(റിപ്പോർട്ട്: പി.പി. ചെറിയാൻ)
ഡാളസ്: ഡാളസ് കൗണ്ടിയില്‍ തുടര്‍ച്ചയായ മൂന്നാം വാരത്തിലും കോവിഡ് മരണനിരക്ക് വര്‍ധിക്കുന്നു. വെള്ളിയാഴ്ച മാത്രം കൗണ്ടിയില്‍ 42 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1424 ആയി. കൗണ്ടിയില്‍ മരണനിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നതായി കൗണ്ടി ജഡ്ജി ജങ്കിന്‍സ് പറഞ്ഞു.
അമ്പത് വയസിനു മുകളിലുള്ള ഗാര്‍ലന്റ്, മസ്‌കിറ്റ്, റോലറ്റ്, കരോള്‍ട്ടണ്‍, കോപ്പല്‍, ഡെക്കോട്ട, സണ്ണിവെയ്ല്‍ സിറ്റികളിലുള്ളവരാണ് വെള്ളിയാഴ്ച മരിച്ചത്. ഈ സിറ്റികളില്‍ രണ്ടു പേര്‍ മരിച്ചപ്പോള്‍ റിച്ചാര്‍ഡ്‌സണില്‍ നാലും, ഗ്രാന്റ് പ്രിറേറി, ഇര്‍വിംഗ്, ലങ്കാസ്റ്റാര്‍ എന്നീ സിറ്റികളില്‍ മൂന്നു പേര്‍ വീതവുമാണ് മരിച്ചത്. ഈയാഴ്ചയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 218 ആയി ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച 183 മരണവും സംഭവിച്ചു.
ഇന്ന് 832 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 16-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. അതേസമയം ഡാളസ് കൗണ്ടിയില്‍ 37,000 പേര്‍ക്ക് കഴിഞ്ഞ നാല് ആഴ്ചകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നു ജഡ്ജി അറിയിച്ചു.
