്ണുകൾ തേടുകയായിരുന്നു. എവിടെയാണു നീ…. നിന്നരികിലേക്കെത്തിയട്ടും എന്താ എന്നേ കാണാത്തത്. ആ കണ്ണുകൾ ഗൗതം നിന്റെതല്ലേ, എന്നും എന്റെ സ്വപ്നങ്ങളിൽ അരികിൽ വന്ന് സംസാരിക്കാറില്ലേ. ഞാനടുത്തെത്തിയിട്ടും എന്തേ …എവിടെ …. മനസ്സിന്റെ വ്യാപാരങ്ങൾക്കിടയിലൂടെ ധന്യയുടെ കൂടെ വീടെത്തിയതറിഞ്ഞില്ല. ജീവിതം വലിയൊരു യാത്രയാണ്. ഉള്ളിൽ വേരോടിയ നാടും കാൽവഴികളും ഒരിക്കൽ കൂടി തന്റെ നേരേ കൈനീട്ടുന്നതായി വൈഗക്ക് തോന്നി. അവളിലെ നിശ്ശബ്ദതയിൽ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു, ഗായത്രിയുടെ അലയൊലികൾ.

(ഭാഗം 5 അടുത്ത വെള്ളിയാഴ്ച…)

“സിന്ദൂരരേഖയിലേ സിന്ദൂരം “

COMMENTS

2 COMMENTS

  1. വൈഗ അതീവഹൃദ്യമായി തുടരുന്നു , ഭാവുകങ്ങൾ എഴുത്തുകാരി

  2. വൈഗയുടെ ഓർമ്മകളിലൂടെ മനോഹരമായ കല്പാത്തി ഗ്രാമത്തിലൂടെ പാട്ടിയും ധന്യയും പുഴയും ക്ഷേത്രങ്ങളും ആചാരങ്ങളും തീർത്തും വ്യത്യസ്തമായൊരു അനുഭൂതിയുടെ ലോകത്തെത്തിച്ചു ……. അഭിനന്ദനങ്ങൾ രാജിയേച്ചി

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: