17.1 C
New York
Wednesday, August 10, 2022
Home Literature തിരുമുറിവ് 💔……(തുടർക്കഥ)

തിരുമുറിവ് 💔……(തുടർക്കഥ)

മുപ്പതു വെള്ളിക്കാശിന് ഒറ്റു കൊടുത്ത യൂദാസുകൾ ഇന്നും അരങ്ങുവാഴുമ്പോൾ കുറ്റബോധത്തിന്റെ തീണ്ടലുകൾ ഇല്ലാതെ രക്‌തവയലുകളിൽ വിളവെടുപ്പ് നടക്കുന്നു.

സ്വന്തം ചോരയെപ്പോലും ഒറ്റിക്കൊടുക്കുമ്പോൾ അവനറിയുന്നില്ല പാപഫലത്തിന്റെ യാതന. മനുഷ്യ കർമ്മങ്ങളിൽ കയ്പുനീര് പുരളുമ്പോൾ
നോവിന്റെ തീച്ചൂള എരിയാൻ തുടങ്ങുന്നു. അതായിരുന്നു ഔസേപ്പച്ചന്റെ ജീവിതത്തിലും സംഭവിച്ചത്. മനുഷ്യ നന്മകൾ ഉയർത്തിപ്പിടിക്കുമ്പോൾ അതിനു വിലങ്ങുതടിയാകുന്ന മക്കൾ പിറക്കുമെന്ന് ഔസേപ്പച്ചൻ കരുതിയില്ല. അതിനാൽ ഔസേപ്പച്ചന്റെ ജീവിത സായാഹ്നങ്ങൾ മനസ്സിൽ രക്‌തമൊലിക്കുന്ന മുറിപ്പാടുകൾ നിറഞ്ഞതായിരുന്നു. നിങ്ങൾ ആലോചിക്കുന്നില്ലേ ആരാണ് ഔസേപ്പച്ചൻ എന്ന്. നമുക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ കാണാം, കണ്ടു പഠിക്കാം ഔസേപ്പച്ചന്റെ ജീവിത പ്രയാണങ്ങൾ. അവിടെ നന്മയുടെയും തിന്മയുടെയും വിളവെടുപ്പ് കാലങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ജീവിത ഭാണ്ഡത്തിൽ കരുതലോടെ വെക്കാൻ നമുക്കും തിരഞ്ഞെടുപ്പ് നടത്താൻ ഒരവസരമാകട്ടെ ‘തിരുമുറിവ് ‘എന്ന ഈ കഥ.

സൂര്യകിരണങ്ങൾ മഞ്ഞു തുള്ളികളിൽ തട്ടി താഴേക്കു പതിക്കാൻ ഒരുങ്ങുന്നതേയുള്ളു. അകലെ ഏതോ അമ്പലത്തിൽ നിന്നും ഭക്തി ഗാനം കേൾക്കുന്നുണ്ട്.തൊഴുത്തിൽ നിന്നും അമ്മിണിപ്പശു എഴുന്നേൽക്കുന്നതിന്റെ ചില ശബ്ദങ്ങൾ . ആലീസ് എഴുന്നേറ്റു വന്നു ഉമ്മറ വാതിൽ തുറന്നു. അതിനു ശേഷം അവൾ പടിപ്പുരക്ക് നേരെ നടന്നു.അവൾ പോയി പടിപ്പുര വാതിലും തുറന്നു. ആലീസ് എഴുന്നേറ്റാൽ എന്നും ഇതാണ് പതിവ്. പടിപ്പുരപ്പടിയിൽ നിന്നു കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ആ പച്ചപ്പരവതാനി വിരിച്ച

പാടത്തേക്ക് നോക്കി കുറച്ചു സമയം നിൽക്കും.അതിനിടയിലൂടെ പാമ്പു പോലെ നീണ്ടു പോകുന്ന വരമ്പുകൾ.പച്ച വളരെ സുന്ദരിയായി,
മഞ്ഞു കണങ്ങൾ നെഞ്ചിലേറ്റി നിൽക്കുന്ന പാടം കാണുമ്പോൾ ആർക്കും നോക്കി നിൽക്കാൻ തോന്നും. പക്ഷേ അലീസിന്റെ വാതിൽ തുറന്നിടലിനും നോക്കി നിൽപ്പിനും വേറെയും ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു. അതിരാവിലെ മുറ്റമടിക്കാനും മറ്റു പണികൾക്കുമായി രാധയും ഗൗരിയും ഇതുവഴിയാണ് വരുന്നത്. അവരെത്തിയാലേ ആലീസിന് ഒരു ഉന്മേഷം കിട്ടു. ആലീസിന് മാത്രമല്ല അമ്മിണിപ്പശുവിനും അവരെത്തിയാലേ ശരിയാകൂ. തന്റെ കിടാവിനും വീട്ടുകാർക്കും പാലു കിട്ടണമെങ്കിൽ രാധയെത്തണം. അപ്പോൾ ഗൗരി തനിക്കു വയറു നിറയെ തലേദിവസം അരിഞ്ഞു വെച്ച നല്ല പച്ചപ്പുല്ലും തരും. അമ്മിണിപ്പശു പടിപ്പുരക്ക് നേരെ നോക്കി നിന്നു.ചുരുക്കി പറഞ്ഞാൽ ഔസേപ്പച്ചന്റെ വീട്ടിലെ പ്രിയപ്പെട്ട രണ്ട് ജോലിക്കാർ തന്നെയാണ് രാധയും മകൾ ഗൗരിയും.

ആ പ്രദേശത്തെ ഒരു പ്രമാണി ആയിരുന്നു ഔസേപ്പച്ചൻ. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലം പോലെ ഔസേപ്പച്ചന്റെ വാക്കുകൾക്കും ആ നാട്ടിൽ ഒരു വിലയുണ്ട്.പരന്നു കിടക്കുന്ന പാടങ്ങൾ മാത്രല്ല വീടിനു ചുറ്റും ഏക്കറോളം വരുന്ന റബ്ബർ തോട്ടവും, തെങ്ങിൻ തോപ്പുകളും

ഉണ്ടായിരുന്നു. ഇതിനെല്ലാം നടുവിൽ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ മണിമാളികയും. അപ്പച്ചനും അമ്മച്ചിയും മരിച്ച ശേഷം ഔസേപ്പ് തന്റെ കുടുംബത്തെ പൊന്നുപോലെ ആയിരുന്നു സംരക്ഷിച്ചു പോന്നത്. ജോൺ, ജോഹാൻ, ജീന എന്ന് പേരുള്ള മൂന്നു മക്കളായിരുന്നു ഔസേപ്പച്ചന് ഉണ്ടായിരുന്നത്. അവരെ അദ്ദേഹം വളരെ താലോലിച്ചു വളർത്തി. ജോൺ പത്താം ക്ലാസ്സിൽ പഠിക്കുന്നു. പഠിക്കാൻ മിടുക്കൻ എന്നതിലുപരി എല്ലാവരോടും വിനയത്തോടെയേ സംസാരിക്കു എന്നതായിരുന്നു അവന്റെ പ്രകൃതം. എന്നാൽ ജോഹാൻ ഒരു പ്രത്യേക സ്വഭാവക്കാരൻ
ആയിരുന്നു. അവനെ എല്ലാവരും ജോയ് എന്നാണ് വിളിച്ചിരുന്നത്. അതാണ് അവനും ഇഷ്ടം. പഠിക്കാൻ മടിയനായിരുന്നു ജോയ്.
ഏറ്റവും ഇളതും, കൊച്ചു സുന്ദരിയും ആയിരുന്നു ജീന. അവൾ പൊതുവെ ശാന്ത സ്വഭാവക്കാരി ആയിരുന്നു.ജീനക്ക് ആലീസിന്റെ സ്വഭാവം ആണെന്നാണ് പുറം പണിക്കു വരുന്ന പെണ്ണുങ്ങൾ പറയാറ്.ഔസേപ്പ് എഴുന്നേറ്റു വന്നു മുറ്റത്തെ ചാരുബഞ്ചിൽ ഇരുന്നു ചായ കുടിച്ചു കൊണ്ട് പത്രം വായിക്കുകയാണ്.മുറ്റത്തിനും അപ്പുറത്തായി തെങ്ങിൻ തൊപ്പിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെമ്മൺ പാത കാണാം.അവിടെ ഒരു കാറും, ജീപ്പും നിർത്തിയിട്ടിരിക്കുന്നു. അതിനടുത്തുള്ള പറമ്പിൽ റബ്ബർ ഷീറ്റുകൾ ആടിക്കളിക്കുന്ന അയകളുള്ള ഓട് വെച്ച കുഞ്ഞു വീടും, അമ്മിണിപ്പശുവിന്റെ തൊഴുത്തും.എന്നും ഈ വീട്ടിൽ നിറയെ പണിക്കാർ ഉണ്ടാകും. കൂടെ അതിഥികളും. ഇവർക്കെല്ലാം ഭക്ഷണം ഒരുക്കുന്ന ജോലിയാണ് ആലീസിനും രാധക്കും ഉള്ളത്. എപ്പോഴും ആളും, ബഹളവും നിറഞ്ഞ,വളരെ മനോഹരമായ ഒരു ജീവിതാന്തരീക്ഷം ആയിരുന്നു ഔസേപ്പച്ചന്റെ വീട്ടിൽ നിലനിന്നിരുന്നത്.

ഔസേപ്പച്ചന്റെ വീട്ടിൽ നിന്നും വൈകുന്നേരം കൂലിയോടൊപ്പം രാത്രിക്കത്തേക്കുള്ള ഭക്ഷണവുമായിട്ടായിരുന്നു എന്നും രാധ പോകാറ്. അവൾ വരുന്നതും നോക്കി മക്കൾ വിശന്നിരിക്കും. എന്നാൽ വൈകുന്നേരം വരെ ജോലി ചെയ്തു തളർന്നു കുടിലിലെത്തിയാലും രാധയുടെ ജോലികൾ തീരാറില്ല. രാധക്കും മൂന്നു മക്കൾ ആണ്. ഗണേഷും, ഗിരീഷും,ഗൗരിയും. ഗണേഷ് പത്താം ക്ലാസ്സിൽ പഠിപ്പു നിർത്തി ചെറിയ ജോലികൾക്ക് പോകുന്നു.ഗൗരി സ്കൂളിൽ പോകുന്നതിനു മുന്നേയും, വന്നതിനു ശേഷവും രാധയെ സഹായിക്കും. എന്നാൽ രാധയുടെ ഭർത്താവ് ഏതു സമയവും മദ്യപിച്ചു വീട്ടിൽ ഇരിക്കും. ഗണേഷിനു കിട്ടുന്ന പൈസക്ക് വീട്ടിലെ സാധനങ്ങളും അച്ഛന് മദ്യവും വാങ്ങിക്കണം. കൃഷ്ണൻ എന്നായിരുന്നു രാധയുടെ ഭർത്താവിന്റെ പേര്. കാണാൻ സുമുഖനും, മറ്റുള്ളവരോട് നല്ല പെരുമാറ്റത്തിന് ഉടമയും ആയിരുന്നു അദ്ദേഹം. എന്നാൽ രാധയെയും മക്കളെയും പരമാവധി ദ്രോഹിക്കുകയായിരുന്നു

അയാളുടെ വിനോദം. എന്നും ഊണിനൊപ്പം മീൻ കറി നിർബന്ധം ആയിരുന്നു. ഗണേഷിനു കിട്ടുന്ന പൈസക്ക് എന്നും മീനും മേടിക്കും. കടകളിൽ ചുമടെടുക്കുകയും മറ്റും ചെയ്തു ക്ഷീണിച്ചു വന്നാൽ ഒന്നു കിടന്ന് ഉറങ്ങാൻ പോലും ഗണേഷിനെ കൃഷ്ണൻ അനുവദിക്കാറില്ല. എന്തെങ്കിലും പറഞ്ഞു തല്ലും വഴക്കും തന്നെ. മീൻ കറിയായിരുന്നു അന്നത്തെ പ്രശ്നത്തിനെല്ലാം കാരണം. മുളകിട്ട മീൻ കറി തേങ്ങ അരച്ചു വെക്കണമെന്ന് പറഞ്ഞു കൃഷ്ണൻ രാധയെ തല്ലി . രാധ ആ കറിയിൽ തേങ്ങ അരച്ചു ചേർത്തു വീണ്ടും കറിയാക്കി കൊടുത്തു. എന്നാൽ ആ കറിയിലെ മീൻ ഫ്രൈ ചെയ്യണമെന്നായി അടുത്ത പ്രശ്നം. കറിയിൽ നിന്നും രാധ മീൻ കഷ്ണങ്ങൾ എടുത്തു ഫ്രൈ ചെയ്യാൻ ഒരുങ്ങവേ,അമ്മയുടെ ദയനീയാവസ്ഥ കണ്ടിരുന്നു ഗതികെട്ടു ഗണേഷിനു ഒടുവിൽ അതു തന്നെ ചെയ്യേണ്ടി വന്നു.

(തുടരും.. )

✍️ സംഗീത മോഹൻദാസ്

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: