17.1 C
New York
Saturday, October 16, 2021
Home Literature ദത്തുപുത്രൻ (തുടർക്കഥ) -4

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള പൈസ കൊടുത്തു. പിന്നീട് 4വർഷവും അവർ തന്നെ അവനു വേണ്ട പണം അയച്ചു. നാട്ടിൽ വരുമ്പോഴൊക്കെ ജോണി ആനിയമ്മയെ സഹായിച്ചു.

ഇതിനിടയിൽ തോമസ് കുട്ടിക്കും അല്പസ്വല്പം അസുഖങ്ങൾ തുടങ്ങിയിരുന്നു.
ജോണി പഠിത്തം കഴിഞ്ഞ് ഡൽഹിയിൽ ഒരു ട്രെയിനീ ആയി ചേർന്നു തോമസ് കുട്ടിക്ക് ഒറ്റയ്ക്ക് ബിസിനസ്‌ നടത്താൻ ആവില്ലെന്ന് സൂസന്ന ക്കു മനസിലായി.ബിസിനസ് നഷ്ടത്തിലേക്കു കൂപ്പു കുത്തി കൊണ്ടിരിക്കുന്നു.. ജോണി ഒഴിച്ച് ബാക്കി എല്ലാവരും പഠിക്കുകയാണ്. നയതന്ത്ര വിദഗ്ധയായ സൂസന്ന തോമസ് കുട്ടിയെ പറഞ്ഞു മനസിലാക്കി. ജോണിക്ക് കാര്യപ്രാപ്തിയുണ്ട്. ബിസിനസ് ലേക്ക് അവൻ വരണം. അവൻ ജോലി ചെയ്തു ഡൽഹിയിൽ തങ്ങിയാൽ നഷ്ടം നമുക്കാണ്. അവനെ കൂടെ കൂട്ടി ബിസിനസ് ശക്തി പെടുത്താൻ അവനെ തിരിച്ചു കൊണ്ടു വരണം. അതിനായി നല്ലൊരു ഓഫർ കൊടുത്തേ പറ്റൂ. തിരിച്ചു നാട്ടിലെത്തി തോമസ് കുട്ടിയെ സഹായിച്ചാൽ മറ്റു മക്കളെ പോലെ തോമസ് കുട്ടിയുടെ സ്വത്തിൽ അവകാശം അവനും കിട്ടും. അല്ലെങ്കിൽ അന്തോണി യുടെ മാത്രം അവകാശം കിട്ടൂ. സൂസന്ന പറഞ്ഞത് അക്ഷരം തെറ്റാതെ തോമസ് കുട്ടി ജോണിയോട് പറഞ്ഞു.

ജോണിക്കു ആദ്യം തോമസ് കുട്ടി പറഞ്ഞത് സമ്മതം ഇല്ലായിരുന്നു. പിന്നെ തോമസ് കുട്ടി സമ്മർദ്ദം തുടർന്നപ്പോൾ തന്റെ സഹോദരങ്ങളുടെ ഭാവി കൂടി കണക്കിലെടുത്തു കൊണ്ട് അവൻ ഉദ്യോഗം ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചെത്തി. ഈ കാര്യത്തിൽ ഏറ്റവും വിഷമം ആനിയമ്മ ക്കു ആയിരുന്നു ബിസിനസ് ചെയ്തു കാശു നേടാൻ പറ്റും എന്നാൽ ഉദ്യോഗത്തിന്റെ ഡിഗ്നിറ്റി കാശ് കൊടുത്താൽ കിട്ടില്ല എന്നായിരുന്നു ആനിയമ്മയുടെ പക്ഷം. താൻ കഷ്ടപ്പെട്ട് പൈസ അയച്ചു പഠിപ്പിച്ചതിന്നു ഫലം ഉണ്ടായില്ലെന്നു അവർ സങ്കടപ്പെട്ടു സൂസന്ന വിചാരിച്ച പോലെ കാര്യങ്ങൾ നടന്നു.ജോണി വന്നതോടെ ബിസിനസ്‌ എല്ലാം ഉഷാറായി. വരായ്ക കൂടി. ആനക്കാട്ടിൽ കുടുംബത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ജോണിക്ക് കഴിഞ്ഞു.

സൂസന്ന വളരെ സന്തോഷ വാതിയായിരുന്നു..ഒന്ന് രണ്ട് വർഷം കഴിഞ്ഞു…കുറച്ചു നാളായി സൂസന്ന ശ്രദ്ധിക്കുന്നു ജോണിക്ക് വീട്ടിൽ ഉള്ളവരെക്കാൾ അടുപ്പം കൂട്ടുക്കാരോടാണ്.. തോമസ് കുട്ടി ഇടയ്ക്കു ഒന്ന് വഴിതെറ്റി പോവും എന്ന് തോന്നിയപ്പോഴാണ് അമ്മായിയമ്മ കുറച്ചു തന്റേടം ഉള്ള പെൺകുട്ടിയെ അനേഷിച്ചു നടന്നു തനിക്കു നറുക്ക് വീണത് . ഏതായാലും ജോണിയെ ഒരു തന്റെടിയായ പെൺകുട്ടി വേണ്ട. പിന്നെ എന്റെ തലയിൽ കയറി എന്നെ കൂടി ഭരിക്കും അവർ തോമസ് കുട്ടിയോട് പറഞ്ഞു കവലയിൽ പോവുമ്പോൾ ബ്രോക്കർ വർക്കിയെ ഇങ്ങോട്ട് അയക്കണം ജോണി യുടെ കല്യാണം ഇനി നീട്ടണ്ട.. വേഗം നടത്താൻ നോക്കണം വയസ്സ് പത്തു ഇരുപത്തിയേഴ്‌ ആയില്ലേ…
തോമസ് കുട്ടി കവലയിൽ ചെന്നു ബ്രോക്കർ വർക്കിയെ വീട്ടിൽ കൂട്ടി കൊണ്ടു പോയി

സൂസന്ന ബ്രോക്കർ വർക്കി യോട് പറഞ്ഞു നല്ല തറവാട്ടിൽ പിറന്ന അടക്കവും ചൊല്ലുവിളി ഉള്ളതുo കാണാൻ വർക്കത്ത് ഉള്ളതുമായ ഒരു പെൺകുട്ടിയെ തൃശൂർ ഭാഗത്തു നിന്നും വേണം. അരണാട്ടുകര തരകൻ സ്കൂൾ ഹെഡ്മാസ്റ്റർ ആലപ്പാട്ട് പാലത്തിങ്കൽ പോൾ മാഷിന്റെ മകൾ സ്നേഹ… അതായിരുന്നു വർക്കി ജോണിക്കായി കണ്ടുപിടിച്ചു കൊണ്ടു വന്നത്
തൃശൂർ ഭാഗത്തു നിന്നും ആവുമ്പോൾ പെൺകുട്ടികളെ അടക്കി ഒതുക്കി ആണ് അന്ന് വളർത്തുക… അപ്പോൾ പിന്നെ സൂസന്ന ക്കു തന്റെ ഭരണത്തിന് ഒരു തടസ്സവുമില്ല.സൂസന്നയുടെ കുശാഗ്ര ബുദ്ധി അങ്ങനെ ചിന്തിച്ചു

(തുടരും)

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: