17.1 C
New York
Thursday, August 11, 2022
Home US News തേനീച്ചകളുടെ കൂട്ടായ ആക്രമണം: ടെക്‌സസില്‍ എഴുപതുകാരന് ദാരുണ അന്ത്യം

തേനീച്ചകളുടെ കൂട്ടായ ആക്രമണം: ടെക്‌സസില്‍ എഴുപതുകാരന് ദാരുണ അന്ത്യം

റിപ്പോർട്ട്: പി പി ചെറിയാൻ

ടെക്‌സസ്: സ്വന്തം വീടിന്റെ യാര്‍ഡില്‍ പുല്ലു വെട്ടികൊണ്ടിരുന്ന ടെക്‌സസിലുള്ള 70 വയസ്സുകാരന് തേനീച്ചകളുടെ കുത്തേറ്റു ദാരുണ അന്ത്യം.

ബ്രക്കന്‍ ബ്രിഡ്ജില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം . തോമസ് ഹിക്‌സ് എന്ന എഴുപതുകാരന്‍ വീടിനു പുറകിലുള്ള പുല്ലു വെട്ടുന്നത് കണ്ടാണ് ഭാര്യ കടയിലേക്ക് പോയത് തിരിച്ചു വരുമ്പോള്‍ തേനീച്ചകള്‍ പൊതിഞ്ഞു നിലത്തു വീണു കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത് . ഉടനെ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഒരു മണിക്കൂറോളം ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു .

ഇതിനിടയില്‍ സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സും ലോക്കല്‍ തേനീച്ച വളര്‍ത്തുന്നവരും തേനീച്ചകളെ പുകച്ചു ഓടിച്ചുവെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു .

ഭാര്യ സോണി ഹിക്സിനും തേനീച്ച കുത്തേറ്റുവെങ്കിലും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു .

മരണകാരണം പിന്നീട് അധികൃതര്‍ വ്യക്തമാക്കി , തേനീച്ചകള്‍ കൂട്ടായി ആക്രമിച്ചുവെങ്കിലും ഹൃദയ സ്തംഭനമാണ് മരണത്തിന് കാരണമായതെന്ന് ഇവര്‍ വിശദീകരിച്ചു

യാഡില്‍ നിന്നിരുന്ന മരത്തിന്റെ ഉള്ളിലായിരുന്നു തേനീച്ചകള്‍ കൂടു വച്ചിരുന്നത് . അഗ്‌നിശമന സേനാംഗങ്ങള്‍ പിന്നീട് പ്രത്യേക തരം പുക ഉപയോഗിച്ച് തേനീച്ചകളെ മുഴുവന്‍ കൊന്നു കളഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: