17.1 C
New York
Thursday, August 18, 2022
Home US News തെരുവില്‍ കഴിയുന്നവരുടെ പ്രായം കൂടുന്നു, രോഗങ്ങളും

തെരുവില്‍ കഴിയുന്നവരുടെ പ്രായം കൂടുന്നു, രോഗങ്ങളും

റിപ്പോർട്ട്: എബ്രഹാം തോമസ്, ഡാളസ്

ഡാളസ്: നഗരത്തിലെ ഭവനരഹിതരായവരില്‍ ഗൗരവമായി രോഗബാധിതരും ഉടനടി ഹോസ്പിറ്റൽ ശുശ്രൂഷ ആവശ്യമായവരും 10% ഉണ്ടെന്ന് പുതിയ സര്‍വേ കണ്ടെത്തി. ഔവര്‍ കാളിംഗ് ഹോംലെസ് മിനിസ്ട്രി എന്ന ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വെയ്ന്‍ വാക്കറാണ് വിവരം നല്‍കിയത്. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയ സോഷ്യല്‍ പോളിസി പ്രൊഫസര്‍ ഡെനീസ് പികുല്‍ഹേന്‍ പറയുന്നത് യു.എസിലെ ഭവനരഹിതരായവരില്‍ 35% വും 55 വയസിന് മുകളില്‍ പ്രായമുള്ളവരും പാലിയേറ്റീവ് കെയര്‍ ആവശ്യം ഉള്ളവരുമാണെന്നാണ്.

ആഘാതമേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജനവിഭാഗമാണിത്. ഭവനരഹിതരായവര്‍ വളരെവേഗം പ്രായാധിക്യം ബാധിച്ചവരും രോഗബാധിതരുമാണ്. ഒരു മഹാമാരിപോലെ ഇവര്‍ നേരിടുന്ന ഭവനരാഹിത്യവും ഇവരെ വളരെ വേഗം ആപത്തുകളിലേയ്ക്ക് തള്ളി വിടുകയാണ്. ഭവനരഹിതരായവരുടെ കൃത്യമായ വിവരം ലഭ്യമല്ല. ഹോംലെസ് സെന്‍സസുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ ടാബുലേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരുടെ സംഖ്യയും പ്രായവും വര്‍ധിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 2019 ല്‍ ഡാലസ്, കൊളിന്‍കൊണ്ടികളിലെ ഭവനരഹിതരുടെ സംഖ്യ മുൻവർഷത്തെ അപേക്ഷിച്ച് 9% വര്‍ധിച്ചു. ഷെല്‍ട്ടര്‍ ഇല്ലാത്തവര്‍ 8% വര്‍ധിച്ചു.

2019 ലെ മെട്രോ ഡാലസ് അലയന്‍സ് റിപ്പോര്‍ട്ട് അണ്‍ഷെല്‍ട്ടേര്‍ഡ് ഹോംലെസ് ആളുകളെ ഏഴ് ഏജ് ഗ്രൂപ്പുകളായി തരംതിരിച്ചു. ഏറ്റവും വലിയ ഗ്രൂപ്പ് 45-54 പ്രായം ഉള്ളവരാണ്. 45 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍ ഉള്‍പ്പെടുന്ന മൂന്ന് മൂന്ന് ഗ്രൂപ്പുകളില്‍ 44 ലും അതില്‍ കുറവും പ്രായമുള്ളവരുടെ മൂന്ന് ഗ്രൂപ്പുകളില്‍ ഉള്ളവരെക്കാള്‍ കുറവാണ്. വാക്കറുടെ വിശകലനം അനുസരിച്ച് ഔവര്‍കാളിംഗ് സേവനം നല്‍കുന്ന ആളുകളില്‍ 52% 50 വയസോ അതില്‍ കൂടുതലോ പ്രായം ഉള്ളവരാണ്. ഇവരില്‍ പലരും രോഗാതുരരാണ്. ചിലര്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് വാക്കര്‍ പറഞ്ഞു.

ടെക്‌സസിലെ അതിരൂക്ഷമായ ശൈത്യം ഒന്നടങ്ങിയതിന് ശേഷം ഒരു പ്രഭാതത്തില്‍ ഭവനരഹിതരായവരെ തേടി ഒരു സംഘം ഡാലസിലെ കേ ബെയ്‌ലി ഹച്ചിസണ്‍ സെന്ററിലെത്തി. ആദ്യം കണ്ടത് മൂന്ന് കറുത്തവര്‍ഗക്കാരെ ആയിരുന്നു. മൂവരും 55 വയസ് കഴിഞ്ഞവര്‍. ആദ്യം സമീപിച്ച ആളിന് സംസാരിക്കുവാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. മറ്റ് രണ്ടുപേരില്‍ ഒരാള്‍ താന്‍ നേരില്‍ തെരുവില്‍ ഒരു മരണം കണ്ടിട്ടില്ലെന്ന പറഞ്ഞു. എന്നാല്‍ തെരുവില്‍ മരിച്ചവരെകുറിച്ച് കേട്ടിട്ടുണ്ടെന്ന് പറഞ്ഞു. നാല് ദിവസം മുമ്പ് മാര്‍ട്ടിന്‍ ലൂതര്‍കിംഗ് ജൂനിയര്‍ ബുള്‍ വാര്‍ഡില്‍ ഒരു മൃതദേഹം കണ്ട വാര്‍ത്തയെ കുറിച്ച് പറഞ്ഞു. മൂന്നാമന്‍ ജെയിംസ് മാഡിസണ്‍ ഹൈസ്‌ക്കൂളില്‍ പഠിച്ചതാണ്. രണ്ടു തവണ മൃതശരീരങ്ങള്‍ കണ്ടതായി പറഞ്ഞു. ഡാലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിക്കുന്ന കാളുകള്‍ എത്രയെണ്ണം മരണം റിപ്പോര്‍ട്ട് ചെയ്യാറുണ്ട് എന്ന് അവര്‍ പറഞ്ഞില്ല. ഡാലസ് കൗണ്ടിയിലെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ സ്റ്റീവന്‍ കര്‍ട്ട്‌സ് തങ്ങള്‍ പതിവായി ഭവനരഹിതരുടെ മൃതശരീരങ്ങള്‍ കണ്ടെത്താറുണ്ടെന്ന് പറഞ്ഞു. പലപ്പോഴും ആഴ്ചയില്‍ പല തവണ. ഇവരില്‍ എത്രപേര്‍ യഥാര്‍ത്ഥത്തില്‍ ഭവനരഹിതരായിരുന്നു എന്ന് വ്യക്തമല്ല.

2020 ല്‍ കൗ്ണ്ടി 113 പോസ്റ്റ് മോര്‍ട്ടങ്ങള്‍ ഭവനരഹിതരാണെന്ന് വിശ്വസിക്കുന്നവരുടെ ശരീരങ്ങളില്‍ നടത്തി. ഇവരില്‍ 36% 60 വയസ് കഴിഞ്ഞവരായിരുന്നു. എന്നാല്‍ എല്ലാ ഭവനരഹിതരുടെയും മരണത്തില്‍ ഓട്ടോപ്‌സി നടത്താറില്ല.

തീരെ പ്രതീക്ഷിക്കാത്ത, അനൗദ്യോഗികമായ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഭവനരഹിതരായവരുടെ മരണത്തെകുറിച്ച് കൃത്യമായി അറിയാന്‍ കഴിയുക. ഫസ്റ്റ് പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിന്റെ ഹോംലെസ് മിനിസ്ട്രി, സ്റ്റൂ പോര്‍ട്ടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രെന്‍ഡ എവിംഗ്‌സ്‌നിറ്റ്‌സറും സ്റ്റാഫും തങ്ങള്‍ സേവനം നല്‍കിയ, മരിച്ചുപോയവര്‍ക്ക് ഒരു ആനുവൽ മെമ്മോറിയല്‍ സര്‍വീസ് ഓൾ സെയിന്റ്‌സ് ഡേയോട് അടുത്ത ദിവസങ്ങളില്‍ നടത്താറുണ്ട്. ഇരുപതോ മുപ്പതോ പേരുകള്‍ വായിക്കുകയും പാട്ടുകള്‍ പാടുകയും ചെയ്യും. 2018 ല്‍ സ്റ്റ്യൂപോട്ട് ഒരു ഇന്റര്‍ഫെയ്ത്ത് പരിപാടി സംഘടിപ്പിച്ചു. നഗരത്തിലെ മറ്റ് ഭവനരഹിതരുടെ സേവനങ്ങള്‍ ഏകോപിപ്പിച്ചു. ആ വര്‍ഷം മരിച്ചവരുടെ പേരുകള്‍ 250 ആയി.

2019 ഹോംലെസ് സെന്‍സസ് ഡാലസ്, കൊളിന്‍ കൗണ്ടികളില്‍ 4,538 ഭവനരഹിതര്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ആളുകള്‍ ഭവനരഹിതരാവുകയും ഭവനങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് ഇടയ്ക്കിടെ സംഭവിക്കാറുള്ളതിനാല്‍ കൃത്യമായ സംഖ്യ കണ്ടെത്താന്‍ പ്രയാസമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 10,000 ആകുമെന്ന് ഓസ്റ്റഇന്‍ സ്ട്രീറ്റ് സെന്ററിലെ സി.ഇ.ഒ ഡാനിയേല്‍ റോബി പറയുന്നു. ഡാലസിലെ ഭവനരഹിതരുടെ മരണത്തെകുറിച്ച് പഠനം ഒന്നും നടത്തിയിട്ടില്ല.

പഠനം നടത്തിയ രണ്ട് നഗരങ്ങളാണ് ലോസ് ആഞ്ചലസും ബോസ്റ്റണും, ലോസ് ആഞ്ചലസില്‍ ഭവനരഹിതരായവരുടെ മരണം സംഭവിക്കുന്നത് ഹാര്‍ട്ട് ഡിസീസ്(22%), ഡ്രഗ്/ ആല്‍ക്കഹോള്‍ ഓവര്‍ഡോസ്(21%), ട്രാന്‍സ്‌പൊര്‍ട്ടേഷന്‍ ഇഞ്ചുറി(49%) ഈ വിഭാഗങ്ങളിലാണ് ബോസ്റ്റണ്‍ ഡ്രഗ് ഓവര്‍ഡോസ്-16.8 % കാന്‍സര്‍-15.8% ഹാര്‍ട്ട്ഡിസീസിന്-15.6% എന്നീ വിഭാഗങ്ങളില്‍ മരണകാരണം റിപ്പോര്‍ട്ട് ചെയ്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: