17.1 C
New York
Saturday, October 16, 2021
Home Cinema തിരിഞ്ഞുനോക്കുമ്പോൾ - രതീഷ്

തിരിഞ്ഞുനോക്കുമ്പോൾ – രതീഷ്

ദിവ്യ എസ് മേനോൻ

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിൽ നായകനായും, പിന്നീട് ഒരിടവേളക്ക് ശേഷം വില്ലനായും അരങ്ങിൽ നിറഞ്ഞുനിന്ന നടനാണ് ശ്രീ രതീഷ്. ഒരുപക്ഷെ ചെയ്ത നായകവേഷങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയെടുത്ത വില്ലൻ കഥാപാത്രങ്ങൾ ചെയ്ത അപൂർവ്വം ചില നടന്മാരിലൊരാൾ. തന്റെ മനോഹരമായ വെള്ളാരംകണ്ണുകളിലൂടെ പ്രണയവും റൊമാൻസും മാത്രമല്ല, നിരാശയും നിസ്സംഗതയും ക്രൂരതയും ഒരുപോലെ പ്രതിഫലിപ്പിച്ച നടൻ.

1954 ൽ പുത്തൻപുരയിൽ രാജഗോപാലന്റെയും പത്മാവതിയമ്മയുടെയും മകനായി ആലപ്പുഴ കലവൂരിലായിരുന്നു രതീഷിന്റെ ജനനം. 1977 ൽ പുറത്തിറങ്ങിയ ‘വേഴാമ്പൽ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം. പക്ഷെ ആ സിനിമയിൽ രതീഷ് ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടില്ല. 1979 ൽ പുറത്തിറങ്ങിയ കെ ജി ജോർജിന്റെ ‘ഉൾക്കടൽ’ ആണ് രതീഷിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്. ഉൾക്കടലിലെ വിപ്ലവയൗവ്വനത്തെ അനശ്വരമാക്കി അദ്ദേഹം ആസ്വാദകമനസ്സുകളിൽ ഇടം നേടി. 1981 ൽ പുറത്തിറങ്ങിയ ഐ വി ശശി സംവിധാനം ചെയ്ത ‘തുഷാരം’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ആ കാലഘട്ടത്തിലെ വാണിജ്യസിനിമകളുടെ വിജയസൂത്രവാക്യങ്ങളിലും ഇടം നേടുകയായിരുന്നു.

1981 മുതൽ 88 വരെയുള്ള കാലയളവിൽ രതീഷ് എന്ന നടൻ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്നു. ഈ നാട്, രാജാവിന്റെ മകൻ, മുഹൂർത്തം 11.30, ഒരു മുഖം പല മുഖം, വഴിയോരക്കാഴ്ചകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. ആയിരം കണ്ണുകൾ, അബ്കാരി, അക്കച്ചീടെ കുഞ്ഞുവാവ, ജോൺ ജാഫർ ജനാർദ്ദനൻ എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പതിയെപ്പതിയെ നായകപദവിയിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന രതീഷ് 1990 ന് ശേഷം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടുനിന്നു.

പിന്നീടദ്ദേഹം 1994 ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന ചിത്രത്തിലെ മോഹൻ തോമസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. കമ്മീഷണറിലെ മോഹൻ തോമസ് മലയാളസിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടാൻ കാരണം രതീഷിന്റെ അഭിനയമികവ് തന്നെയാണെന്നതിൽ സംശയമില്ല. വീണ്ടും പല പ്രതിനായക വേഷങ്ങളും അദ്ദേഹത്തെ തേടിയെത്തി. നായകവേഷങ്ങളിൽ തിളങ്ങിയതിനൊപ്പമോ അതിൽ കൂടുതലോ അദ്ദേഹം വില്ലൻവേഷങ്ങളിലും തിളങ്ങി. രാവണപ്രഭുവിലെ വില്ലൻ വേഷത്തെയും അദ്ദേഹം അവിസ്മരണീയമാക്കി. രണ്ടാം വരവിൽ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് കാശ്മീരം, യുവതുർക്കി, ഏപ്രിൽ 19, ഗംഗോത്രി, നിർണ്ണയം എന്നിവയെല്ലാം. നടൻ സത്താറുമായി ചേർന്ന് അഞ്ചോളം സിനിമകൾ നിർമ്മിച്ചുകൊണ്ട്
ചലച്ചിത്രനിർമ്മാണരംഗത്തേക്കും അദ്ദേഹം ചുവടുവച്ചു. ഭദ്രൻ സംവിധാനം ചെയ്ത, മമ്മൂട്ടി അഭിനയിച്ച ‘അയ്യർ ദി ഗ്രേറ്റ്’ ന്റെ നിർമ്മാതാക്കളിൽ ഒരാൾ രതീഷായിരുന്നു.

2002 ൽ തന്റെ നാൽപ്പത്തിയെട്ടാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ‘രാജീവം വിടരും നിൻ മിഴികൾ
കാശ്‌‌മീരം ഉതിരും നിൻ ചൊടികൾ’ എന്ന് പാടിനടന്ന വെള്ളാരം കണ്ണുകളുള്ള പ്രണയാതുരനായ നായകനെയും
‘കോടികൾ കൊണ്ട് അമ്മാനമാടുന്ന സമൃദ്ധയായ ഡൽഹി… ഐ ബിലോങ് ദെയർ’ എന്നഹങ്കരിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാരനെയും മലയാളി എങ്ങനെ മറക്കാനാണ്?!

✍ദിവ്യ എസ് മേനോൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: