1.ആശ്വാസം
ജാതി നോക്കി
ജാതകം നോക്കി
സമ്പത്ത് നോക്കി
പൊരുത്തം നോക്കി
എല്ലാം മംഗളമായി..
2.ആഗ്രഹം
മാസം കഴിഞ്ഞു
വർഷങ്ങളും കഴിഞ്ഞു
സിന്ദൂരഋതുക്കളും മാഞ്ഞൂ
കുട്ടികളും ആയി
സന്തുഷ്ടം,ജീവിതം ഭദ്രം..
3.അഭിനയം
ഉള്ളറകൾ അടച്ച്
അകത്തളങ്ങളിൽ
പരസ്പരം പൂട്ടിയിട്ട മൗനം
അവളുടെ/അവനുടെ
പ്രണയവും മോഹങ്ങളും
മനോഹരമായി ഒളിപ്പിച്ച്
സുന്ദരം,മനോഹരം!
4.അവസാനം
മനപ്പൊരുത്തം ബഹുകേമം
എന്ന് പ്രവചിച്ച ജാതകം
പറ്റിച്ചേ എന്നൊരു
ചിരി ചിരിച്ച്
അലമാരയ്ക്കുള്ളിലും
ബാക്കി ജീവിതം
മണ്ണിനടിയിലും..!
സോയ..✍