17.1 C
New York
Sunday, October 2, 2022
Home US News തൂവെള്ള പട്ടുവിരിച്ച് ഡാലസ്; റെക്കോര്‍ഡ് അതിശൈത്യം

തൂവെള്ള പട്ടുവിരിച്ച് ഡാലസ്; റെക്കോര്‍ഡ് അതിശൈത്യം

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ഡാലസ്: ഞായറാഴ്ച രാവിലെ 5 മണിയോടെ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ ശക്തിപ്പെട്ടതോടെ ഡാലസ് – ഫോര്‍ട്ട്‌വര്‍ത്ത് റോഡുകളും പരിസരങ്ങളും തൂവെള്ള പട്ടുവിരിച്ച പ്രതീതി ജനിപ്പിച്ചു. നാമമാത്രമായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന ദേവാലയങ്ങള്‍ മുഴുവനും ഈ പ്രദേശത്ത് അടച്ചിട്ടു. രാവിലെ റോഡുകളെല്ലാം വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടച്ചിട്ടു. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല.

ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തിലെ നൂറുകണക്കിനു വിമാനങ്ങള്‍ റദ്ദ് ചെയ്തു. വൈകിട്ടും മഞ്ഞുവീഴ്ച തുടര്‍ന്നതിനിടെ ഡാലസില്‍ വളരെ ചുരുക്കമായി ലഭിച്ചിരുന്ന മഞ്ഞുവീഴ്ച കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ആഘോഷിച്ചു. സ്‌നോമാന്‍ ഉണ്ടാകുന്നതിനും മഞ്ഞില്‍ ഓടിക്കളിക്കുന്നതിനും കുട്ടികള്‍ മാതാപിതാക്കളോടൊപ്പം പുറത്തിറങ്ങിയത് അപൂര്‍വ്വ കാഴ്ചയായിരുന്നു.

വൈകുന്നേരം ഏകദേശം നാലിഞ്ചു കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ പെട്ടെന്ന് താപനില കുത്തനെ താഴേക്കു പതിച്ചു. ഞായറാഴ്ച രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും, രാവിലെ ഏകദേശം 6 ഇഞ്ചു കനത്തില്‍ മഞ്ഞു കൂടികിടക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ജോലിക്കു പോകേണ്ട പലരും അവധിക്ക് അപേക്ഷിച്ചു. ജീവനക്കാരെ കൊണ്ടു വരുന്നതിന് പല ആശുപത്രികളും വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ മഞ്ഞുവീഴ്ച കുറയുമെന്നും, എന്നാല്‍ റോഡില്‍ നിന്നും മഞ്ഞു നീങ്ങി പോകുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: