ചെന്നൈ: രാമേശ്വരം ലക്ഷ്യമാക്കി ആയുധങ്ങളുമായി ഒരു ബോട്ട് നീങ്ങുന്നെന്ന കേന്ദ്ര ഇൻ്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാടിനെയും കേരളത്തിലെയും തീരെ മേഖലകളിൽ സുരക്ഷ ശക്തമാക്കി.
തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളിൽ ജാഗ്രതയോടെ പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു.
തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. അതേസമയം, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ അവൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നു തമിഴ്നാട് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദ ഭീഷണിയെ തുടർന്ന് കേരള തീരത്തും സുരക്ഷ ശക്തമാക്കി.