ഡോ. സാബു.A.S . ഡി.എച്ച്. എം.എസ് എഴുതുന്ന പരമ്പര
ദമ്പതികൾ അവരുടെ ജീവിതത്തിലെ ചില കാര്യങ്ങൾ ഡോക്ടറോട് പലപ്പോഴും മറച്ചുവെയ്ക്കുക പതിവാണ്, അത് ഒരുപക്ഷേ മടിയാകാം, നാണമാകാം, ചിലപ്പോൾ ഭയം തന്നെ ആവാം. എന്തുതന്നെ ആയാലും. ദമ്പതികളെ ഒരുമിച്ചിരുത്തിയും, ഒറ്റയ്ക്കും, ഒരു കൗൺസിലിങ്ങിലൂടെ കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ് ഇതിലൂടെ രണ്ടുപേരുടെയും പോരായ്മകൾ പഠിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകാൻ സാധിക്കും. ഉദാഹരണത്തിന്, ഭർത്താവ് ഒരു മദ്യപാനി ആണെങ്കിൽ മദ്യത്തിൻ്റെ ഗന്ധം സ്ത്രീകൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത സാഹചര്യത്തിൽ ഒരു ശാരീരിക ബന്ധം എങ്ങിനെ സംതൃപ്തമാകും. പിന്നെ ആ സ്ത്രീ ജീവിതകാലം മുഴുവൻ സഹിച്ചു കഴിയും അത്രതന്നെ.
ഇതുപോലെ തന്നെ പുരുഷന്മാർക്കും ഇഷ്ടമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞുകേൾക്കാറുണ്ട്. ഇതെല്ലാം തിരുത്തപ്പെടേണ്ട തായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ രണ്ടുപേരോടും പറഞ്ഞ് മനസ്സിലാക്കി നേർവഴിക്ക് നടത്തേണ്ടത് ഒരു ഡോക്ടറുടെ കടമ തന്നെയാണ്. ഇത് അനുസരിക്കുക എന്നത് അവരുടെ ധർമ്മവും.
പുരുഷന്മാരിലെ ലൈംഗിക ബലഹീനത ഒരു പ്രധാനപ്പെട്ട വിഷയം തന്നെ ആണ്. ഇതും ചില പുരുഷന്മാർ ഡോക്ടറോട് മറച്ചു വെയ്ക്കാറുണ്ട്. എന്നാൽ കൗൺസിലിങ്ങിനിടയിൽ സ്ത്രീയിൽ നിന്നും വ്യക്തമായ കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കും.
പൂർണ്ണമായി നഷ്ടപ്പെട്ട ഉദ്ധാരണ ശേഷിയും ലൈംഗിക ആസക്തിയും, മൂത്രം പോകുമ്പോഴും മലം പോകുമ്പോഴും അറിയാതെയുള്ള സ്ഖലനം, ലൈംഗികശേഷി കുറവുമൂലം നേരത്തെയുള്ള സ്ഖലനം, വീഴ്ചകൊണ്ടോ. അടി കൊണ്ടോ ഉണ്ടാകുന്ന ഷണ്ഡത സ്വപ്നസ്ഖലനം, മൂത്ര സംബന്ധമായ രോഗങ്ങളോടു കൂടി കണ്ടുവരുന്ന ഷണ്ഡത, പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ നീർക്കെട്ട് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ വൃഷണവും ലിംഗവും ചുരുങ്ങുന്ന അവസ്ഥ. ഇതിനെല്ലാം ഹോമിയോപ്പതി ചികിത്സയിലൂടെ പരിഹാരം കണ്ടെത്താനാകും
നൂഫർ ലൂട്ടിയം, ഓണോസ് മോഡിയം,ആർണിക്കാ മോസ്ക്കസ്, സബൽ സെറുലേറ്റ, ടൈറ്റാനിയം, യോഹിബിനം, ഡാമിയാന, ലൈക്കോപ്പോഡിയം, ഹൈപ്പറിക്കം, ആസിഡ് ഫോസ്, തുടങ്ങിയ മരുന്നുകൾ ഹോമിയോ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.
അടുത്തതായി അസോസ് പെർമിയ എന്നാൽ എന്ത്..? ഇതിനു ചികിത്സയുണ്ടോ?
തുടരും….