17.1 C
New York
Wednesday, December 1, 2021
Home Pravasi തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു. എ. ഇ. യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ

തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു. എ. ഇ. യിലെത്തിയ മലയാളി സഹോദരിമാർ ദുരിതത്തിൽ

റിപ്പോർട്ടർ, രവി കൊമ്മേരി.

ഷാർജ: തൊഴിൽ വാഗ്ദാനത്തിൽപ്പെട്ട് യു. എ. ഇ. യിലെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശികളായ മലയാളി സഹോദരിമാർ അജ്മാനിലെത്തി തട്ടിപ്പിനിരയായി . സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ പിന്നീടിവർ അജ്മാനിലെ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ടവരിൽ മൂത്ത സഹോദരി ഇപ്പോൾ ഷാർജയിൽ മലപ്പുറം സ്വദേശിയുടെ വീട്ടിൽ ജോലിചെയ്യുകയാണ്. ഇവരുടെ പാസ്പോർട്ട് മംഗളൂരു സ്വദേശികളായ ഏജൻറുമാർ തിരികെനൽകുകയും നാട്ടിൽനിന്ന് കൊണ്ടുവന്നതിന്റെ ചെലവെന്ന പേരിൽ 1000 ദിർഹം കൈപ്പറ്റുകയുംചെയ്തു. അതേസമയം മറ്റെയാൾക്ക് ഒരിടത്ത് വീട്ടുജോലി നൽകിയിരുന്നെങ്കിലും അവിടെ കൃത്യമായി ആഹാരംപോലും ലഭിക്കുന്നില്ലെന്നും പലപ്പോഴും ശാരീരികമർദനം നേരിടേണ്ടിവരുകയാണെന്നും പറയുന്നു. ഇവരിൽനിന്ന് അജ്മാൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏജന്റുമാർ പണവും വാങ്ങിയിരുന്നു.

യു.എ. ഇയിലെത്താനായി സന്ദർശക വിസയ്ക്കായി ഒരാൾക്ക് 10,000 രൂപാവീതം നാട്ടിലെ ഏജന്റിന് നൽകിയിരുന്നു. ചെലവായ മുഴുവൻ തുകയും തിരികെ ലഭിക്കാതെ ഇവരെ നാട്ടിലേക്ക് വിടില്ലെന്ന നിലപാടിലാണ് ഏജന്റുമാരെന്ന് സാമൂഹിക പ്രവർത്തകൻ മെഹ്‌റൂഫ് പറഞ്ഞു.

നാട്ടിൽ ജീവിക്കാൻ സാഹചര്യമോ താമസിക്കാൻ വീടോ ഇല്ലാത്തതിനാൽ ജോലിവാഗ്ദാനത്തിൽ വീണുപോയതാണെന്നാണ് സ്ത്രീകൾ പറയുന്നത്. അജ്മാനിലെ താമസയിടത്തിൽ മലയാളികളടക്കം വേറെയും സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

റിപ്പോർട്ടർ,
രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: 7733...

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...
WP2Social Auto Publish Powered By : XYZScripts.com
error: