17.1 C
New York
Saturday, August 13, 2022
Home US News തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷനുകൾക്ക് സഹായവുമായി വേൾഡ് മലയാളി കൗൺസിൽ കെയർ & ഷെയർ...

തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷനുകൾക്ക് സഹായവുമായി വേൾഡ് മലയാളി കൗൺസിൽ കെയർ & ഷെയർ പ്രോഗ്രാം .

വാർത്ത: അജു വാരിക്കാട്

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവരുടെ കെയർ ആൻഡ് ഷെയർ പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്റ്റേഷനുകൾക്ക് കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയറും സാനിറ്റൈസറും നൽകുന്നതിനുള്ള സംരംഭം ഏറ്റെടുത്തു.

ഇതിലൂടെ ഡ്യൂട്ടിയിൽ ആയിരിക്കുന്ന നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും കോവിഡ് പ്രതിരോധ സഹായകമാകുമെന്നാണ് കരുതുന്നത്. കോവിഡ് പ്രതിരോധ ഗിയറുകൾ ഇല്ലാത്തപ്പോൾ പോലും പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുൻനിര പോരാളികളായ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രതിരോധ ഗിയറുകൾ ആവശ്യമെന്ന് മനസ്സിലാക്കിയാണ് വേൾഡ് മലയാളി കൗൺസിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡൻറ് ശ്രീ സന്തോഷ് ജോർജ് കോർഡിനേറ്ററായി പ്രവർത്തിക്കുന്ന ഈ സംരംഭം ഈ വരുന്ന മെയ് മാസം ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം കാട്ടാക്കടയിൽ ഉള്ള ഡിവൈഎസ്പി ഓഫീസിൽ പോലീസ് സൂപ്രണ്ട് പി കെ , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിരോധ ജീവനുകൾ കൈമാറും.

കാട്ടാക്കട സ്റ്റേഷൻ, നെയ്യാർഡാം സ്റ്റേഷൻ, മലയിൻകീഴ് സ്റ്റേഷൻ, മാരനല്ലൂർ സ്റ്റേഷൻ, ആര്യങ്കോട് സ്റ്റേഷൻ, ആര്യനാട് സ്റ്റേഷൻ, വിളപ്പിൽശാല സ്റ്റേഷൻ, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ആണ് പ്രാഥമികമായി ഇതിൻറെ പ്രയോജനം ലഭിക്കുക.

അമേരിക്ക റീജിയൻ സാരഥികളായ ചെയർമാൻ ഫിലിപ്പ് തോമസ് പ്രസിഡൻറ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി ട്രഷറർ സെസിൽ ചെറിയാൻ വൈസ് പ്രസിഡണ്ടുമാരായ എൽദോ പീറ്റർ, ജോൺസൺ തലചെല്ലൂർ, സന്തോഷ് ജോർജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയർമാൻ ശാന്ത പിള്ള, ഫിലിപ്പ് മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റ് ഭാരവാഹികൾ ഇങ്ങനെ ഒരു സംരംഭം നടത്തുവാൻ സാധിച്ചത് സന്തോഷം പങ്കുവെച്ചു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി പ്രസിഡൻറ് ഗോപാലപിള്ള ജനറൽ സെക്രട്ടറി ഗ്രിഗറി മേഡയിൽ ട്രഷറർ തോമസ് അരുമഗുടി ഗ്ലോബൽ വീട്ടിൽ ജോൺമത്തായി പി സി മാത്യു വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി അസോസിയേഷൻ സെക്രട്ടറി റൊണാ തോമസ് എന്നിവർ അമേരിക്ക റിജിയന്റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു.
അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു..

വാർത്ത: അജു വാരിക്കാട്

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: