17.1 C
New York
Thursday, June 30, 2022
Home Literature ദിവ്യദീപമേ നയിച്ചാലും !!

ദിവ്യദീപമേ നയിച്ചാലും !!

എൽസി യോഹന്നാൻ ശങ്കരത്തിൽ, ന്യൂയോർക്ക് ✍

നിറഞ്ഞുനിന്നു ഭൂവിതിങ്ക ‘ലെൺപത്തഞ്ചു’ വത്സരം

നിറഞ്ഞ ശോഭചേർത്തു താൻ കടന്നുപോയ വീഥിയിൽ

നിറഞ്ഞു നിന്നനേക മണ്ഡലങ്ങളിൽ സജീവനായ്

നിറംതെളിഞ്ഞുനിന്ന ഫുല്ലസൂനമേ , നമിപ്പിതേൻ !

ഇറുത്തെടുത്തു ഭാവനൻ അമൂല്യമാല്യമാക്കുവാൻ

നറുംമലർകണക്കു ദേവവേദിയിൽ പകുത്തിടാൻ

ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വൽ പൂജനം

തിരക്കുകൂട്ടിയങ്ങെടുത്തുമാറ്റിയോ മൽ കാന്തനെ.?

പ്രഗൽഭനായ വൈദികൻ , പ്രബുദ്ധനാം പ്രഭാഷകൻ

പ്രശസ്തനായ് പ്രസന്നനായ് സദാ പ്രയത്നപൂർണ്ണനായ

പ്രശോഭിതം തെളിഞ്ഞുനിന്ന ദിവ്യദീപമമാണു തേ!

പ്രദോഷവേളയാർന്നതോ , പിരിഞ്ഞു പോയതീവിധം ?

നിനച്ചതില്ലയിത്രവേഗമാ കപോതമെന്നെയി –

ന്നനന്യചിത്തയാക്കി വിണ്ണിലായ് പറന്നകന്നിതോ?

നനുത്ത മന്ദഹാസവും തെളിഞ്ഞ ശുദ്ധഹൃത്തുമായ്

അനാകുലം നിശബ്ദമങ്ങു മേവുകേ, പ്രണേയശ്വരാ !

മനോജ്ഞഗാനമെൻ്റെ ദേവനായി ഞാനനാകുലം

മനംകുളിർന്നലയ്ക്കുതുല്യമാം സ്വതന്ത്രഗീതിയിൽ

മനസിലെന്നുമങ്ങയേ നിനച്ചുപാടുമേഴഞാൻ

അനാപ്യനായ് കിനാക്കൾ മാത്രമേകി ദൂരെ നില്പുവോ !

പറന്നകന്നു ചക്രവാളസീമയിൽ പ്രകാശമായ്

ഉരച്ചതില്ലയൊറ്റ വാക്കുമന്ത്യമായി മൽപ്രിയൻ

ചരിച്ചിടുന്നതെങ്ങു, ദൂരമാം വിഹായസത്തിലോ ?

നിരാമയൻ്റെ ശാന്തിയാർന്ന ദേവമന്ദിരത്തിലോ ?

ധരേശ്വരൻ ക്ഷണിച്ചതാൽ പ്രഭൂതരാജവൈദികൻ

അരണ്യഭൂമിയിങ്കലിന്നദൃശ്യമാം തമസ്സിലായ്

അരൂപിയായ ദേവസാന്ത്വനം ശ്രവിച്ചു ഞാനിതാ

ഇരുന്നിടുന്നു ജീവിതം തുടർന്നിടാനൊരുക്കമായ് |

……………………….

എന്നാലാപങ്ങളൊന്നായൊരു നവസ്വരമാം ദുഃഖഗാനത്തിലുൾച്ചേർ-
ന്നെന്നാത്മനാഥാ അങ്ങേക്കർപ്പിപ്പു ഞാനീ പ്രണവനിനദമാം പ്രണാമം !
തുംഗക്ഷേത്രകവാടമാം സദാപീപദം പ്രാപിച്ചൊരെൻ പ്രഭാവമേ,
ഈ ഗാനാമൃതം മൃത്യൂതീരത്തിലങ്ങേയ്ക്കു ഹവനമായ് ചേർന്നിടട്ടെ !

Facebook Comments

COMMENTS

- Advertisment -

Most Popular

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: