17.1 C
New York
Wednesday, June 29, 2022
Home Cinema തെൻമെർക്ക് പരുവകാട്ട്റു. വിജയ് സേതുപതി ചിത്രം കേരളത്തിൽ.

തെൻമെർക്ക് പരുവകാട്ട്റു. വിജയ് സേതുപതി ചിത്രം കേരളത്തിൽ.

റിപ്പോർട്ട്: അയ്മനം സാജൻ – സിനിമ പി.ആർ.ഓ

ദേശീയ പുരസ്ക്കാരങ്ങൾ നേടിയ വിജയ് സേതുപതിയുടെ തെൻമെർക്ക് പരുവ കാട്ട്റു എന്ന ചിത്രം മാർച്ച് ആദ്യം കേരളത്തിൽ റിലീസ് ചെയ്യുന്നു. റോസിക എൻ്റർപ്രൈസസിനു വേണ്ടി ഷിബു ഐസക് നിർമ്മിക്കുന്ന ചിത്രം സീനു രാമസ്വാമി സംവിധാനം ചെയ്യുന്നു.എച്ച്.ആർ.ഫിലിംസ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും. നല്ല സിനിമ, മികച്ച ഗാനം, നല്ല സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് എന്നീ ദേശീയ പുരസ്ക്കാരങ്ങളാണ് ചിത്രം നേടിയത്.

ഗ്രാമീണ സുന്ദരി. പക്ഷേ, രാത്രി പശുവിനെ മോഷണമാണ് തൊഴിൽ. കുടുംബത്തിൻ്റെ പിന്തുണയോടെയാണ് പെൺകുട്ടി ഈ തൊഴിൽ ചെയ്യുന്നത്. നാട്ടുകാർ കള്ളനെ കൊണ്ട് ഗതികെട്ടു. നാട്ടുകാർ പതിയിരുന്ന് കള്ളനെ പൊക്കാൻ പദ്ധതിയിട്ടു. പക്ഷേ, കള്ളൻ്റ പൊടിപോലും കിട്ടിയില്ല. ഒടുവിൽ നാട്ടിലെ തൻ്റേടിയായ ആൺപുലി (വിജയ് സേതുപതി ) തന്നെ കള്ളനെ പിടിക്കാൻ രംഗത്തിറങ്ങി.ഒരു രാത്രി കൊണ്ട് തന്നെ അവൻ കള്ളനെ പൊക്കി.

കള്ളൻ്റെ കയ്യിലാണ് ആദ്യം പിടി വീണത്. കുപ്പിവളകൾ പൊട്ടിച്ചിതറി. പെൺകുട്ടിയാണ് കള്ളനെന്ന് അവന് പിടികിട്ടി. പെൺകുട്ടിയെ രാത്രിയുടെ മറവിൽ ഒന്ന് കാണുകയും ചെയ്തു.പെട്ടെന്ന് അവൻ പിടിവിട്ടു. കള്ളൻ ഓടി ഒളിച്ചു. പോലീസുകാർ അവനോട് കള്ളനെക്കുറിച്ച് അന്വേഷിച്ചു.ഒരു പെൺകുട്ടിയാണ് കള്ളനെന്ന് അവൻ പറഞ്ഞില്ല. അതിന് കാരണമുണ്ടായിരുന്നു. ആദ്യ ദർശനത്തിൽ തന്നെ പെൺകുട്ടിയോട് അവന് പ്രണയം തോന്നിത്തുടങ്ങിയിരുന്നു.

വ്യത്യസ്തമായ കഥയും, അവതരണവും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ ചിത്രമാണിത്.വിജയ് സേതുപതി ശക്തമായ അഭിനയം കൊണ്ട് തിളങ്ങിയ ചിത്രമാണിത്.

റോസിക എൻ്റർപ്രൈസസിനു വേണ്ടി ഷിബു ഐസക് നിർമ്മിക്കുന്ന തെൻ മെർക്ക് പരുവകാട്ട്റു എന്ന ചിത്രം സീനുരാമസ്വാമി സംവിധാനം ചെയ്യുന്നു.ഗാനങ്ങൾ – വൈരമുത്തു, സംഗീതം – എൻ.ആർ.രഘുനാഥൻ, ആലാപനം -ഉണ്ണി മേനോൻ ,ശ്വേതാ മോഹൻ, വിജയ് പ്രകാശ്, ശങ്കർ മഹാദേവൻ ,ശ്രേയാ ഘോഷാൽ,ഹരണ്യ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – എച്ച്.ആർ.ഫിലിംസ്.

വിജയ് സേതുപതി, ശരണ്യ പൊൻമനം, വസുദ്ധര, ചൈത്ര എന്നിവർ അഭിനയിക്കുന്നു.

           അയ്മനം സാജൻ
Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: