17.1 C
New York
Wednesday, August 10, 2022
Home Literature തിരുമുറിവ് 💔ഭാഗം 6

തിരുമുറിവ് 💔ഭാഗം 6

സംഗീത മോഹൻദാസ് ✍

സംഗീത മോഹൻദാസ് എഴുതുന്ന തുടർക്കഥ – “തിരുമുറിവ് “-ഭാഗം 6

മഴയേ കാത്തിരുന്നു കേഴുന്ന വേഴാമ്പലായ് ഗൗരിയുടെ മനസ്സും ആരുമറിയാതെ തേങ്ങുകയായിരുന്നു. എന്നും രാത്രി ഇരുട്ടിൽ അവൾ ജോയിയെക്കുറിച്ച് ഓർത്തു ആരും കേൾക്കാതെ തലയിണയിൽ മുഖമർത്തി കരയാറുണ്ടായിരുന്നു.ജോയ് പോയിട്ട് ഒരു മാസം കഴിഞ്ഞു. പോസ്റ്റ്‌മാൻ ഒരു എഴുത്ത് തനിക്കും തരുമെന്ന വിശ്വാസത്താൽ

എന്നും അവൾ വഴിയിലേക്ക് കണ്ണും നട്ടിരിക്കും. ‘ജോയ് മോനു സുഖം തന്നെയല്ലേ ‘എന്ന് രാധ ആലീസിനോട് തിരക്കുന്നത് കേൾക്കാനായി ഗൗരി എപ്പോഴും രാധയുടെ പിന്നാലെ കൂടും. ജോയ് പോയിട്ട് രണ്ടു മാസം ആകാറായി.

ഗൗരിക്ക് ആകെ ഒരു ഭയം ഉള്ളിൽ ഉണ്ടായി. ദിനം തോറും അത് കൂടിക്കൂടി വരുന്നു. ഇടയ്ക്കിടെ തലകറങ്ങുന്നതു പോലെ തോന്നി. ഒരു ദിവസം പശുവിനെ പുറത്തേക്കു അഴിച്ചു കെട്ടാൻ തൊഴുത്തിലേക്കു പോയ ഗൗരി അവിടെ ബോധമറ്റു വീഴുന്നു. ഇതു കണ്ട് ജോണിയുടെ ഭാര്യ ലില്ലി ഓടിച്ചെന്നു പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ലില്ലി തന്നെയാണ് കാറിൽ ഗൗരിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നത്. ഗൗരിയാകെ
പരവശയായിരിക്കുന്നത് കണ്ട് എന്തു പറ്റി എന്ന് ലില്ലി ചോദിച്ചു. “അറിയില്ല ചേച്ചി… കുറച്ചു ദിവസമായി ഇങ്ങനെ ആണ്.”ഗൗരി പറഞ്ഞു.

ഗൗരിയെ പരിശോധിച്ചു ഡോക്ടർ പറഞ്ഞത് കേട്ട് ലില്ലി തരിച്ചിരുന്നു പോയി. ഗൗരി രണ്ടു മാസം ഗർഭിണി ആണ്. ‘ഈശ്വരാ.. ഇവൾക്കിതെങ്ങിനെ.’.. തിരിച്ചു വണ്ടി ഓടിക്കുമ്പോൾ തന്റെ ബോധം പോകുമോ എന്നു വരെ ലില്ലി ഭയന്നു. വീട്ടിൽ എത്തിയപ്പോൾ ആലീസും രാധയും അവരുടെ അടുത്തേക്ക് ഓടി വന്നു. നിർവികാരയായി, ഒന്നും മിണ്ടാതെ തലകുമ്പിട്ടിരിക്കുന്ന ഗൗരിയോട് ഇറങ്ങി വരാൻ ലില്ലി പറഞ്ഞു. ഗൗരി കാറിൽ നിന്നും ഇറങ്ങി ഒരു പാവപോലെ നിന്നു. “എന്തു പറ്റി മോളേ… ഡോക്ടർ എന്തു പറഞ്ഞു “രാധ കണ്ണീരോടെ തിരക്കി. “പ്രഷർ കുറഞ്ഞതാണ്.. അവൾ വിശ്രമിക്കട്ടെ ചേച്ചി… അല്ലെങ്കിൽ ചേച്ചി അവളെ വീട്ടിൽ കൊണ്ടു പോയി കിടത്തു.”ലില്ലി രാധയോട് പറഞ്ഞു. രാധ ഗൗരിയെയും പിടിച്ചു പോകുമ്പോൾ ഗൗരി ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.അവർ പോയി കഴിഞ്ഞപ്പോൾ ലില്ലി ഈ കാര്യം ആലീസിനോട് പറഞ്ഞു. ആലീസ് ഇതു കേട്ട് സ്തംഭിച്ചിരുന്നു പോയി.” ഗൗരി അത്തരക്കാരി അല്ല മോളേ. അവൾ ആരോടും അമിതമായി സംസാരിക്കാറ് പോലും ഇല്ല “. ഇതുകേട്ട് ആലീസ് ലില്ലിയോട് പറഞ്ഞു. അപ്പോഴാണ് ജോയിയുടെ കാര്യങ്ങൾ ഗൗരി ഇടയ്ക്കിടെ തന്നോട് തിരക്കിയതും അവനെ പുകഴ്ത്തി സംസാരിച്ചതും ലില്ലിക്ക് ഓർമ്മ വന്നത്. പൊടുന്നനെ ഫോൺ ബെൽ കേട്ട് ലില്ലി പോയി അതെടുത്തു. മറുതലക്കൽ ജോയ് ആയിരുന്നു. അടുത്ത ദിവസം അവൻ പ്രണയിക്കുന്ന, വിവാഹം കഴിക്കാൻ തീരുമാനിച്ച റെയ്ചലുമായി നാട്ടിലേക്കു വരുന്ന കാര്യം പറയാൻ വിളിച്ചതായിരുന്നു. ഉടനെ ലില്ലി ഗൗരിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയ വിവരവും ഡോക്ടർ പറഞ്ഞ കാര്യവും ജോയിയോട് പറഞ്ഞു. ഇതുകേട്ട് കുറച്ചു സമയം നിശബ്ദനായി നിന്ന ജോയ് പിന്നേ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അതോടെ ലില്ലിക്ക് കാര്യം ഏതാണ്ട് മനസ്സിലായി. ബാക്കി ഗൗരിയുടെ വായിൽ നിന്നും കേൾക്കണം.അവൾ പറയുന്നതും, തന്റെ ഊഹവും ഒന്നായാൽ എന്തായിരിക്കും ഈ വീടിന്റെ അവസ്ഥ.അത് ഓർത്തപ്പോൾ തന്നെ ലില്ലി ഭയചകിതയായി.

സമയം നാലുമണി. “അമ്മച്ചി ഞാൻ ഗൗരിയെയൊന്നു കണ്ടേച്ചും വരാമേ…”ലില്ലി പറഞ്ഞത് കേട്ട് ആലീസ് സമ്മതം മൂളി. രണ്ടു ദിവസം കഴിഞ്ഞാൽ അതിനെ പെണ്ണ് കാണാൻ ആരാണ്ടോ വരുന്നെന്നു രാധ പറയുന്നത് കേട്ടു. അപ്പോഴേക്കും ഇതെല്ലാവരും അറിയുമ്പോൾ എന്താകും സ്ഥിതി… ഈശോയെ.. രക്ഷിക്കണേ… ആലീസ് മനമുരുകി പ്രാർത്ഥിച്ചു. സൂര്യൻ പകലിനെയും കൂട്ടി പടിഞ്ഞാറു നോക്കി നീങ്ങി തുടങ്ങിയിരുന്നു . മനസ്സിലെ ദുഃഖത്തിൻ അന്ധകാരം പോലെ ധരിത്രിയിലും കറുപ്പ് പടർത്താൻ ദിവാകരന് തിടുക്കമേറിയത് പോലെ തോന്നി.വയലിൻ വരമ്പിൽ മൂകരായി അവർ ഇരുന്നു. എന്തു ചോദിക്കുമെന്നറിയാതെ ലില്ലിയും എന്തു പറയുമെന്നറിയാതെ ഗൗരിയും എങ്ങോ മിഴിയൂന്നി ഇരിക്കാൻ തുടങ്ങിയിട്ട് സമയമേറെയായി. ഒടുവിൽ ലില്ലിയുടെ വാക്കുകൾ ആ മൗനത്തെ ഭേദിച്ചു കൊണ്ട് ഗൗരിയുടെ കാതുകളിൽ തുളഞ്ഞു കയറി . ആ ചോദ്യത്തിന്റെ ചൂടേറ്റ് ഗൗരിയുടെ കാതുകൾ പൊള്ളാൻ തുടങ്ങി. അതേ അതു തന്നെയാണ് ലില്ലി ചോദിച്ചത്….”ഇതിനുത്തരവാദി ആര് “… ചോദ്യം കേട്ട് നടുങ്ങിയ ഗൗരി തന്റെ മുന്നിൽ ഈ ഭൂമി രണ്ടായി പിളർന്നെങ്കിലെന്നു ആശിച്ചു പോയി. കൂടണയാൻ കൂട്ടമായ് പറക്കുന്ന പക്ഷികളും, ശോണിമ പരത്താൻ തുടങ്ങിയ സൂര്യനും, കാറ്റേറ്റ് ഉലയുന്ന നെൽക്കതിരുകളും ഒരു നിമിഷം ഗൗരിയുടെ ഉത്തരത്തിനായി കാതോർത്തു നിന്നു .

(തുടരും…. )

✍️സംഗീത

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: