17.1 C
New York
Saturday, January 22, 2022
Home Special ദുരന്തമുഖത്തെ കാഴ്ച്ചകൾ കണ്ടു മടുത്തുപോയവരെ ഇനി കാണാതെ പോവരുതേ..🙏

ദുരന്തമുഖത്തെ കാഴ്ച്ചകൾ കണ്ടു മടുത്തുപോയവരെ ഇനി കാണാതെ പോവരുതേ..🙏

വരണ്ടനിലത്ത് കൃഷിയിറക്കി വേരുകളാഴ്ന്നിറങ്ങാൻ
മടിപിടിച്ചിരുന്നനേരത്ത് മണ്ണിനോട് കുശലംപറഞ്ഞും
തൊട്ടും തലോടിയും ജീവൻതുടിക്കുന്ന നിലമാക്കിയെടുക്കുന്ന
കർഷകനെക്കുറിച്ച് ചിന്തിച്ചുപോകുന്നു.

വിത്തിറക്കി ഊണും ഉറക്കവും നഷ്ടമാക്കി രാവും പകലും കാത്തിരുന്ന് വിത്തുകൾ ഉറുമ്പ് അരിക്കാതെ കാത്തുസൂക്ഷിക്കുന്ന കർഷകൻ.

പ്രതീക്ഷയുടെ പൊൻപുലരികൾ പ്രഭചൊരിയുന്നനേരത്ത്
പാടത്തും, പറമ്പിലും ഓടിയെത്തി വെള്ളവും, വളവും നനച്ച്
തളിരിടുന്ന നാമ്പുകൾകണ്ട് സന്തോഷിക്കുമ്പോൾ, വിളവെടുക്കാൻ പാകമാകുന്ന നേരത്ത്ഓ ർക്കപ്പുറത്തായെത്തുന്നമഴ.

പ്രകൃതിസംഹാരരുദ്രയായിത്തീരുമ്പോൾ പതറിപ്പോകുന്ന സാധാരണ ജീവിതം. ഉടുതുണിക്ക് മറുതുണിയില്ലാതെ,
ജീവിതത്തിന്റെ ഒരായുസ്സ് മുഴുവനും. നേടിയെടുത്തത്, മലവെള്ളപ്പാച്ചിലിൽ ഉരുകിയൊലിച്ചു പോയപ്പോൾ ഇവിടെ
തോറ്റു പോയത്, പ്രകൃതിയോ മനുഷ്യനോ?

ഗാഡ്ഗിൽ പഠനവും കസ്തൂരി നിരീക്ഷണവും നടത്തിയ വെള്ളപേപ്പറുകൾക്ക് ഇന്ന് നിറം മങ്ങിതുടങ്ങി. നടത്തിയ സമരങ്ങളുടെ പന്തലുകളും പരിസ്ഥിതിലോല പ്രദേശങ്ങളെല്ലാം
വെള്ളത്തിനടിയിലും, ദുരന്തമുഖത്തെ കാഴ്ച്ചകൾ കണ്ണിൽ ഈറനണിയിക്കുന്നത്.

ഒരു വശത്തുയെല്ലാം നഷ്ടമായവർ, അപ്പോഴും വീരശൂര പാരാക്രമവും Tc No കള്ളുഷാപ്പിന്റെ വീമ്പിളക്കുന്ന മറ്റൊരു വിഭാഗം. എവിടെനിന്നാണ് മാറിതുടങ്ങേണ്ടത്.

ഒന്ന് ചിന്തിച്ചുപോകുന്നു മാറ്റം അനിവാര്യമാണെന്ന്ക രുതുമ്പോഴും, അധികാരങ്ങൾ മാറുന്നു പ്രതിനിധികൾ മാറുന്നു.
മാറ്റമില്ലാതെ ആവർത്തിച്ചു വരുന്ന പ്രളയത്തിൽ എല്ലാം നഷ്ടമാകുന്നവർക്ക് മാത്രം മാറ്റങ്ങൾ ഉണ്ടാവുന്നില്ല. ഒരേയിടത്ത് ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങൾ.

എല്ലാം നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ, യുദ്ധകാല
അടിസ്ഥാനത്തിൽ നഷ്ടപരിഹാരം കൊടുക്കാൻ പറയുന്നവരോട് പ്രാണൻ നഷ്ടമായത് തിരികെ കൊടുക്കാനാവുമോ.

മാറ്റം ഉണ്ടാവുമോ? മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ആവണ്ടേ, എല്ലാ ആണ്ടുകളിലും ആവർത്തിക്കപ്പെടുന്ന ദുരന്തത്തെ പേടിയോടെ കാണുന്ന ഒരു സാധാരണകാരിയുടെ ചിന്ത മാത്രം.

✍️ബീനാ പൂഞ്ഞാർ

COMMENTS

2 COMMENTS

Leave a Reply to Beenarajesh Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...
WP2Social Auto Publish Powered By : XYZScripts.com
error: