17.1 C
New York
Monday, January 24, 2022
Home US News തിരുവല്ലയിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിന് ഐക്യദാര്‍ഢ്യവുമായി സുഹൃദ് സംഗമം

തിരുവല്ലയിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിന് ഐക്യദാര്‍ഢ്യവുമായി സുഹൃദ് സംഗമം

ഏബ്രഹാം ഈപ്പന്‍

ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കുഞ്ഞുകോശി പോളിനു കക്ഷിരാഷ്ട്രീയ ഭേദമന്യേ സൂം മീറ്റിംഗിലൂടെ നടത്തിയ സുഹൃദ് സംഗമം ശക്തമായ പിന്തുണ അറിയിച്ചു. അമേരിക്കയിലെയും കാനഡയിലും ഉള്ള തിരുവല്ലാ നിയോജകമണ്ഡലത്തിലുള്ള സുഹൃത്തുക്കളുടെ സംഗമത്തിന്ചുക്കാന്‍ പിടിച്ചത് ചിക്കാഗോയിലുള്ള പ്രവീണ്‍ തോമസ്സും, ന്യൂ യോര്‍ക്കില്‍ നിന്നും ഷോളി കുമ്പിളുവേലിയുമാണ്. റവ.ജേക്കബ് ചാക്കോ പ്രാരംഭപ്രാര്‍ത്ഥന നടത്തി. ആമുഖ പ്രസംഗം നടത്തിയ കേരള കോണ്ഗ്രസ് ഉന്നതാധികാരസമിതിയംഗം അപ്പുജോണ്‍ ജോസഫ് കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പണിതെന്ന് അഭിപ്രായപ്പെട്ടു. ഇടതുപക്ഷം വര്‍ഗീയ വാദികളുമായി കൂട്ട് ചേര്‍ന്ന് കേരളത്തെ നശിപ്പിക്കുകയാണ്. ചെറുപ്പക്കാരേ ഇതുപോലെ വഞ്ചിച്ച ഒരു സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്വജനപക്ഷപാതത്തിനു ഒരു മന്ത്രി തന്നെ രാജി വയ്‌ക്കേണ്ടിവന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കൊട്ടി ഘോഷിച്ചു നടത്തിയ കിറ്റുവിതരണം പോലും കറണ്ട് ചാര്‍ജ്ജും മറ്റു അനുബന്ധ ബില്ലുകളും മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടു നല്‍കുന്ന നക്കാപ്പിച്ചയാണെന്നും, ഈകബളിപ്പിക്കല്‍ പൊതുജനം തിരിച്ചറിയണമെന്നും അപ്പു ജോണ്‍ ജോസഫ്ഫ് കൂട്ടിച്ചേര്‍ത്തു.

യോഗംഉദ്ഘാടനംമുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍പ്രൊഫ. പി.ജെ കുര്യന്‍,കേരളത്തില്‍ ഒരുഭരണമാറ്റം അനിവാര്യമാണെന്നും കേരളത്തിലെ മിക്കവാറും എല്ലാ ജനങ്ങളും ഇതാഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. തിരുവല്ലയ്ക്കു ഏറ്റവും അനുയോജ്യനായ, അഴിമതി രഹിതനായ സ്ഥാനാര്‍ഥിയെയാണ് തിരുവല്ലയ്ക്കു കുഞ്ഞുകോശി പോളിലൂടെ ലഭിച്ചിരിക്കുന്നത്. ഈ ശ്രമം ഒരൂ സൂം മീറ്റിംഗില്‍ ഒതുക്കാതെ എല്ലാവരും നാട്ടില്‍ ബന്ധപ്പെട്ട് ആവശ്യമായ പ്രചാരണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

മറുപടി പ്രസംഗത്തില്‍ കുഞ്ഞുകോശിപോള്‍, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്നെപ്രതി തിരുവല്ലയിലെ ഒരു വക്തിയ്ക്കും, അഴിമതിയുടെയോ നിശ്ക്രിയത്വത്തിന്റെയോ പേരില്‍ തലകുനിയ്‌ക്കേണ്ടി വരില്ല എന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പറഞ്ഞു.തിരുവല്ല വികസന കാര്യത്തില്‍ ഇന്നും വളരെ പുറകിലാണ്. നമുക്ക് വളരെയധികം മുന്നേറെണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.

യു.ഡി.എഫ്. പത്തനംതിട്ട ജില്ല കണ്‍വീനറും, കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ വിക്ടര്‍. ടി. തോമസ്, തിരുവല്ല നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, മുന്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പന്‍,മുന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കോണ്ടൂര്‍, ഫോക്കാന പ്രസിഡന്റ്‌റ് ജോര്‍ജ്ജി വര്‍ഗീസ്, ഫോമ പ്രസിഡണ്ട് അനിയന്‍ ജോര്‍ജ്ജ്, മുന്‍ ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി.സി.മാത്യു, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ട്, ഡോ. മാമ്മന്‍ സി ജേക്കബ്, തോമസ് .ടി ഉ മ്മന്‍ , ഫൊക്കാന ട്രുസ്റ്റി ബോര്‍ഡംഗം ഏബ്രഹാം ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലി സ്വാഗതവും,ജെസ്സി റിന്‍സി നന്ദിപ്രകാശനവും നടത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: