17.1 C
New York
Tuesday, January 18, 2022
Home Literature തിരയും തീരവും ( കവിത)

തിരയും തീരവും ( കവിത)

.✍ഹരിദാസ് പല്ലാരിമംഗലം.

പറയുവാനായിരം കഥകളൊളിപ്പിച്ച്
തീരത്തണയുമീ തിരകളാലാഴിയും
വിങ്ങും മനസ്സിൻ്റെ വേദന ചൊല്ലണം
മാറിൽ മയങ്ങണം പിരിയാതിരിക്കണം.

ഏറെ നേരം ചേർന്ന് സല്ലപിച്ചീടുവാൻ
മോഹിച്ചണയും തിരകൾക്കതാവുമോ?
കേവല മാത്രയീ സംഗമമെങ്കിലും
ഒന്നായിരിപ്പവർക്കിത്രമാത്രം മതി!.

കടലാണ് ശാന്തമാണെന്നുള്ളമെങ്കിലും
തീരത്തുയർന്നൊരാ ജീവൻ്റെ നാൾ മുതൽ
തീരത്തണയും തിരകളാലാർത്തു ഞാൻ
ചോദിച്ചറിഞ്ഞിടാൻ ഭൂമിതൻ മാറ്റങ്ങൾ.

ആഴിതൻ തീരത്തുയിർകൊണ്ട ജീവൻ്റെ
മാറ്റമറിഞ്ഞു മടങ്ങും വ്രണിതനായ്
എന്തായിരുന്നെൻ പ്രതീക്ഷകളൊക്കെയും
ജീവൻ തുടിപ്പങ്ങുയർന്നോരു വേളയിൽ.

ആദ്യമായുണ്ടായൊരാ ‘അണു’ തന്നുടെ
പിൻമുറക്കാരീ മനുഷ്യർ തൻ ചെയ്തികൾ
കേട്ടു പരിഭ്രമിച്ചാഴി അലറുന്നു
ഭൂമി മാതാവിൻ്റെ ദു:ഖത്തിനൊപ്പമായ്!.

കെട്ടിപ്പിടിച്ചെന്നും പൊട്ടിക്കരഞ്ഞിട്ട്
തിരകൾ മടങ്ങിടും തീരത്തു നിന്നുടൻ
എന്നുമീ ദു:ഖങ്ങൾ പങ്കുവെച്ചീടുവാൻ
തിരകളാർത്തെത്തുന്നു തീരത്ത് നിത്യവും!.

.✍ഹരിദാസ് പല്ലാരിമംഗലം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി ആരോഗ്യ മന്ത്രി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...

കേരളത്തിൽ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍: സ്വകാര്യ കോളജ് ഒമിക്രോണ്‍ ക്ലസ്റ്റർ.

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വീണ്ടും മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: