17.1 C
New York
Thursday, October 28, 2021
Home Health തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാം

തൈറോയ്ഡ് പ്രശ്നങ്ങൾ തിരിച്ചറിയാം

✍ലാൽ കിഷോർ .

ഇന്ത്യയിൽ നിലവിൽ 42 ദശലക്ഷം ആളുകൾ തൈറോയ്ഡ് രോഗങ്ങളാൽ ഓരോ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.
മുതിർന്നവരിൽ പത്തിൽ ഒരാളിൽ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ കണ്ടുവരുന്നു. പുരുഷന്മാരേക്കാൾ മൂന്നിരട്ടി സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്.

ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിലൂടെ ഒരാൾ കടന്ന് പോകുമ്പോളും, ബാധിച്ചവരിൽ മൂന്നിലൊന്ന് പേരും ഈ അവസ്ഥ മുൻപ് തിരിച്ചറിയുന്നില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മറ്റ് ഏതെങ്കിലും ഒരു അസുഖവുമായി ഡോക്ടറിനെ സമീപിക്കുമ്പോൾ മാത്രമാണ് രോഗനിർണയത്തിലൂടെ തൈറോയ്ഡ് സംബന്ധിച്ച തകരാറുകൾ മനസ്സിലാകുന്നത്. ഇത് സൂചിപ്പിക്കുന്നത് ജനസംഖ്യയുടെ ഗണ്യമായ ശതമാനം തൈറോയ്ഡ് തകരാറുകൾ മൂലം ആവശ്യമായ ചികിത്സ തേടുന്നില്ലെന്നാണ്.

തൈറോയ്ഡ് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാൻ തൈറോയ്ഡിനെ കുറിച്ചുള്ള അറിവുകൾ നമ്മളെ കൂടുതൽ സഹായിക്കും. എല്ലാ വർഷവും ജനുവരിയി മാസം തൈറോയ്ഡ് അവബോധ മാസമായി അറിയപ്പെടുന്നു. ഈ രോഗത്തിന് എതിരേയുള്ള പ്രതിരോധം, ചികിത്സ എന്നിവ വർധിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.

നമ്മുടെ കോളർ‌ ബോണിന് തൊട്ട് മുകളിലായി വിൻ‌ഡ് പൈപ്പിന് മുന്നിലായി കഴുത്തിലെ ആദംസ് ആപ്പിളിന് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ബട്ടർഫ്ലൈ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്.

ശരീരത്തിലെ ഓരോ കോശങ്ങളും മെറ്റമൊബിസം നിയന്ത്രിക്കുന്നതിന് തൈറോയ്ഡ് ഹോർമോണിനെ ആശ്രയിക്കുന്നു. ശ്വസനം, ഹൃദയമിടിപ്പ്, ശരീരഭാരം, പേശികളുടെ ശക്തി, കൊളസ്ട്രോൾ, ശരീര താപനില എന്നിവ നിയന്ത്രിക്കൽ പോലുള്ള പ്രധാന പ്രവർത്തനങ്ങൾ ഈ ഗ്രന്ഥി നിയന്ത്രിക്കുന്നു. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന എൻഡോക്രൈൻ സിസ്റ്റത്തിന്റെ ഭാഗമായാണ് ഈ ഗ്രന്ഥി പ്രവർത്തിക്കുന്നത്.

ഭക്ഷണങ്ങളിൽ കാണപ്പെടുന്ന അയഡിൻ തൈറോയ്ഡ് ഹോർമോണുകളായി { Thyroxine(T4), Thyriiodothyronine(T4) }
പരിവർത്തനം ചെയ്യുക എന്നതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം. T3, T4 എന്നിവ രക്തത്തിലൂടെ പുറത്തുവിടുകയും ശരീരത്തിലുടനീളം കൊണ്ടുപോകുകയും ചെയ്യുന്നു.
അവിടെ അവ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിലൂടെ ഓക്സിജനേയും കലോറിയേയും ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു.

തൈറോയ്ഡ് അമിതമോ പ്രവർത്തനരഹിതമോ ആകാം.
രണ്ട് അവസ്ഥകളും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നിവയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന
രണ്ട് തൈറോയ്ഡ് രോഗങ്ങൾ.

ചികിത്സിച്ചില്ലെങ്കിൽ തൈറോയ്ഡ് സംബദ്ധമായ വ്യതിയാനങ്ങൾ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ സങ്കീർണതകൾ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.
സ്ത്രീകളിൽ ആർത്തവ സംബദ്ധമായ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നു. തൈറോയ്ഡ് പ്രവർത്തനത്തിൽ വ്യതിയാനം ഉണ്ടെങ്കിൽ ഗർഭധാരണം നടക്കാതിരിക്കാനും, മാസമുറയിൽ വിത്യാസം വരാനും, ഗർഭധാരണത്തിന് ശേഷം ഗർഭം അലസി പോകാനുള്ള സാധ്യതകളും കൂടുതലാണ്.

ഗർഭിണികളായ സ്ത്രീകളിൽ തൈറോയ്ഡ് ഹോർമോൺ നില ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ അത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.

കുട്ടികളുടെ ബ്രെയിൻ ഡെവലപ്‌മെന്റ് ഏറ്റവും കൂടുതലായി നടക്കുന്നത് മൂന്ന് അല്ലെങ്കിൽ നാല് വയസ്സ് വരെയാണ്,
ഈ സമയത്ത് ഏതെങ്കിലും കാരണം കൊണ്ട് തൈറോയ്ഡ് ഹോർമോൺ ലെവൽ കുറഞ്ഞു വന്നാൽ ആ കുട്ടിക്ക് ബുദ്ധിമാന്ദ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇന്ന് എല്ലാ ഹോസ്പിറ്റലുകളിലും കുട്ടി ജനിക്കുന്ന സമയത്ത് തന്നെ തൈറോയ്ഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്.

കുട്ടികളിൽ വളർച്ചയുടെ പ്രശ്നങ്ങൾ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും തൈറോയ്ഡ് ടെസ്റ്റ് ചെയ്തിരിക്കണം. എത്ര നേരത്തേ കണ്ടു പിടിക്കുന്നോ അത്രയും നന്നായി ചികിത്സ നൽകി കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയും.

പ്രമേഹത്തെപ്പോലെ, മിക്ക തൈറോയ്ഡ് തകരാറുകൾക്കും സ്ഥിരമായ ഒരു ചികിത്സയില്ല.പക്ഷേ മരുന്നുകളും കൃത്യമായ ചികിത്സയും ഉപയോഗിച്ച് തൈറോയ്ഡ് തകരാറുകൾ നിയന്ത്രിക്കാനും ആളുകൾക്ക് സാധാരണ ജീവിതം നയിക്കാനും കഴിയും.

തൈറോയ്ഡ് സംബന്ധിച്ച പ്രശ്നങ്ങൾ ശരിയായ സമയത്ത് ടെസ്റ്റുകൾ നടത്തി കണ്ടു പിടിച്ച് അതിന് വേണ്ട ചികിത്സകൾ സ്വീകരിച്ചാൽ ഈ അവസ്ഥയെ നന്നായി നിയന്ത്രിക്കാൻ നമുക്ക് സാധിക്കും.

T3,T4,TSH എന്നീ ടെസ്റ്റുകളിലൂടെ തൈറോയ്ഡ് പ്രവർത്തനം ശരിയാണോ എന്ന് മനസ്സിലാക്കാനുള്ള പരിശോധനയാണ് ആദ്യം ചെയ്യേണ്ടത്.

തലച്ചോറിലെ രണ്ട് ഗ്രന്ഥികളായ ഹൈപ്പോതലാമസും, പിറ്റ്യൂട്ടറിയും നടത്തുന്ന ആശയവിനിമയത്തിലൂടെയാണ്
T3,T4 ഹോർമോൺ ലെവലുകൾ ശരീരത്തിൽ കൂടുതലോ കുറവോ ആകാതെ ഒരു ബാലൻസിൽ നില നിർത്തുന്നത്.

തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) ന്റെ പ്രവർത്തനം എങ്ങനെയാണെന്നും, TSH ടെസ്റ്റ് നടത്തുന്നതിലൂടെ തൈറോയ്ഡ് പ്രവർത്തനം എങ്ങനെയാണ് തിരിച്ചറിയുന്നതെന്നും നമുക്ക് നോക്കാം.

പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് തൈറോയ്ഡിനെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ നിർമ്മിക്കുന്നത് TSH (Thyroid Stimulating Hormone). തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനം നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ജോലി.

രക്തത്തിലെ TSH ന്റെ അളവ് പരിശോധിക്കുന്ന വളരെ ലളിതമായ ഒരു ബ്ലഡ് ടെസ്റ്റിലൂടെ തൈറോയ്ഡിന്റെ പ്രവർത്തനം നമുക്ക് തിരിച്ചറിയാൻ സാധിക്കും.

തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി TSH പുറത്തേക്ക് പുറപ്പെടുവിക്കുന്നില്ല, തന്മൂലം രക്തത്തിൽ TSH ന്റെ അളവ് കുറവായിരിക്കും. രക്തത്തിൽ TSH ന്റെ അളവ് കുറവ് ആയിരിക്കുന്ന അവസ്ഥയെയാണ് ഹൈപ്പർതൈറോയ്ഡിസം എന്ന് വിളിക്കുന്നത്.

തൈറോയ്ഡിന്റെ പ്രവർത്തനം നിലയ്ക്കുകയോ ഉൽപ്പാദനം കുറയുകയോ ചെയ്താൽ, തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നതിനായി പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് TSH കൂടുതലായി പുറപ്പെടുവിക്കേണ്ടി വരുന്നു. തന്മൂലം രക്തത്തിൽ TSH ന്റെ അളവ് കൂടുന്നു. രക്തത്തിൽ TSH ന്റെ അളവ് കൂടുന്ന അവസ്ഥയെയാണ് ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുന്നത്.

ഹൈപ്പർതൈറോയ്ഡിസവും, ഹൈപ്പോതൈറോയ്ഡിസവും പലരിലും കൺഫ്യൂഷ്യൻ ഉളവാക്കുന്ന ഒന്നാണ്.
അതുപോലെ തന്നെ ഇവയുടെ ലക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും ചിലരിൽ മാറിമറിഞ്ഞും വരുന്നതായി കാണാം.

Hyperthyroidism

Common signs and symptoms of Hyperthyroidism include:

Hand tremor

Weight loss

Nervousness

Fast heart rate

Trouble sleeping

Brittle skin

Muscle weakness

Irritability

Weaker or less frequent periods

Hypothyroidism

Common Signs and symptoms of Hypothyroidism include:

Constipation

Fatigue

Cold sensitivity

Weight gain

Dry skin

Forgetfulness

തൈറോയ്ഡിൽ ചെറിയ മുഴകൾ വരുന്നതും ഒരു അസുഖമാണ്. തൈറോയ്ഡിന്റെ പ്രവർത്തനത്തോടൊപ്പം അതിന്റെ ഘടനയും ശരിയായിരിക്കണം. തൈറോയ്ഡ് ഘടന മനസ്സിലാക്കുന്നതിന് വേണ്ടി അൾട്രാസൗണ്ട് സ്കാൻ ടെസ്റ്റുകൾ ചെയ്യേണ്ടേതാണ്. ഗ്രന്ഥിയുടെ വലിപ്പം, മുഴകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. മറ്റുള്ള ടെസ്റ്റുകൾ ആവശ്യകതയ്ക്ക് അനുസരിച്ച് മാത്രം ചെയ്താൽ മതി.

Nuclear Medicine Test
Antibodies Test
Thyroglobulin Test

മുഴകൾ ക്യാൻസർ ആകാൻ സാധ്യതയുണ്ടോ എന്നറിയാൻ Fine Needle Aspiration Cytology (FNAC) എന്ന ടെസ്റ്റ് ചെയ്യാറുണ്ട്.

✍ലാൽ കിഷോർ .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: