17.1 C
New York
Saturday, October 16, 2021
Home Literature ദത്തുപുത്രൻ (തുടർക്കഥ) -3

ദത്തുപുത്രൻ (തുടർക്കഥ) -3

✍ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

അന്തോണിക്കും ആനിയമ്മക്കും വാർദ്ധക്യത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചു.!അവനു അവർ “സേവ്യർ ” എന്ന് പേരിട്ടു. കുഞ്ഞനുജനെ കിട്ടിയതിൽ ജോണിമോനും അതിരറ്റു സന്തോഷിച്ചെങ്കിലും അനിശ്ചിതത്തിന്റെ നാൾ വഴികൾ അവിടെ ആരംഭിക്കുകയാണെന്ന് അവനറിഞ്ഞുകൂടായിരുന്നല്ലോ. കുഞ്ഞിനെ കിട്ടിയപ്പോൾ ആനിയമ്മ വളരെ സന്തോഷവതിയായിരുന്നു. ജോണി മോനെ ഏറെ സ്നേഹിച്ചിരുന്ന അന്തോണി യും ആനിയമ്മയും ജോണി യെ മൂത്ത മകൻ ആയി തന്നെ കരുതി.അന്തോണി പറഞ്ഞു ജോണിക്ക് കാര്യങ്ങൾ മനസ്സിൽ ആവുന്ന പ്രായമായി തന്നെയുമല്ല ഫാദർ ഫ്രാൻസിസ് അവനു വേണ്ട രീതിയിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കിയിട്ടുമുണ്ട്. അതിനാൽ ഇനിയും അവനെ വേർതിരിച്ചു നിർത്തേണ്ട കാര്യമില്ല. സേവ്യർ നെ കളിപ്പിക്കാനും സ്നേഹിക്കാനും ജോണിമോൻ അടുത്തുണ്ടായിരിക്കുന്നത് നന്നായിരിക്കും. ആനിയമ്മ അത് ശരിവെച്ചു.

തോമസ് കുട്ടിയും സൂസന്ന യും ആകെ അങ്കലാപ്പിൽ ആയിരുന്നു ജോണി മോനെ തങ്ങളെ തിരിച്ചു ഏല്പിക്കാൻ ആണോ കൊണ്ടു വരുന്നതെന്ന് സംശയിച്ചു അവർ സേവ്യർ നെ കാണാൻ എന്ന പോലെ വന്നു. അന്തോണി യോടും ആനിയമ്മയുടെയും ഉള്ളിൽ എന്താണ് എന്നറിയാൻ തീരുമാനിച്ചു.തോമസ് കുട്ടി പറഞ്ഞു അന്തോണി ചേട്ടൻ ജോണി മോന്റെ കാര്യത്തിൽ എന്താണ് തീരുമാനം. അന്തോണി പറഞ്ഞു ജോണി എന്റെ മൂത്ത മകൻ തന്നെയാണ്. എന്റെ സ്വത്തുക്കളുടെ നേർപകുതി അവന്റെ പേരിൽ ആക്കുന്നു. ഞാൻ ഇല്ലാതായാലും lഅതിനെ ചൊല്ലി ഒരു തർക്കം ഉണ്ടാവരുത്.തോമസ് കുട്ടിയും സൂസന്നയും സമാധാനത്തോടെ തിരിച്ചു പോയി അന്തോണി ജോണി യെ നാട്ടിൽ തിരിച്ചു കൊണ്ടു വന്നു . ജോണി മോനെ വീട്ടിൽ നിന്നും പോയി വരാവുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു.
അവിടെ തോമസ് കുട്ടിയുടെ ബാക്കി അഞ്ച് മക്കളും പഠിച്ചിരുന്നു. സഹോദരങ്ങളോട് അടുത്തിടപഴകാൻ അവൻ ആഗ്രഹിച്ചു തന്നെ ഏറെ സ്നേഹിക്കുന്ന വല്യ പപ്പാ യെയും വല്യ മമ്മിയെക്കാളും തോമസ് കൂട്ടിയുടെയും സൂസന്നയുടെയും സ്നേഹത്തിനും വാത്സല്യത്തിനും അവന്റെ മനസ് വെമ്പൽ കൊണ്ടു. അതിനു വേണ്ടി ഞായറാഴ്ച കുർബാന കഴിഞ്ഞു അവൻ തോമസ് കുട്ടിയുടെ വീട്ടിൽ സഹോദരങ്ങളുമായി കളിക്കാൻ എന്ന വ്യാജേന എത്തി. എന്നാൽതങ്ങളുടെ യൗവനത്തിന്റ ആദ്യനാളുകളിൽ തന്നെ ജനിച്ചു പിന്നീട് ജ്യേഷ്ഠനു വളർത്താൻ കൊടുത്ത ജോണിക്കു തോമസ് കുട്ടിയുടെയോ സൂസന്നയുടെയോ മനസ്സിൽ വലിയ സ്ഥാനം ഒന്നുമില്ലായിരുന്നു.

വിധിയുടെ കണ്ണുപൊത്തി കളിയിൽ എല്ലാവരുമുണ്ടായിട്ടും അനാഥത്വവും അനിശ്ചിതത്വവും ജോണിക്ക് കൂട്ടായി. ഏകാന്തത യിൽ മനോദുഃഖം താങ്ങാനാ വാതെ ഇറ്റു വീണ നീർമണികളെ മറ്റാരും കാണാതെ തുടച്ചു.
അങ്ങനെയാണ് ചില സൗഹൃദങ്ങൾ ആരംഭിച്ചത്. തന്നെ മനസ്സിൽ ആക്കുന്ന കുറച്ചു സുഹൃത്തുക്കളെ ജോണിക്ക് ലഭിച്ചു. അവരുടെ സാമ്പത്തികമോ കുടുംബ സ്ഥിതിയോ അല്ല സന്തോഷം തരുന്ന സ്നേഹം ഉള്ള മനസ്സായിരുന്നു അവൻ മാനദണ്ഡമാക്കിയത്. സഹോദരങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം മനസിലെ സങ്കടം ഒതുക്കി നാളുകൾ കടന്നു പോയി.

ജോണി പത്താം ക്ലാസ്സിൽ എത്തി. സേവ്യർ ന് ഏഴു വയസ്സ് അപ്പോഴാണ് അടുത്ത വെള്ളിടി അവന്റെ ജീവിതത്തിൽ ഉണ്ടായത്.അന്തോണി ക്കു പെട്ടന്ന് വയ്യാതായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തനിക്കു ഇനി അധികം നാൾ ഇല്ലെന്ന് മനസിലായ അന്തോണി ജോണിക്കും സേവ്യർനും തുല്യം സ്വത്ത്‌ വീതിച്ചു നൽകിയ വില്പത്രo ഉണ്ടാക്കി ആനിയമ്മയെ ഏല്പിച്ചു ആ ധന്യ പുരുഷൻ ഇഹലോക വാസം വെടിഞ്ഞു.

അന്തോണിയുടെ ബിസിനസ്‌ ജോണിക്കും സേവ്യർനും വേണ്ടി ഏറ്റെടുത്തു നടത്താൻ തോമസ് കുട്ടിയും ആനിയമ്മയുടെ സഹോദരന്മാരും സമ്മതിച്ചു. ലാഭത്തിന്റെ ഒരു വിഹിതം ആനിയമ്മക്കു കൊടുക്കണം. പിന്നെ വാടകക്ക് കൊടുത്തിട്ടുള്ള കട മുറികളുടെ വാടക പിരിക്കേണ്ടത് 16 വയസ്സുള്ള ജോണി. ജോണി തന്റെ ഉറ്റ സുഹൃത്തുക്കളെ ഒരു ധൈര്യത്തിനായി കൊണ്ടു പോയി വാടക പിരിച്ചു. ഒരു പൈസ പോലും കുറയാതെ ആനിയമ്മ യെ ഏല്പിച്ചു. ഏഴു വയസ്സുള്ള സേവ്യർന്റെയും ആനിയമ്മയുടെയും രക്ഷകന്റെ റോൾ ജോണി ഏറ്റെടുത്തു.കാര്യങ്ങൾ അങ്ങനെ മെല്ലെ സാധാരണ ഗതിയിൽ നടന്നു വന്നു.

ജോണി പത്താംക്ലാസ്സ്‌ ഡിസ്റ്റിംഗ്‌ഷനോട് കൂടി വിജയിച്ചു. സെക്കന്റ്‌ ഗ്രൂപ്പ്‌ വിത്ത്‌ മാത്‍സ് എടുത്ത് സ്. തോമസ് കോളേജിൽ ചേർന്ന് പഠിച്ചു. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്ത് പേരെടുത്തു. പ്രീഡിഗ്രി ക്ലാസുകൾ ഉഴപ്പാതെ നല്ല വണ്ണം പഠിച്ചു. ഫസ്റ്റ് ക്ലാസ്സിൽ പാസ്സായത്തോടൊപ്പം എൻട്രൻസ് എഴുതി മറൈൻ എഞ്ചിനീയറിംഗ് ന് കൊച്ചി കുസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ മെറിറ്റിൽ തന്നെ സീറ്റ്‌ നേടിയെടുത്തു.. സാധാരണ മാതാപിതാക്കൾ ആനന്ദം കൊണ്ടു തുള്ളിച്ചാടുന്ന ദിവസം. പക്ഷേ എന്തുകൊണ്ടോ തോമസ് കുട്ടിയോ സൂസന്ന യോ അങ്ങനെ വികാര പ്രകടനങ്ങളൊന്നും നടത്തിയില്ല.. അത് ജോണിയെ അല്പം വേദനിപ്പിച്ചു.

കൊച്ചിയിൽ ഹോസ്റ്റലിൽ നിന്നും പഠിക്കേണ്ടിവരും. എല്ലാം കൂടി ഇരുപതിനായിരം രൂപയോളം വേണ്ടി വരും… തോമസ് കുട്ടിയോട് തന്നെ ഫീസ് ന് വേണ്ട പണം ചോദിക്കാൻ അവൻ വീട്ടിലെത്തി. സൂസന്ന യും ഉണ്ടായിരുന്നു.ജോണി ആദ്യമായി തോമസ്കുട്ടിയോട് ഒരു കാര്യം ആവശ്യപ്പെടുന്നതാണ്. പഠിക്കാൻ വേണ്ടി ഇരുപതിനായി രം രൂപ. തരുമെന്ന് അവനു ഉറപ്പായിരുന്നു എന്നാൽ അവന്റെ പ്രതീക്ഷക്ക് വിരുദ്ധമായി തോമസ് കുട്ടി കുപിതനായി പറഞ്ഞു എന്റെ കയ്യിലിങ്ങനെ തരാൻ പണമില്ല.നീ ഇവിടെ വല്ല ഡിഗ്രി ക്കും ചേർന്ന് ബിസിനസിൽ സഹായിച്ചാൽ മതി. ജോണിക്ക് ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി.അവൻ സൂസന്ന യെ നോക്കി ഒന്നും കേൾക്കാത്ത ഭാവത്തിൽ അവർ തിരിഞ്ഞു നടന്നു.
ഹൃദയം പൊട്ടുന്ന വേദനയോടെ അവൻ തിരിച്ചു വന്നു. (തുടരും)

ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...
WP2Social Auto Publish Powered By : XYZScripts.com
error: